Image

ഓ.സി. ഐ കാർഡ് പുതുക്കൽ ഉത്തരവിനു സ്വാഗതം; വിദേശി എന്ന ഉത്തരവും പിൻവലിക്കണം

Published on 16 April, 2021
ഓ.സി. ഐ കാർഡ് പുതുക്കൽ ഉത്തരവിനു സ്വാഗതം; വിദേശി എന്ന ഉത്തരവും പിൻവലിക്കണം
ഓ സി ഐ  കാർഡ് പുതുക്കുവാനുള്ള നിബന്ധനകൾ  മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനം ഫോമാ ട്രഷറർ തോമസ് ടി. ഉമ്മൻ സ്വാഗതം ചെയ്തു. പ്രവാസികൾ  വളരെ നാളുകളായി ഉന്നയിച്ച  ഈ ആവശ്യം സർക്കാർ  നടപ്പാക്കുന്നതിൽ  അതിയായ സന്തോഷവും നന്ദിയുമുണ്ട്.  പ്രവാസി സമൂഹം  ഏറെ ആശ്വാസത്തോടെയാണ്  സർക്കാർ തീരുമാനത്തെ   സ്വാഗതം ചെയ്യുന്നത്.     

ഇനി അടിയന്തരമായി രണ്ട് കാര്യങ്ങൾ കൂടി സർക്കാർ ചെയ്യേണ്ടതുണ്ട്. ഒന്ന്, ഓ.സി.ഐ. കാർഡുള്ളവരെ  എൻ. ആർ. ഐ കൾക്ക് തുല്യരായി പരിഗണിക്കുന്നത് മാറ്റി ചില കാര്യങ്ങളിൽ വിദേശികളായി  കണക്കാക്കുമെന്ന് അടുത്ത കാലത്തിറക്കിയ ഉത്തരവ് പിൻവലിക്കുക. രണ്ട്, പാസ്പോര്ട്ട് സറണ്ടർ  എന്ന കടമ്പ  കൂടി  ഒഴിവാക്കുക. see also: 


ഒസിഐ പുതുക്കൽ ലളിതവൽക്കരിക്കണമെന്ന് ഏറെക്കാലമായി പ്രവാസികൾ ആവശ്യപ്പെട്ടു വരുന്നതാണ്    പുതുക്കലിനായി ഒട്ടേറെ   രേഖകളുമായി കോണ്സുലേറ്റുകളിലും ഔട്ട് സോഴ്സിങ് ഏജൻസികളിലും കയറി ഇറങ്ങുന്ന സ്ഥിതിയായിരുന്നു. അതിനു വിരാമമിട്ടുകൊണ്ടുള്ള അധികൃതരുടെ നടപടി ആശ്വാസകരമാണ് .  

നിസ്സാരമായി  ചെയ്യേണ്ട  നടപടികളാണ്  ഓ സി ഐ റിന്യൂവൽ എന്ന്  ചൂണ്ടിക്കാട്ടി അധികാരികളെ പല തവണ സമീപിച്ചിട്ടുള്ളതാണ്. പുതുക്കൽ നടപടി നിബന്ധനകൾ എത്ര നിസ്സാരമായി പരിഹരിക്കപ്പെടാവുന്നതാണെന്നു  ഈ തീരുമാനം  വ്യക്തമാക്കുന്നു.  ഒട്ടേറെ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി  അധികാരികളെ സമീപിച്ചതിനു വൈകിയാണെങ്കിലും ഫലം കണ്ടെത്തിയത്   പ്രവാസിസമൂഹത്തിന്റെ  വിജയമാണ്.   ഓ സി ഐ കാർഡ് പുതുക്കുന്നത് സംബന്ധിച്ചുള്ള ഒട്ടേറെ  ആശയക്കുഴപ്പങ്ങൾ  ദൂരീകരിക്കുവാൻ ഗവർമെന്റിന്റെ തീരുമാനം സഹായകമാവും. ഗവര്മെന്റിനു അഭിനന്ദനവും നന്ദിയും അറിയിക്കുന്നു.

ഫോട്ടോ: പാസ്പോർട്ട് സറണ്ടർ ഫീസിനെതിരെ ന്യു യോർക്ക് കോൺസുലേറ്റിനു മുന്നിൽ ഫോമായുടെ നേതൃത്വത്തിൽ പത്തു വര്ഷം മുൻപ് നടത്തിയ സമരം. (photos: ഫിലിപ്പ് ചെറിയാൻ)
ഓ.സി. ഐ കാർഡ് പുതുക്കൽ ഉത്തരവിനു സ്വാഗതം; വിദേശി എന്ന ഉത്തരവും പിൻവലിക്കണംഓ.സി. ഐ കാർഡ് പുതുക്കൽ ഉത്തരവിനു സ്വാഗതം; വിദേശി എന്ന ഉത്തരവും പിൻവലിക്കണം
Join WhatsApp News
Truth and Justice 2021-04-16 15:56:10
Thank you Thomas T.Oommen, what you have done for the NRIs.We welcome you all the things you have accomplished but when I observe many things what Govt.O India does, they change their minds from time to time. I had the opportunity for working with Govt of India and Indian consulates and with under Secretaries and under with Principal Secretaryof India.Today they have an ordinance and tomorrow they change or alter with new regulations from time to time and nothing is permanent.Mr Thomas T.Oommen was my senior in the High school.
Thomas T Oommen 2021-04-20 16:26:36
Thank you. Let us work together for our community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക