കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

Published on 15 April, 2021
കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സുഹൃത്തിനൊപ്പം കടലില്‍ നീന്താനിറങ്ങി മുങ്ങിമരിച്ചു പെര്‍ത്ത് ജൂണ്ടലപ് എഡിത് കൊവാന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) വിദ്യാര്‍ഥി കെവിന്‍ കരിയാട്ടിയുടെ (33) പൊതുദര്‍ശനം മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍ വെള്ളിയാഴ്ച വൈകിട്ട് 5ന് വി കുര്‍ബാനയോടെ നടക്കും.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തിനടുത്തുള്ള കൂജി ബീച്ചില്‍ മാര്‍ച്ച് 23ന് ഉച്ചയോടെ മലയാളിയായ സുഹൃത്തിനൊപ്പം നീന്താനിറങ്ങിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
കടലില്‍ മുങ്ങിത്താണ കെവിനെ രക്ഷാപ്രവര്‍ത്തകരാണ് കരയ്‌ക്കെത്തിച്ചത്. ഫിയോന സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ കെവിന്റെ മൃതദേഹം അടുത്ത ചൊവ്വാഴ്ചയോടെ നാട്ടിലേക്കു കൊണ്ടുപോകും.

യുഎഇയിലായിരുന്ന കെവിന്‍ കഴിഞ്ഞ ഒന്നരവര്‍ഷം മുന്‍പാണ് പെര്‍ത്തില്‍ പ്രോജട്റ്റ് മാനേജ്‌മെന്റ് കോഴ്‌സിനായി എത്തിയത്. ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ ഇടവകാംഗമാണ്. ആലുവ ഈസ്റ്റ് കടുങ്ങല്ലൂര്‍ കരിയാട്ടി കുര്യന്‍-സില്‍വി ദന്പതികളുടെ മകനാണ്. ഭാര്യ ഇരിങ്ങാലക്കുട ചിറയത്ത് അമുല്യ. നാലുവയസുള്ള കെന്‍ കെവിന്‍ മകനാണ്. പോള്‍ കരിയാട്ടി, ടീന എന്നിവര്‍ സഹോദരങ്ങളാണ്

റിപ്പോര്‍ട്ട്: ബിജു നാടുകാണിമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക