Image

കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തൊഴില്‍ വിജ്ഞാപനം; വ്യാജമെന്ന് പി.ഐ.ബി

Published on 15 April, 2021
കേന്ദ്രസര്‍ക്കാരിന്റെ പേരില്‍ തൊഴില്‍ വിജ്ഞാപനം; വ്യാജമെന്ന് പി.ഐ.ബി


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ തൊഴില്‍ വിജ്ഞാപനമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 
(പി.ഐ.ബി). ട്വിറ്ററിലൂടെയാണ് വ്യാജ വിജ്ഞാപനത്തെക്കുറിച്ച് പി.ഐ.ബി അറിയിച്ചത്.  ഇത്തരം വിജ്ഞാപനങ്ങളെ കരുതിയിരിക്കണമെന്നാവശ്യപ്പെട്ട പി.ഐ.ബി, കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇങ്ങനെയൊരു സ്ഥാപനമില്ലെന്നും ട്വിറ്ററിലൂടെ അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ബയോ കെമിക് എഡ്യുക്കേഷന്‍ ഗ്രാന്റ് കമ്മീഷന്‍ ഒരു വ്യാജ സ്ഥാപനമാണ്. ഇതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റേയോ ഭാരത സര്‍ക്കാരിന്റേയോ യാതൊരു അംഗീകാരവും ഇല്ല'- യു.ജി.സി സെക്രട്ടറി ഡോ. ജസ്പാല്‍ സിങ് സന്ധു പ്രസ്താവനയില്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക