Image

വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍

Published on 17 April, 2021
വിവേകിന് കടുത്ത ഹൃദ്രോഗമുണ്ടായിരുന്നെന്ന് ഡോക്‌ടര്‍മാര്‍
ചെന്നൈ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് തമിഴ് ചലച്ചിത്ര താരം വിവേകിന് ഹൃദയാഘാതം വന്നതെന്ന റിപ്പോര്‍ട്ടുകള്‍ തള‌ളി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്‌ടര്‍മാര്‍. വടപളനി എസ്.ആര്‍.എം ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാരാണ് താരത്തിന്റെ ആരോഗ്യവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നു. അദ്ദേഹത്തിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ 100 ശതമാനം ബ്ളോക്കുണ്ടായിരുന്നു. ഈ രോഗാവസ്ഥ ഏതാനും ദിവസങ്ങള്‍ക്കകം ഉണ്ടായതല്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. വെള‌ളിയാഴ്‌ച രാവിലെയാണ് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്.

 അബോധാവസ്ഥയിലായ അദ്ദേഹത്തെ ഭാര്യയും ബന്ധുക്കളും 11 മണിയോടെ ആശുപത്രിയിലെത്തിച്ചു. വെന്‍ട്രികുലര്‍ ഫിബുലേഷന്‍ എന്ന അവസ്ഥയിലായിരുന്നു നടന്‍ അപ്പോള്‍. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ പരിശോധിക്കുമ്ബോള്‍ ശരീരത്തില്‍ രക്തയോട്ടം കുറഞ്ഞ് അപകടാവസ്ഥയിലായിരുന്നു അദ്ദേഹം. ബ്ളോക്ക് നീക്കിയതോടെ ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യം മോശമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ഒരാഴ്‌ച മുന്‍പാണ് വിവേക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് രോഗമുണ്ടായിരുന്നില്ല. പ്രോട്ടോകോള്‍ അനുസരിച്ച്‌ ഹൃദയ സംബന്ധമായതോ, കിഡ്നി, കാന്‍സര്‍ രോഗമുള‌ളവരോ വാക്‌സിനേഷന്‍ നിര്‍ബന്ധമായും നടത്തണമെന്നാണ്. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നായിരുന്നു അദ്ദേഹം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

 വാക്‌സിനേഷനെ സംബന്ധിച്ചുള‌ള കിംവദന്തികള്‍ അവസാനിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അപകടമില്ലെന്നും കാണിക്കാനായിരുന്നു താന്‍ വാക്‌സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം അന്ന് അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക