Image

തൃശൂര്‍ പൂരം: കൊടിയേറ്റ് ശനിയാഴ്ച, 23ന് പൂരം, കോവിഡ് മാനദണ്ഡമനുസരിച്ച് പങ്കെടുക്കാം

Published on 16 April, 2021
തൃശൂര്‍ പൂരം: കൊടിയേറ്റ് ശനിയാഴ്ച, 23ന് പൂരം, കോവിഡ് മാനദണ്ഡമനുസരിച്ച് പങ്കെടുക്കാം
തൃശൂര്‍: പൂരത്തിനു ശനിയാഴ്ച കൊടിയേറും. 23നാണു പൂരം.നാളെ 11.15നും 12നും ഇടയില്‍ തിരുവമ്പാടിയിലും 11.30നും 12.05നും ഇടയില്‍ പാറമേക്കാവിലും കൊടിയേറും. േദശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റുക . താല്‍ക്കാലിക കൊടിമരത്തിലാണു കൊടിയേറ്റം. കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. 1.00ന് വടക്കുന്നാഥ കൊക്കര്‍ണിയിലേക്കു ആറാട്ടിനായി പുറപ്പെടും.

പാറമേക്കാവ് പത്മനാഭനാണു തിടമ്പേറ്റുക. തിരുവമ്പാടിയുടെ പൂരം പുറപ്പാട് 3നാണ്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും.മഠത്തില്‍ നാലു മണിയോടെയാണ് ആറാട്ട്. ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും ക്ഷേത്രത്തില്‍ ചടങ്ങു നടത്താം. കോവിഡ് മാനദണ്ഡമനുസരിച്ചേ പങ്കെടുക്കാനാകൂ.

പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടില്‍ നടുവിലാലിലും നായ്ക്കനാലിലും ഉയര്‍ത്തുന്ന രണ്ടു പന്തലുകളുടെയും കാല്‍നാട്ട് നടന്നു. ടി.എന്‍.പ്രതാപന്‍ എംപി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍, സെക്രട്ടറി എം.രവികുമാര്‍, വൈസ് പ്രസിഡന്റ് പി.രാധാകൃഷ്ണന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നന്ദകുമാര്‍, മെംബര്‍ നാരായണന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ എന്നിവരും ദേശക്കാരും ചേര്‍ന്നായിരുന്നു കാല്‍നാട്ട്.

പാറമേക്കാവ് വിഭാഗം മണികണ്ഠനാലില്‍ ഉയര്‍ത്തുന്ന പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. സാംപിള്‍ വെടിക്കെട്ട് നടക്കുന്ന ദിവസം പന്തലുകളുടെ നിര്‍മാണവും വൈദ്യുതാലങ്കാരവും ഏറെക്കുറെ പൂര്‍ത്തിയാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക