Image

ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

Published on 15 April, 2021
ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു



കൊല്‍ക്കത്ത: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബംഗാളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റെസൗല്‍ ഹക്ക് മരിച്ചു.  ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മുര്‍ഷിദാബാദ് ജില്ലയിലെ സംഷെര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഹക്ക്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. റെസൗല്‍ ഹക്കിന്റെ മരണത്തില്‍ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുശോചനം രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക