-->

kazhchapadu

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

Published

on

ചുറ്റും കൂരിരുളാണ്..ഘോരമായ അന്ധകാരം  എന്നെ വീര്‍പ്പു മുട്ടിച്ചു. ബന്ധനത്തിലാണെന്ന സത്യം ഞാന്‍ മനസിലാക്കി.. അനവധി പേരുടെ കൈകളില്‍നിന്നും രക്ഷപെട്ട് ഞാന്‍ ഒടുവില്‍ എത്തപ്പെട്ടത് ഔസേപ്പച്ചന്റെ കൈകളിലേക്കായിരുന്നു. ഈ ഇരുട്ടറയില്‍ ഇനി എത്ര നാള്‍....?
 
സന്മാര്‍ഗ്ഗ ദര്‍ശികളാകാന്‍ ശ്രമിച്ചവരുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരുന്നല്ലോ..
 
ഗാന്ധിയന്‍ തത്വങ്ങളേയും അശോക സ്തംഭത്തിലെ സമാധാന സന്ദേശങ്ങളേയും ശിരസ്സാ വഹിച്ച് പ്രചരിപ്പിക്കപ്പെടാന്‍ വിധിക്കപ്പെട്ട എന്റെ ഹൃദയത്തില്‍ ഉന്നതരുടെ കയ്യൊപ്പ് പതിഞ്ഞപ്പോള്‍  ഉള്ളിലെ  മഹാത്മാവ്  മന്ത്രിച്ചു....പോയ് വരാം... അല്ലേ....     പൗര സമൂഹത്തെ നന്‍മയിലേക്കും അഭിവൃദ്ധിയിലേക്കും നയിച്ച്............
 
പക്ഷേ........................
 
ഇരുമ്പറ തുറക്കപ്പെട്ടു...........ഔസേപ്പച്ചന്റെ കൈകളില്‍ കിടന്ന് എന്നിലെ മഹാത്മാവ് ശ്വാസം മുട്ടി.. അശോകസ്തംഭം ഞെരിഞ്ഞു. ഒന്നുറക്കെ കരയാന്‍ മനസ്സു വെമ്പി. എന്നിട്ടും..
 
 
ഞാനിപ്പോള്‍ ആല്‍ മരച്ചോട്ടിലെ ചീട്ടു മേശയിലാണ്...... എന്നിലേക്കുറ്റു നോക്കുന്ന കഴുകന്‍ കണ്ണുകള്‍ എന്നെ ഭസ്മമാക്കുന്നതുപോലെ തോന്നി............. എന്നേപ്പോലെ അനേകരെ അവിടേക്ക് എറിയപ്പെട്ടു. ഞങ്ങളില്‍ ആവാഹിക്കപ്പെട്ട മഹാത്മാക്കളുടെ കൂട്ട നിലവിളി ഉയര്‍ന്നു...ഒടുവില്‍..........
 
ഒടുവില്‍ ആരുടെയോ കരങ്ങളില്‍..........
 
ഇപ്പോള്‍ നാസാരന്ധ്രങ്ങളില്‍ ചുടുനിണത്തിന്റെ ഗന്ധം തുളച്ചു കയറുന്നതായറിഞ്ഞു.
 
ഏതോ ഒരു പാവം ജീവിയുടെ കരച്ചില്‍ മഹാത്മാവിന്റെ കാതടപ്പിച്ചു..കണ്ണുകള്‍ ഈറനണിഞ്ഞു.....വീണ്ടും യാത്ര..പ്രവേഷ്ടങ്ങളിലൂടെ.............
 
അധികം താമസിയാതെ വിദേശ മദ്യത്തിന്റെ രൂക്ഷ ഗന്ധം എന്നിലെ മഹാത്മാവ് തിരിച്ചറിഞ്ഞു. ശബ്ദമില്ലാതെ വിലപിക്കുന്നു എന്നിലെ ഗാന്ധിയന്‍.....അശോക സ്തംഭങ്ങള്‍  വീണ്ടും ഞെരിക്കപ്പെട്ടു...ഇനി എങ്ങോട്ടേക്ക്.......?
 
വീണ്ടും ഞാന്‍ ബന്ധനത്തിലാണെന്ന് മനസ്സിലായി........  തടവറയില്‍    ഇരുട്ട്    എന്നെ അന്ധനാക്കി...ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള നീറുന്ന ഓര്‍മ്മകള്‍ മിഴികളെ നനച്ചു.....
 
തടവറകളിലൂടെയുള്ള കയ്പ്പേറിയ യാത്രകള്‍..............സത്യത്തെ മാത്രം പാഥേയമായി നെഞ്ചോടു ചേര്‍ത്ത് താണ്ടിയ യാതനകള്‍........നിങ്ങള്‍ക്ക് സ്വയം തന്ത്രം മെനയാന്‍.......
 
സ്വാതന്ത്ര്യത്തോടെ കനവുകള്‍ നെയ്യാന്‍.......ചുട്ടു പൊള്ളിയ   പാദങ്ങളില്‍   നിന്നൂറിയ നിണം നിങ്ങളുടെ കിനാക്കള്‍ക്കേകിയ എന്റെ സ്വപ്നത്തിന്റെ ഛായക്കൂട്ടായിരുന്നു........
 
ശൂന്യതയിലേക്ക് അടര്‍ന്നു വീണ കറുത്ത അക്കങ്ങള്‍ എന്റെ രൂപത്തിന് വര്‍ണ്ണം മാറി മാറി വിതറി........കനലോര്‍മ്മകളെ ചവറ്റുകുട്ടയിലേക്കെറിഞ്ഞു... പുതിയഭാവത്തോടെ....പുതിയ വര്‍ണ്ണത്തോടെ......പക്ഷെ...എനിക്കു പകരമായി എന്തുകൊണ്ട് നിങ്ങളെ ഓരോരുത്തരേയും പ്രതിഷ്ഠിച്ചില്ല...?
വയ്യ.......പാപങ്ങളുടേയും കപടതകളുടേയും വിഴുപ്പുമേറിയുള്ള ഈ പ്രയാണം......
ഇപ്പോള്‍ ബഹളങ്ങളൊക്കെ അടങ്ങിത്തുടങ്ങി. തടവറയുടെ വാതില്‍ വീണ്ടും തുറക്കപ്പെട്ടു
 
പുറത്തും ഇരുട്ട് കനത്തു വരുന്നു...ഇനി ഞങ്ങള്‍ എവിടേക്ക്.....? പരസ്പരം ചോദ്യം ആവര്‍ത്തിച്ചു.....ഒരു വട്ടമെങ്കിലും ഒരു നന്മക്കു വേണ്ടി ഞങ്ങളെ വിനിയോഗിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു...
 
ഇപ്പോള്‍ ഞങ്ങള്‍ സുരക്ഷിതരാണ്.. താമസിയാതെ ഒരു സ്ത്രീ ശബ്ദം കേള്‍ക്കായി..വശ്യമായ
കിളിനാദം...എന്നെ വഹിച്ചയാള്‍ അവളുടെ സ്ത്രീത്വത്തിന്..വിലപേശുകയായിരുന്നു...ഞങ്ങളെ വിറ്റ് അവളിലെ സ്ത്രീത്വം നുകരാന്‍..................ഞങ്ങളിലെ മഹാത്മാക്കളുടെ ആര്‍ത്ത നാദം.... ജന്മനാടിന്റെയെന്ന പോല്‍ ഒരു കൂട്ട വിലാപം.............
 
അരുതേ.........അയാളിലെ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ വാങ്ങിക്കരുതേ........അത് ഈ നാടിന് പകരരുതേ........
 
വ്യര്‍ത്ഥമായി പ്രതിധ്വനിച്ച രോദനം നിശ്ശബ്ദ തേങ്ങലായി....ഗദ്ഗദമായി....ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍ ലയിച്ചു തീരവേ ആ കൈകളിലെ മൃദുലതയും തണുപ്പും ഞങ്ങളറിഞ്ഞു.....ആ കൈകള്‍ക്ക് ചൂടേറുകയായിരുന്നു.. ശരീരത്തിനും.... ഇപ്പോള്‍ ഞങ്ങള്‍ ഭദ്രമാണ്... ഞങ്ങളിലെ ഗാന്ധിയന്‍ തത്വചിന്തകളും സത്യാഹിംസ സംഹിതകളുമെല്ലാം നിശ്ശബ്ദമായി മയങ്ങുകയാണ്.. കരഞ്ഞ്  തളര്‍ന്ന വയറിനൊപ്പം കണ്ണീരുപ്പ്  ഒട്ടിച്ചേര്‍ന്ന രണ്ട്  പിഞ്ചു കവിളുകളിലെ മന്ദസ്മേരം കിനാക്കണ്ട് എന്നിലെ ആത്മാവും ചെറുപുഞ്ചിരിയോടെ നിദ്രയിലേയ്ക്കാഴ്ന്നാഴ്ന്ന് പോകുന്നു...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരിക്കട്ട (ഷാജൻ റോസി ആന്റണി, ഇ -മലയാളി കഥാമത്സരം)

ജാതകവശാൽ (ഉദയ പയ്യന്നൂര്‍, ഇ -മലയാളി കഥാമത്സരം)

നീലയും ചുവപ്പും നിറമുള്ള തത്ത (സന്ധ്യ. ഇ, ഇ -മലയാളി കഥാമത്സരം 39)

കാത്തിരുന്ന കത്ത് (ഷീബ, ഇ -മലയാളി കഥാമത്സരം 38)

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ഗൗളീശാസ്‌ത്രം സത്യമാകുമ്പോള്‍ (സ്വാതി. കെ, ഇ -മലയാളി കഥാമത്സരം 36)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

View More