Image

അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് വി മുരളീധരനെന്ന് സിപിഎം

Published on 17 April, 2021
അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് വി മുരളീധരനെന്ന് സിപിഎം
തിരുവനന്തപുരം: അപഥ സഞ്ചാരത്തിന് മന്ത്രിപദവി ഉപയോഗിച്ചയാളാണ് കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല.

 പ്രധാനമന്ത്രിയും ബിജെപിയും വി മുരളീധരനെ തിരുത്തണം. വാക്‌സിന്‍ ആവശ്യത്തില്‍ പോലും മുരളീധരന്‍ ഇടപെട്ടിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുരളീധരന്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് അപഹാസ്യമാണ്. കേന്ദ്രം സഹായം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യാത്ത കേന്ദമന്ത്രിയാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക