Image

കന്യാസ്ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍

Published on 16 April, 2021
കന്യാസ്ത്രീ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: കുരീപ്പുഴയില്‍ പയസ് വര്‍ക്കേഴ്സ് ഒഫ് സെന്റ് ജോസഫ് കോണ്‍വെന്റ് വളപ്പിലെ കിണറിനുള്ളില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.കരുനാഗപ്പള്ളി പാവുമ്ബ സ്വദേശി സിസ്റ്റര്‍ മേബിള്‍ ജോസഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 42 വയസ്സായിരുന്നു.മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറ്റില്‍ ഉണ്ടാകുമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

രാവിലെ പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മാറ്റി. 

ഒരു മാസം മുമ്ബാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പൊലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആത്മഹത്യാ കുറിപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കത്തിലെ കൈയക്ഷരവും മേബിളിന്റെ കൈയക്ഷരവും ഒത്തുനോക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കിണറ്റിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക