Image

പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍

Published on 17 April, 2021
പഴ്‌സണല്‍ സ്റ്റാഫംഗത്തേയും ഭാര്യയേയും അപമാനിച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍- ജി സുധാകരന്‍
അമ്ബലപ്പുഴ: തനിക്കെതിരെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗവും ഭാര്യയും അമ്ബലപ്പുഴ പോലീസില്‍ നല്‍കിയ പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി ജി.സുധാകരന്‍. പരാതിയില്‍ പറയുന്നപോലെ താന്‍ പഴ്‌സണല്‍ സ്റ്റാഫംഗത്തെയും ഭാര്യയേയും അപമാനിക്കുകയോ വര്‍ഗിയ അധിക്ഷേപം നടത്തിയിട്ടോ ഇല്ല. താനുള്‍പ്പെടെ ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തേജോവധം ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പാര്‍ട്ടിയിലെയും ചില ആളുകള്‍ ഈ സംഘത്തിലുണ്ട്. സംഘത്തിഴെല സി.പി.എമ്മുകാര്‍ക്കെതിരെ നടപടി സ്വൗകരിക്കുമെന്ന ജില്ലാ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

തന്റെ കുടുംബത്തേയും ഭാര്യയേയും മകനേയും വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ചയാളാണ് അധ്യാപിക. വിരമിച്ച ശേഷം ഒരുകാര്യത്തിലും ഇടപെടാതെ കഴിയുന്ന ആളാണ്. തന്റെ ശമ്ബളവും ഭാര്യയുടെ പെന്‍ഷനുംകൊണ്ടാണ് തങ്ങള്‍ ജീവിക്കുന്നത്. ആരുടെയും സഹായമില്ലാതെയാണ് തന്റെ മകന്‍ ജോലി നേടിയത്. തിരഞ്ഞെടുപ്പില്‍ മകനുംഭാര്യയും നാട്ടിലെത്തി വോട്ട് ചെയ്യുന്ന പതിവുമുണ്ട്. അത്തരത്തില്‍ ജീവിക്കുന്ന ഒരു കുടുംബമാണ്. തങ്ങളെ മനപൂര്‍വ്വം വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ക്രിമിനല്‍ സംഘത്തിന്റെ ശ്രമം.

തനിക്കെതിരെ ആരെങ്കിലും ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ വാര്‍ത്തയായി നല്‍കരുതെന്നും പരാതിയുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. താന്‍ വിമര്‍ശനത്തിന് അതീതനല്ല. തന്നെ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക