Image

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 April, 2021
ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)
തങ്ങളുടെ കുട്ടികളെ തനിച്ച് മെക്‌സിക്കന്‍-യു.എസ്. അതിര്‍ത്തിയില്‍ വിടണോ എന്നതാണ് അതിര്‍ത്തിയില്‍ കഴിയുന്ന മാതാപിതാക്കളുടെ മുന്നിലെ വലിയ ചോദ്യം. അതിര്‍ത്തി നഗരമായ റെയ്‌നോഡ, മെക്‌സിക്കക്കോയില്‍ തന്റെ കൈകള്‍ തിരുമ്മി നീണ്ട ചിന്തയിലാണ്ട ഗോട്ടിമാലന്‍ ആന്‍ടുലിയോ  ബമാകയുടെ മനസിനെ മദിച്ചതും ഉത്തരമില്ലാത്ത ഇതേ ചോദ്യമാണ്. തൊട്ടടുത്ത് നില്‍ക്കുന്ന 16 വയസ്സുള്ള മകന്‍ എവറാര്‍ഡോ തന്നെ പോലെ കഠിനമായി അധ്വാനിക്കും. സുഹൃത്തുക്കളില്‍ നിന്ന് നിരന്തരം കേള്‍ക്കുന്ന കഥകള്‍ പറയുന്നത് തങ്ങള്‍ ഇരുവര്‍ക്കും യു.എസില്‍ സുന്ദരമായ  ഭാവി ഉണ്ടെന്നാണ്. അതിര്‍ത്തി കടക്കുമ്പോള്‍ വെര്‍പെടുത്തപ്പെട്ടാലും തന്റെ മകന് സുന്ദരമായ ഭാവി ഉറപ്പാണ്.. രണ്ടുപേര്‍ക്കും ഒന്നിച്ച് അതിര്‍ത്തി കടക്കാന്‍ കഴിയുക അസാദ്ധ്യമായിരിക്കും. എന്നാല്‍ ഒറ്റയ്ക്ക് അതിര്‍ത്തി സീമകള്‍ കടക്കുന്ന കൗമാരക്കാരനായതിനാല്‍ പുതിയ പ്രസിഡന്റിന്റെ നയത്തില്‍ എവറാര്‍ഡോയ്ക്ക് വലിയ പ്രശ്‌നം ഉണ്ടാവില്ല എന്നു തന്നെ ഉറപ്പിച്ച് വിശ്വസിച്ചു പുത്രവത്സലനായ ബമാകോ.
അയാളെപ്പോലെ നെഞ്ചുരുകി അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ ആയിരങ്ങളാണ്. തനിയെ അതിര്‍ത്തികടക്കുന്ന കുട്ടികളില്‍ ദിനം പ്രതി കാണുന്ന വലിയ വര്‍ധന തങ്ങളുടെ കുട്ടികളെ ഒറ്റയ്ക്ക് പറഞ്ഞയയ്ക്കുവാന്‍ ധൈര്യപ്പെടുന്ന മാതാപിതാക്കള്‍ വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കുന്നു. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ പുതിയ പ്രവണത സൃഷ്ടിച്ചിരിക്കുകയാണ്. വലത്പക്ഷവും ഇടതുപക്ഷവും അന്യോന്യം കുറ്റപ്പെടുത്തുന്നു. ്ട്രമ്പ് ഭരണത്തിനായിരുന്നു കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് ഇതുവരെയുള്ള ഇതുവരെയുള്ള പഴി. ഇപ്പോള്‍ വളരെ ബുദ്ധിപൂര്‍വ്വം ഈ പഴി ഓരോ കുടുംബത്തിലേയ്ക്കും മാറഅറിയിരിക്കുകയാണ്. കാരണം വേര്‍പിരിയുവാനുള്ള തീരുമാനം അവരുടേതാണ്. ഇത് കുടിയേറ്റവാദക്കാരെയും വിശാലവാദികളെയും യാഥാസ്ഥിതികരെയും ഒന്നുപോലെ ഉണര്‍ത്തിയിരിക്കുകയാണ്. ബൈഡന്റെ കുടിയേറ്റത്തെ വിമര്‍ശിക്കുവാന്‍ ലഭിച്ചിരിക്കുന്ന അവസരം റിപ്പബ്ലിക്കനുകള്‍ മുതലെടുക്കുന്നു.

മാര്‍ച്ച് മാസത്തില്‍ ഏതാണ്ട് 19,000 കൗമാരപ്രായക്കാര്‍ ഒരു രക്ഷിതാവോ മാതാപിതാക്കളോ ഒപ്പം ഇല്ലാതെ അതിര്‍ത്തി കടന്നെത്തിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു മാസം ഇത്രയധികം കുട്ടികള്‍ അതിര്‍ത്തി കടക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞയാഴ്ച ഒരൊറ്റ ദിവസം തനിച്ചെത്തിയ 750 കുട്ടികളെ കസ്റ്റഡിയിലെടുത്തു.

ബമാക അരോഗദൃഢഗാത്രനാണ്. ഗോട്ടമാലക്കാരനായ അയാള്‍ക്ക് മെക്‌സിക്കോയില്‍ ധാരാളെ എതിര്‍പ്പ് നേരിടേണ്ടി വരുന്നു. മകനെ അമേരിക്കയിലേയ്ക്ക് അയയ്ക്കുന്നതിന്റെ ഗുണദൂക്ഷ്യങ്ങള്‍ അയാള്‍ പല തവണ ആലോചിച്ചതിന് ശേഷമാണ് തീരുമാനം എടുത്തത്.

ഇപ്പോള്‍ കുടിയേറ്റം നടത്താന്‍ ശ്രമിക്കുന്ന ധാരാളം കുടുംബങ്ങളെ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ടൈറ്റില്‍ 42 ്അനുസരിച്ച് വളരെ വേഗം തിരിച്ചയയ്ക്കുന്നുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ 42 നടപ്പിലായത്. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന കുടുംബങ്ങളും കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആയതായി സെക്രട്ടറി ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അലജാന്‍ഡ്രോമയോര്‍ക്‌സ് പറഞ്ഞു.

ട്രമ്പ് ഭരണത്തിന്‍ കീഴിലും കുടുംബങ്ങള്‍ വേര്‍പിരിക്കപ്പെടുകയും വലിയ വാര്‍ത്ത ആവുകയും ചെയ്തു. കുടുംബങ്ങളോട് അവരുടെ അപേക്ഷകളിന്മേല്‍ തീരുമാനം എടുക്കുന്നതുവരെ അതിര്‍ത്തിയുടെ തെക്ക് വശത്ത് തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ കുട്ടികള്‍ ഉള്ള കുടുംബങ്ങളെ മെക്‌സിക്കോയില്‍ പാര്‍പ്പിക്കുവാനുള്ള സംവിധാനം ഇല്ലെന്നും അവരെ അമേരിക്ക സ്വീകരിക്കണമെന്നും ആവശ്യം ഉണ്ടായി. ഇതിന് പ്രതിനിധി ടൈറ്റില്‍ 42 അവസാനിപ്പിക്കുകയാണെന്ന് എസിഎല്‍യു അറ്റേണി ലീജെലര്‍ന്റ് പറഞ്ഞു.

ഒരു പത്ത് വയസുകാരന്‍ ടെക്‌സസിലെ പുറമ്പോക്കുകളില്‍ ദിവസങ്ങള്‍ അലഞ്ഞു തിരിഞ്ഞു. ഒടുവില്‍ ഒരു ബോര്‍ഡര്‍ പെട്രോള്‍ ഓഫീസറോട് അവന്‍(വില്‍ട്ടന്‍ ഒബ്രഗോണ്‍) അവന്റെ കഥ പറഞ്ഞു. അവനും 30 വയസുള്ള അവന്റെ അമ്മ മെയ്‌ലിനും നിക്വാരഗ്വയില്‍ നിന്ന് രക്ഷപ്പെട്ടോടിയതാണ്. അഭയം തേടി അതിര്‍ത്തി കടന്നെത്തിയ അവരെ ഉടനെ തന്നെ ടൈററില്‍ 42 അുസരിച്ച് മെക്‌സിക്കോയിലേയ്ക്ക് അയച്ചു. മെക്‌സിക്കോയിലെത്തിയ അവരെ മണിക്കൂറുകള്‍ക്കകം മോഷണസംഘം തട്ടിക്കൊണ്ട് പോയി. മയാമിയിലുള്ള മെയ്‌ലിന്റെ സഹോദരനോട് തട്ടിക്കൊണ്ട് പോയ സംഘം 10,000 ഡോളര്‍ വിടുതല്‍ സംഖ്യയായി ആവശ്യപ്പെട്ടു.

സംഘം വാള്‍ട്ടനെ എവിടെയോ ഉപേക്ഷിച്ചു. മെയ്‌ലിനെ വിട്ടുനല്‍കാന്‍ വിടുതല്‍ സംഖ്യ നല്‍കണമെന്ന് ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക