Image

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

Published on 17 April, 2021
മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'
പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താര ഇതാദ്യമായി സിനിമ സംവിധാന രംഗത്തേക്ക്. മോഹന്‍ സിത്താര തന്നെ കഥയും തിരക്കഥയും എഴുതിയ ''ഐ ആം സോറി' എന്ന സിനിമയാണ് സംവിധാനം ചെയ്യുന്നത്.

മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണിത് സിനിമ. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരങ്ങളെയും പ്രാധാന്യത്തോടെ ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്ന സിനിമയാണിതെന്നു മോഹന്‍ സിത്താര പറഞ്ഞു. മോ ഇന്‍റര്‍നാഷണല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ മോഹന്‍ സിത്താര, ബിനോയ് ഇടത്തിനകത്ത്, കെ. സിന്ധു, എം.ബി. മരുകന്‍ എന്നിവര്‍ ചേര്‍ന്നാണു സിനിമ നിര്‍മിക്കുന്നത്. രജിത് ടി. നന്ദനം ഛായാഗ്രഹണം നിര്‍വഹിക്കും. സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും മോഹന്‍ സിത്താരയുടെ മകന്‍ വിഷ്ണുവാണു നിര്‍വഹിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക