Image

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

Reju Chandran, Asianet Published on 16 April, 2021
കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ  പ്രസിഡന്റായി തെരഞ്ഞെടുത്തു


കെ. മാധവനെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു,  ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റ്-ടു കണ്‍സ്യൂമര്‍ ചെയര്‍മാന്‍ റെബേക്ക കാമ്പ്ബെല്‍ ആണ് ഇത് പ്രഖ്യാപിച്ചത്.


 വിശാലമായ ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ ബിസിനസുകള്‍, വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി കെ മാധവന്റെ നേതൃത്ത്വത്തില്‍ ആയിരിക്കും . ഇതില്‍ ചാനല്‍ വിതരണത്തിന്റെയും പരസ്യ വില്‍പ്പനയുടെയും മേല്‍നോട്ടവും എട്ട് ഭാഷകളിലുള്ള ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിവയിലുടനീളം 18,000 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള  ഉത്തരവാദിത്ത്വവും  ഉള്‍പ്പെടുന്നു.

''കഴിഞ്ഞ കുറേ മാസങ്ങളായി, കെ മാധവനുമായി  നേരിട്ട് പ്രവര്‍ത്തിച്ചതിന്റെ സന്തോഷം എനിക്കുണ്ട്, ഞങ്ങളുടെ ഇന്ത്യാ ബിസിനസിനെ അദ്ദേഹം എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാന്‍ നേരിട്ട് കണ്ടു, അത് നമ്മുടെ ആഗോള, പ്രാദേശിക തന്ത്രത്തെ നിര്‍ണായകമായി എന്നും ,'' റെബേക്ക ക്യാമ്പ്‌ബെല്‍ പറഞ്ഞു. പുതിയ മാറ്റങ്ങളും  പകര്‍ച്ചവ്യാധി മൂലം കാര്യമായ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും കെ മാധവന്‍  ഞങ്ങളുടെ വിശാലമായ സ്റ്റാര്‍ നെറ്റ്വര്‍ക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു. '

'അവിശ്വസനീയമാംവിധം കഴിവുള്ള  ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഒപ്പം  ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാര്‍ക്ക് കൂടുതല്‍  പ്രിയങ്കരമാക്കുന്നതാണ് ,'' കെ മാധവന്‍ പറഞ്ഞു . ''ഞങ്ങള്‍ക്ക് മുന്നില്‍ ആവേശകരമായ ഒരു യാത്രയുണ്ട്. ഞങ്ങളുടെ ആഗോള, പ്രാദേശിക ഓഫറുകള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിസ്‌നിയിലുടനീളമുള്ള സഹപ്രവര്‍ത്തകരുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് ഞങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. '

2019 മുതല്‍, സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ  ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസ്സിന്റെ മേല്‍നോട്ടം വഹിച്ചു . ബിസിനസിനെ  വളര്‍ച്ചയിലേക്ക്  നയിക്കുന്നതിനും പുതുമയില്‍  ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും അദ്ദേഹം നേതൃത്ത്വം `നല്‍കി .

കെ മാധവന്‍ നിലവില്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐബിഎഫ്) പ്രസിഡന്റായും സിഐഐയുടെ  (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി)   മീഡിയ & എന്റര്‍ടൈന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.


കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ  പ്രസിഡന്റായി തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക