-->

kazhchapadu

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

വര -ദേവി 

Published

on

വൈകുന്നേരമായപ്പോൾ എന്നത്തേയും പോലെ തന്നെ ജോലി ചെയ്യുന്ന ബുക്ക് സ്റ്റാളിലേക്കു കടയുടെ താഴെയുള്ള ഹോട്ടലിൽ നിന്നും കരിഞ്ഞ മാംസത്തിന്റെ ഗന്ധം അടിച്ചു വരാൻ തുടങ്ങി, കാലങ്ങളായി ആ ഗന്ധം അവന്റെ നാസാരന്ധ്രങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും അവന്റെ നാവിന്റെ രസ മുകുളങ്ങൾ അതിന്റെ രുചി അനുഭച്ചിട്ടില്ലായിരുന്നു .

ഒരു ദിവസം അതിലൊരു ചിക്കൻ വിഭവം പാർസൽ വാങ്ങി വീട്ടിലേക്കു കൊണ്ട് പോകണം, എന്നിട്ടു അനിയനേയും അനിയത്തിയേയും ഉമ്മാനേയും കൂട്ടി ഒന്നിച്ചിരുന്നു വർത്തമാനം പറഞ്ഞു അത് കഴിക്കണം. അന്നെന്റെ വീട്ടില് പെരുന്നാളായിരിക്കും ഞങ്ങൾക്ക് മാത്രമായുള്ള പെരുന്നാൾ !. മനസ്സിലത് വിചാരിച്ച് കൊണ്ടവൻ പോക്കറ്റിലേക്ക് കയ്യിട്ടു. ചുരുണ്ടു കിടക്കുന്ന ചെറിയ നോട്ടുകൾ  കയ്യിലെടുത്തപ്പോളാണ് ഉമ്മാന്റെ  മരുന്ന് ശീട്ട് കണ്ടത്. രാവിലെ ഓർമ്മിപ്പിച്ചിരുന്നു എങ്കിലും ജോലി തിരക്കില് അവനതു മറന്നിരുന്നു.

രാവിലെ ഒൻപതു മണി മുതൽ രാത്രി എട്ടു മണി വരെ എടുക്കുന്ന പണിക്കു കൂലിയായി  കിട്ടുന്ന മുന്നൂറു രൂപക്കു മൂവായിരം രൂപയുടെ ആവശ്യങ്ങളുണ്ടായിട്ടും ആ സെയിൽസ്മാൻ ഉപഭോക്താക്കൾ വരുമ്പോൾ  ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ടു തന്നെ ജോലി ചെയ്തിരുന്നു. മനസ്സ് അലമുറയിട്ടു കരയുമ്പോഴും പുഞ്ചിരിക്കാൻ വിധിക്കപെട്ട ജന്മങ്ങളായിരുന്നിട്ടും തൊഴിലിനോട് അവൻ പൂർണ്ണ സമർപ്പണം നടത്തിയിരുന്നു..  

സമയം രാത്രിയായപ്പോൾ കടയിലേക്ക് വന്ന ഉപഭോക്താക്കളെ പിരിച്ച് വിടുന്നതിന്റെ ഇടയിൽ കൂടെ അവൻ ഷോപ്പ് ക്ളീൻ ചെയ്യുകയും വാരി വലിച്ചിട്ട ബുക്കുകൾ  ഷെൽഫിൽ  അടുക്കി വെക്കുകയും ചെയ്തു, അടുക്കി വെക്കുന്ന ബുക്കുകളിൽ പലരുടെയും ജീവിതം മാറ്റി മറിച്ച ബുക്കുകളുണ്ടെങ്കിലും സെയിൽസ്മാനായ അവന്റെ ജീവിതം മാറ്റമില്ലാതെ തുടരുന്നത് അവനറിഞ്ഞു.  

രാത്രിയിലെ അവസാനത്തെ ഉപഭോക്താവും കടയിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ അന്നത്തെ തന്റെ വിയർപ്പിന്റെ പ്രതിഫലത്തിനായി കാഷ്യറുടെ ക്യാബിനരികിലേക്കു ചെന്നു. ഇല്ലത്തേക്ക് കൂലിക്കു ചെല്ലുന്ന ചെറുമരെ പോലെ. അവനവിടെയങ്ങനെ നിന്നിട്ടും അവനെ കണ്ടതായി ഭാവിക്കാതെ തൊഴിലുടമ അദ്ദേഹവുമായി സംസാരിച്ചിരിക്കാൻ വന്ന  സുഹൃത്തിനോട് സംസാരിച്ചിരിക്കുകയാണ് അപ്പോൾ അദ്ദേഹം ചെയ്തത്.

''ഇന്ന് അര മണിക്കൂർ വൈകിയല്ലേ പണിക്കു വന്നത് ?, അപ്പോ ഇതേണ്ടാകൂ'' തൊഴിൽ ദാതാവ് കൂലിയായി തന്ന ഇരുനൂറ്റി അമ്പതു രൂപയിലേക്കും തൊഴിൽ ദാതാവിന്റെ മുഖത്തേക്കും ആ സെയിൽസ്മാൻ മാറി മാറി നോക്കിയപ്പോൾ അദ്ദേഹം ഒരു മയവുമില്ലാതെ അവനോടു പറഞ്ഞു, തൊഴിലുടമയുടെ മറുപടിയും അവന്റെ ചെറിയ കൂലിയും കണ്ടപ്പോൾ തൊഴിലുടമയുടെ സുഹൃത്ത് അവനെ നോക്കി ഒന്ന് പരിഹാസത്തോടെ ചിറി കോട്ടി മുഖം തിരിച്ചു. .

അദ്ദേഹത്തിന്റെ പരിഹാസ്യ നോട്ടത്തിൽ അപമാനിതനായപ്പോൾ ഭൂമിക്കു ഒരു ദ്വാരമുണ്ടാവുകയും അതിലൂടെ താൻ താണ്‌ പോവുകയും ചെയ്തെങ്കിലെന്നു ആ സെയിൽമാൻ ഉള്ളുകൊണ്ടു ആഗ്രഹിച്ചു .

വേലിയേറ്റം പോലെ വീട്ടിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ അവന്റെ  മനസ്സിലേക്ക് ഓടി കിതച്ചു വന്നപ്പോൾ കയ്യിൽ പിടിച്ച നോട്ടിലേക്കു കണ്ണുനീര് ഉറ്റി വീഴാതിരിക്കാൻ അവൻ നോട്ടുകൾ ചുരുട്ടി പിടിച്ച് കടയിൽ  നിന്നും തല കുനിച്ച് ഇറങ്ങി . അപ്പോഴും താഴെത്തെ നിലയിലെ ഹോട്ടലിൽ നിന്നും കരിഞ്ഞ മാംസത്തിന്റെ ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു. എന്നാൽ  അതിനപ്പോൾ ഒരു ആസ്വാദകരമായ മണമുള്ളതായി അവനു തോന്നിയില്ല . ദേഹിയില്ലാത്ത ദേഹം ചിതയിൽ വെന്തെരിയുന്നതിന്റെ  അസഹ്യമായിട്ടുള്ള രൂക്ഷ ഗന്ധമായിട്ടാണ്  അവനപ്പോൾ  തോന്നിയത്..

വരുമാനവും ആവശ്യങ്ങളും തമ്മിലുള്ള അന്തരം കൂടി കൂടി വരികയും അതോടൊപ്പം തൊഴിലിടങ്ങളിലെ ചൂഷണവും കൂടിയായപ്പോൾ കടയിൽ നിന്നും ജോലി കഴിഞ്ഞു ഇറങ്ങിയ അവൻ വേച്ച് പോകുന്നത് പോലെ  തോന്നി. ആരെങ്കിലും വന്നൊന്ന് കെട്ടി പിടിച്ച് ഒന്ന് ആശ്വസിപ്പിച്ചെങ്കില് എന്നവൻ കൊതിച്ച് നാല് പാടും ഒരു താങ്ങു തടിക്കായി പരതി നോക്കി, ആരുടെയെങ്കിലും കരവലയത്തിലൊതുങ്ങി നെഞ്ചിൽ മുഖം പൂഴ്ത്തി ഒന്ന് ആർത്തലച്ച് കരയാൻ തോന്നിയവന്‌.

അര മണിക്കൂര് വൈകിയതിന് അമ്പതു രൂപ കുറച്ചിരിക്കുന്നു. ഇനി ഇത് കൊണ്ട് വേണം നാല് വയറുകൾ നിറക്കുവാനും ഉമ്മാക്ക് മരുന്ന് വാങ്ങുവാനും. ഓർത്തപ്പോൾ അവന്റെ ഉള്ളൊന്നു വിങ്ങി. പിന്നെയവൻ തല ഉയർത്തി ഒന്ന് മുകളിലേക്ക് നോക്കി ആരെയോ തിരയുന്നത് പോലെ, പിന്നെ തല കുനിച്ച് ഭൂമിയെ പോലും നോവിക്കാതെ  മരുന്ന് കടയിലേക്ക് നടന്നു.

അങ്ങാടി വിജനമായി കൊണ്ടിരുന്നു , ആളുകൾ അവരവരുടെ വീടുകളിലേക്ക് കൂടണയാൻ വേണ്ടി ധൃതിയിൽ പോകുന്നുണ്ട്, ബസ്സ്‌ ജീവനക്കാരും ഓട്ടോ തൊഴിലാളികളും യാത്രക്കാരെ മാടി വിളിച്ച് അവരുടെ വാഹനത്തിലേക്ക് ആകർഷിക്കുന്നു. എല്ലാവര്ക്കും ധൃതിയുണ്ടായിരുന്നു. എങ്കിലും അവനെന്തോ അന്ന് വീട്ടിലെത്താൻ ഒരു ധൃതിയും ഉണ്ടായിരുന്നില്ല.

മരുന്ന് കടയിൽ നിന്നും അവന്റെ ഉമ്മാക്ക് ഒരാഴ്ച്ചത്തേക്കുള്ള മരുന്ന് വാങ്ങി ബില്ല് നോക്കിയപ്പോൾ ഇരുനൂറ്റി അറുപതു രൂപ  !. കയ്യില് ചുരുട്ടി പിടിച്ച പണം നൽകിയപ്പോൾ തടിച്ചു കൊഴുത്ത ശരീരമുള്ള മരുന്ന് കടയിലെ കാഷ്യർ അവന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ പണം വാങ്ങി മേശയിലേക്കിട്ടു, ആ മൗന ജീവിതത്തിന്റെ മുഖത്തേക്ക് എന്തിനു നോക്കണം എന്നദ്ദേഹം ധരിച്ചിരുന്നുവോ എന്തോ.

''പഞ്ചസാര കഴിഞ്ഞിരുന്നു''  വീട്ടിലെത്തി അവൻ അവന്റെ ഉമ്മാക് നേരെ മരുന്ന് പൊതി നീട്ടിയപ്പോൾ ആ സ്ത്രീ മെല്ലെ പറഞ്ഞിട്ട് ഒന്ന് ചുമച്ചു. ചുമ കൂടുന്നു എന്ന് കണ്ടപ്പോൾ തോളിൽ കിടന്ന തട്ടം കൊണ്ടവർ  വായ പൊത്തി, പിന്നെയൊന്നു ദീർഘനിശ്വാസം അയച്ചു.

''നിങ്ങൾക്കിന്നു ഒന്നും വാങ്ങീട്ടില്ല, പൈസാണ്ടായീലാ''  അടുത്ത്  വന്നു ചുറ്റി പറ്റി നിൽക്കുന്ന അനിയനെയും അനിയത്തിയേയും നോക്കി പറഞ്ഞിട്ട് അവൻ അവന്റെ കുപ്പായത്തിന്റെ കുടുക്ക് അഴിക്കാൻ തുടങ്ങി.   

''ഇപ്പൊ നാരങ്ങക്കു വില കുറവാണെന്നു വാട്സാപ്പ് ഗ്രൂപ്പിൽ കണ്ടല്ലോ ഇക്കാ''  ഏഴിൽ പഠിക്കുന്ന അനിയത്തി ശുണ്ഠി കാണിച്ച് ചോദിച്ചു.

''വിലകുറഞ്ഞതൊക്കെ വാട്സാപ്പ് ഗ്രൂപാർക്കു ആയിരിക്കും നമ്മക്കിപ്പളും വിലണ്ട്'' അവൻ അനിയത്തിയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു നെടുനിശ്വാസം വിട്ടു.. ഉള്ളിലെ തപം ആറ്റിയെടുക്കാനെന്ന പോലെ 

''ഇന്നലെയും ഇക്കാക്ക ഒന്നും കൊണ്ടന്നില്ല'' അവള് പിന്നെയും ശുണ്ഠി കാണീച്ചു.

ഉപ്പ മരിച്ചു പോയതിനു ശേഷം പിന്നെ ആ കുടുംബത്തിന്റെ നാഥനായിരുന്നു  ഇരുപത്തി രണ്ടുകാരനായ അവൻ , ഒരേ സമയം താഴെയുള്ളവരുടെ ഉപ്പയുടെയും  ഇക്കാക്കയുടെയും റോള്  അവനു കെട്ടിയാടേണ്ടി വന്നിരുന്നു.

വീട്ടിലെ  ദാരിദ്ര്യത്തിന്റെ  ഇരുട്ട് പോലെ തന്നെ അവന്റെ  വീട്ടു മുറ്റത്തും  നിലാവില്ലാത്തതു കൊണ്ട് ഇരുട്ട് പരന്നിരുന്നു ,  അവനൊന്നു മാനത്തേക്ക് നോക്കി അമ്പിളിയെ തിരഞ്ഞിട്ടും ദുൽഹജ്ജ് മാസത്തിലെ തുടക്കത്തിലേ ചന്ദ്രകലയെ അവനു കണ്ടെത്താനായില്ല അപ്പോൾ.. എങ്കിലും നക്ഷത്രങ്ങളുടെ കണ്ണിറുക്കലിനെ മറച്ചു പിടിച്ച് കൊണ്ട്  വെളുത്ത മേഘ തുണ്ടുകൾ  ധൃതി പിടിച്ച് എങ്ങോട്ടോ പാഞ്ഞു പോയിക്കൊണ്ടിരുന്നു. ജോലി  കഴിഞ്ഞു വീട്ടിലേക്കുള്ള അവസാനത്തെ ബസ്സു പിടിക്കാനോടുന്ന സെയിൽസ്മാൻമാരെ പോലെ. .

''ഇങ്ങളെല്ലാരും കുടിച്ചോ'' കുളി കഴിഞ്ഞു രാത്രി കഞ്ഞി കുടിക്കാൻ വേണ്ടി പഴയ ബെഞ്ചില് ഇരുന്നപ്പോൾ അവനു ആരോടെന്നില്ലാതെ ചോദിച്ചു.

അവന്റെ ഒച്ച കേട്ടപ്പോൾ ആ വീടിനെ ആശ്രയിച്ച് ജീവിക്കുന്ന പൂച്ച എവിടെ നിന്നോ ഓടി വന്നു അതിന്റെ ശരീരം അവന്റെ കാലിൽ ഉരസി അതിന്റെ സാന്നിധ്യം അതവനെ അറിയിച്ചു. പൂച്ചയെ കണ്ടപ്പോൾ അവൻ അവന്റെ കഞ്ഞിയിലുള്ള വറ്റ്‌ പങ്കു വെച്ചു.

''മരുന്ന് വാങ്ങിയപ്പോൾ മറ്റു സാധനങ്ങളൊന്നും വാങ്ങാൻ പൈസാണ്ടായീലേ കുട്ടീ?''അവൻ ആർത്തിയോട് കൂടി കഞ്ഞി കോരി കുടിക്കുന്നത് നോക്കി അവന്റെ ഉമ്മ പതുക്കെ ചോദിച്ചു . പിന്നെ അവരൊന്നു കിതച്ചത് പോലെ തേങ്ങി..  

'' രണ്ടു ദിവസം ആയില്ലേ മ്മാന്റെ മരുന്ന് കഴിഞ്ഞിട്ട്, ഇന്ന് രാവിലെ മ്മാന്റെ അസുഖം കൂടിയപ്പോ അത് കണ്ടു കടയിലേക്ക്  പോകാൻ വയ്യാതെ നിന്നതോണ്ട് അര മണിക്കൂര് വൈകി കടയിലെത്താൻ '' അവനൊന്നു ചിരിച്ചു , ഒരു സെയിൽ മാന്റെ വശ്യമായ പുഞ്ചിരിയായിരുന്നില്ല അപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞത് ഒരു പരിഹാസ്യമായിട്ടുള്ള പുഞ്ചിരിയായിരുന്നു , അവൻ അവനെ തന്നെ പരിഹസിക്കുന്നത് പോലെ .

''അതിനു കൂലിയിൽ നിന്നും മുതലാളി അമ്പതു രൂപ കുറച്ചിട്ടാണ് തന്നത്'' തുടർന്ന് പറഞ്ഞിട്ട് അവൻ വീണ്ടും ചിരിച്ചു അതെ പുഞ്ചിരി തന്നെ.

അത് കേട്ട് അവന്റെ ഉമ്മ ഒന്ന് മുഖം തുടച്ചു പിന്നെ ഒന്ന് തേങ്ങിയത് പോലെ അവരൊന്നു പിടച്ചു, അപ്പോൾ അവൻ ചിരട്ടയിലേക്കു പങ്കു വെച്ചു നൽകിയ കഞ്ഞിയിലെ വറ്റ് തിന്ന് കൊണ്ടിരുന്ന പൂച്ച ഒന്ന് കരഞ്ഞു , പിന്നെയത് പുറത്തേക്കു പോയി.

''അവർക്കൊക്കെ നമ്മളെക്കാൾ ദാരിദ്ര്യമാണുമ്മാ'' പറഞ്ഞിട്ടവൻ കഞ്ഞി പാത്രത്തിലെ  അവസാനത്തെ വറ്റും കയിലിലേക്ക് ഊറ്റിയിട്ടു വായിലേക്ക് കമഴ്ത്തി.'' അതൊക്കെ ആലോചിച്ചാൽ നമ്മളൊക്കെ എത്രയോ സമ്പന്നരാണ്'' അവൻ ചമ്മന്തി തുടച്ചെടുത്ത് നാവിൽ തേച്ചിട്ടു പിന്നെയും ചിരിച്ചു, ഒരു അർത്ഥശൂന്യമായ ചിരി.

''മരുന്നെനിക്കിനി വേണ്ട, ഇതൊക്കെ വല്യ വെലന്റെ മരുന്നാണ് , ഇനീപ്പോ വല്യ പെരുന്നാളും വരുണുണ്ട്‌'' ആ സ്ത്രീ ഒന്ന് നിർത്തി . ''കൊറച്ചി ഏറച്ചി ഒക്കെ വാങ്ങേണ്ടേ നമ്മക്കും ?, കുട്ട്യാളുള്ളതല്ലേ,'' അവര് വീണ്ടും സംസാരം നിർത്തി . '' ഇനി മരുന്ന് ഒന്നും മാണ്ഡ ഇബടത്തെ സാധനങ്ങളും ഒക്കെ കഴിഞ്ഞിട്ടുണ്ട്, ''. 
ആയാസപ്പെട്ട് അവര് വീട്ടിലെ അവസ്ഥ പറഞ്ഞൊപ്പിച്ചു. അപ്പോൾ പുറത്തേക്കു പോയ പൂച്ച ഇറയത്തിരുന്നു കൈകൾ കൊണ്ട് കണ്ണുനീർ തുടക്കുന്നതു പോലെ മുഖം തുടക്കുന്നുണ്ടായിരുന്നു.

‘’ രണ്ടു ചെലവിനും കൂടി ഉമ്മാന്റെ കുട്ടി പാഞ്ഞിട്ടു എത്ത്ണ്‌ല്ലല്ലോ’’ ആ സ്ത്രീ ഒന്ന് ചുമച്ചു, പിന്നെ  നെഞ്ചു തടവി ചുമര് ചാരിയിരുന്നു കിതച്ചു.

''പെരുന്നാളിനിനി പത്ത് ദിവസം കൂടില്ലേ, നിക്ക് പത്ത് ദിവസത്തെ കൂലി ബോണസ്സായി കിട്ടും,അത് കിട്ടീട്ടു സാധനങ്ങള് വാങ്ങാം'' അവനൊന്നു ആവേശം കൊണ്ടു.  '' ബോണസ്‌ ഒക്കെ പെരുന്നാളിന്റെ തലേന്നാണ് തര്യാ'' അവനൊന്നു ദീർഘ നിശ്വാസം വിട്ടു കഞ്ഞി കുടിച്ച് കൊണ്ടിരുന്ന ബെഞ്ചിൽ നിന്നും എണീറ്റു.

കിടക്കുന്നതിനു മുൻപ് പതിവുള്ളതു പോലെ വായിക്കാനായി അവൻ പുസ്തകം കയ്യിലെടുത്തിട്ടും അന്നവനൊന്നും വായിക്കാൻ കഴിഞ്ഞില്ല, മനസ്സ് ശൂന്യമായിരിക്കുന്നതു അവനറിഞ്ഞു. രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്തിട്ടും എങ്ങും എത്തുന്നില്ല. ഇനി എന്ത് ചെയ്യും എന്നാലോചിച്ചിട്ട് ആ സെയില്സ്മാന് ഒരു എത്തും പിടിയും കിട്ടിയില്ല.

അവന്റെ ഉമ്മാന്റെ രോഗം വീണ്ടും വീണ്ടും കൂടി കൊണ്ടിരുന്നു , ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ക്ട്ടെർ രണ്ടു ദിവസം അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞു, ഉമ്മാക്ക് കൂട്ടിരിക്കേണ്ടത് കൊണ്ട് രണ്ടു ദിവസം അവനു ജോലിക്കു പോകാൻ കഴിഞ്ഞില്ല.

'' ഡോക്ക്ട്ടെർ പറഞ്ഞ പോലെ ഉമ്മ മരുന്ന് കഴിക്കാത്തത് കൊണ്ടല്ലേ ഇപ്പ ദീനം കൂടേതു?''  ഉമ്മാക് ദീന കിടക്കയിൽ വെച്ച് കഞ്ഞി കൊടുത്തപ്പോൾ അവനു ഉമ്മാനോട് ചോദിച്ചു.

''മരുന്നിനും വീട്ടു ചെലവിനുള്ളതിനും ന്റെ കുട്ടി ഓടി പാഞ്ഞിട്ടുണ്ടാകാൻ കഴിയണില്ല .....'' അവരൊന്നും നിർത്തി .'' അതോണ്ട്…….. ഞാൻ……. മരുന്ന് ഒന്നരാടായിരുന്നു കുടിച്ചിരുന്നത് '' അവന്റെ മുഖത്തേക്ക് നോക്കാൻ അവർക്കു കഴിഞ്ഞില്ല, അവർ ദൂരേക്ക് നോക്കി പറഞ്ഞിട്ട് തെറ്റ് പറ്റിയവളെ പോലെ തല താഴ്ത്തി.

''ഇനി രണ്ടു ദിവസം ലീവായി പണിക്കു ചെന്നാൽ ......''  അവൻ അർർദ്ധോക്തിയിൽ നിർത്തിയിട്ട് തൊഴിലിടത്തിലെ അവസ്ഥയോർത്ത്  നെടുനിശ്വാസം വിട്ടു.

''മരണത്തിനു പോലും നമ്മളെ വേണ്ടേ കുട്ടീ?'''  ആശുപത്രി ബെഡിലിരുന്ന് കുടിച്ചിരുന്ന കഞ്ഞി മതിയാക്കി അവന്റെ ഉമ്മ ഏങ്ങലടിച്ചു കരഞ്ഞു.

ശൂന്യത എവിടെയും ശൂന്യത , പിടിവള്ളി കിട്ടാതെ മല വെള്ളപാച്ചിലിൽ അകപ്പെട്ടവളെ പോലെ ആ സ്ത്രീ ഒരു പിടി വള്ളിക്കായി നാല് പാടും പരതി പരതി കൊണ്ടിരുന്നു.

ഉമ്മയെ ആശുപത്രിയിൽ അഡ്മിറ്റാക്കിയത് കൊണ്ട് രണ്ടു ദിവസം ലീവ് വേണമെന്ന് അവൻ തൊഴിലുടമയെ വിളിച്ചറിയിച്ചിരുന്നെങ്കിലും ലീവ് കഴിഞ്ഞു അവൻ ജോലിക്കു കയറിയപ്പോൾ തൊഴിൽ ദാതാവിനെന്തോ ഒരു മുറുമുറുപ്പുള്ളതു പോലെ അവനു തോന്നി. പതിവ് പോലെ അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന വിധത്തിൽ അവൻ ജോലി തുടർന്നു. 

''എനിക്ക് പെരുന്നാളിന്റെ ബോണസ്‌ തന്നിട്ടില്ല,…. നാളെ പെരുന്നാളല്ലേ  വീട്ടിക്കു പെരുന്നാളിന് കൊറച്ചു സാധനങ്ങള് വാങ്ങാണ്ടായിരുന്നു '' തൊഴിലുടമ മറന്നതാകും എന്ന് കരുതി ലീവ് കഴിഞ്ഞു ജോലിക്കു കയറിയ പെരുന്നാൾ തലേന്നത്തെ കൂലി വാങ്ങിയപ്പോൾ മടിച്ച് മടിച്ച് കൊണ്ട് അവൻ പറഞ്ഞു.

''എന്നും പണിക്ക് വരുന്നവർക്കേ ബോണസ്‌ കൊടുക്കാൻ കഴിയുള്ളൂ'' അദ്ദേഹത്തിന്റെ മറുപടിയിൽ ദയയുടെ ഒരു കണിക പോലും ഉണ്ടായിരുന്നില്ല. എന്നാലും അത് കേൾക്കാൻ തൊഴിലുടമയുടെ സുഹൃത്ത് അന്ന് ക്യാബിനിൽ ഇല്ലാത്തതു അവനു വലിയ ആശ്വാസമായി തോന്നി.

കാറ്റ് പിടിച്ച പാഴ്മരം പോലെ ആ സെയിൽസ്മാൻ പുറത്തേക്കിറങ്ങി , അപ്പോൾ വലിയ വലിയ വാഹനത്തിൽ കരിഞ്ഞ മാംസം കഴിക്കാനായി ഹോട്ടലിലേക്ക് വന്നിരുന്നവരുടെ വാഹനങ്ങൾ ഹോട്ടൽ  മുറ്റത്ത് നിറഞ്ഞു നിന്നിരുന്നു, ആ വാഹനങ്ങളിൽ നിന്നും  വ്യത്യസ്ത വേഷ വിധാനത്തിൽ വസ്ത്രം ധരിച്ച സ്ത്രീ പുരുഷന്മാർ കൈകോർത്ത് പിടിച്ച് ഹോട്ടലിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിന്റെയും അവർ വന്ന അവരുടെ വാഹനങ്ങളുടെ ഇടയിലൂടെയും  അവൻ അവന്റെ വീട്ടിലെ പെരുന്നാളിന് കറി വെക്കാൻ അൽപ്പം മാംസം വാങ്ങാനായി ഇറച്ചി കടയെ ലക്ഷ്യമാക്കി പതുക്കെ നടന്നു.

----------------------

ഷംസു വടക്കുംപുറം

മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കാഞ്ഞമണ്ണ എന്ന ഗ്രാമത്തിൽ ജനിച്ചു. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം കുറച്ച് കാലം സെയിൽമാനായി ജോലിയനുഷ്ഠിച്ചതിനു ശേഷം സുഹൃത്തിന്റെ സഹായത്തോടെ ട്രാവൽ സർവീസ് മേഖലയിൽ ബോയിയായി.

ബോയിയിൽ നിന്നും കൗണ്ടർ സ്റ്റാഫിലേക്കും പാസ്പ്പോർട്ടു സെക്ഷൻ കൈകാര്യം ചെയ്യുന്ന ജോലിക്കാരനിലേക്കും ഉയർന്നു. പാസ്പ്പോർട്ടു സെക്ഷന് പുറമെ മറ്റുള്ള സെക്ഷനുകളും കൈകാര്യം ചെയ്യുമെങ്കിലും പാസ്സ്പോർട്ട് സെക്ഷൻ തന്നെയാണ് ഇഷ്ട്ടപെട്ട വിഭാഗം.  പതിനേഴ് കൊല്ലമായി ഉപജീവനത്തിനായി ഈ മേഖലയിൽ ജോലി ചെയ്യുന്നു.

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും മലപ്പുറത്തുമായി ജോലി ചെയ്തിരുന്നു .പരന്ന വായനയിൽ തല്പരനായത് കൊണ്ട് തന്നെ ആദ്യമേ എഴുത്തിലേക്ക് ശ്രദ്ധിച്ചിരുന്നു എങ്കിലും ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകളൊന്നും ഉണ്ടായിട്ടില്ല.

ഭാര്യയും മൂന്നു പെൺകുട്ടികളും ഉള്ള എഴുത്തുകാരൻ ഇപ്പോൾ മലപ്പുറത്തെ കോട്ടപ്പടിയിൽ മെസ്ബാൻ എന്ന ട്രാവെൽസിൽ ജോലി ചെയ്യുന്നു .

Facebook Comments

Comments

 1. Bindu Ravi

  2021-04-28 03:00:11

  കഥ വളരെ അസംഭവ്യമായി തോന്നി. കഥ നടക്കുന്നത് കേരളത്തിലാണെങ്കിൽ ഇവിടെ തൊഴിലില്ലായ്മയല്ല തൊഴിൽ ചെയ്യാനാളില്ലാത്ത പ്രശ്നമാണ്. അത് കൊണ്ടാണ് അന്യസംസ്ഥാനക്കാർ ഇത് ഒരു ഗൾഫ് പോലെ കാണുന്നത്. ധാരാളം തെറ്റുകൾ. എഴുതുന്നവർ പോലും വായിക്കുന്നില്ല. പിന്നെ വായനക്കാരോട് എങ്ങിനെ വായിക്കാൻ പറയും. തൊഴിലിടങ്ങളിൽ താമസിച്ചു ചെല്ലുന്നതിനും ചെല്ലാതിരിക്കുന്നതിനും ഒരു ന്യായീകരണവും ഇല്ല. ഒരു ദിവസം മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരായില്ല എന്ന് പറഞ്ഞാണ് സഞ്ജീവ് ദത്ത് IAS നു പെൻഷൻ പോലുമില്ലാതെ ജോലി പോയത്. പ്രൈവറ്റ് സ്ഥാപനങ്ങൾ നടത്തുന്നവർക്കേ അതിന്റെ പ്രയാസം അറിയൂ. ഇന്നത്തെ ലോകത്തെ പാവപ്പെട്ടവനായി ജനിക്കുന്നത് ആരുടെയും കുറ്റമല്ല പക്ഷേ അങ്ങനെ വളരുന്നത് സ്വന്തം കുറ്റം തന്നെയാണ്. അവർ സഹതാപം അർഹിക്കുന്നില്ല എന്ന് പറമ്പിൽ പുല്ലുപറിക്കാൻ ആളെ അന്വേഷിക്കുന്ന ആരും സമ്മതിക്കും . അത് കൊണ്ടാണ് ഈ കഥ വിശ്വാസയോഗ്യം അല്ലാത്തത്. പിന്നെ ഈ കഥ എന്തേ ഹിന്ദുക്കളും ക്രിസ്താനികളും ബുദ്ധമതക്കാരും പാഴ്സികളും ജൈനരും ഒക്കെ വായിക്കാതെ പോയി. അങ്ങനെയൊക്കെയാണ് ഇപ്പോൾ നമ്മുടെ നാട്!

 2. benmammutty

  2021-04-22 16:13:41

  നല്ല എഴുത്ത്. ഹൃദയസ്പർശിയായ ആഖ്യാനം. ഭാവുകങ്ങൾ. ഇനിയും മികവാർന്ന രചനകൾ ആ തൂലികയിൽ നിന്നും പിറ കൊള്ളട്ടെ

 3. Naseeh

  2021-04-22 06:27:41

  നല്ല എഴുത്ത്

 4. Mubashir

  2021-04-22 06:03:37

  വളരെ നന്നായി 👍👍

 5. Shajahan

  2021-04-21 10:44:29

  വളരെ നന്നായി എന്ന് മാത്രമല്ല, ഹൃദയസ്പർശിയും. കഥയുടെ അവസാനം എന്തെങ്കിലും നന്മ വരും എന്ന് കരുതി .... അതാണ് വായിക്കുന്നവർക്ക് കൂടുതൽ ഇഷ്ടം. എഴുത്ത് തുടരുക.... മാന്യ സുഹൃത്തിന് എല്ലാ വിധ ഭാവുകങ്ങളും

 6. അനുഭപാoങ്ങളിൽ നിന്നും ഊതി കാച്ചിയെടുത്ത വരികൾ,, അടിപൊളിയായിട്ടുണ്ട്

 7. ജീവിതസ്പർശിയായ അനുഭവങ്ങളിൽ നിന്നും ഊതിക്കാച്ചിയെടുത്ത വരികൾ പോലെ അനുഭവപ്പെടുന്നു,, ഇനിയും നല്ല കഥകൾ പിറക്കട്ടെ,,,

 8. Nisam vellila

  2021-04-20 10:01:30

  നല്ല അർത്ഥം ഉള്ള കഥ.മനോഹരമായി എഴുതി

 9. Saleem

  2021-04-20 09:49:00

  Good writing...best wishes to my friend shamsu

 10. Shamil

  2021-04-19 14:12:29

  വായിച്ചു നന്നായിട്ടുണ്ട്,

 11. ശംസു വടക്കുംപുറത്തിൻ്റെ മറ്റു രചനകളും വായിച്ചിട്ടുണ്ട് എൻ്റ സുഹൃത്ത് കൂടിയാണ് ശംസു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

ജോഹർ കുണ്ഡിലെ നൊമ്പരക്കാറ്റ് (സജി കൂറ്റാംപാറ,  ഇ -മലയാളി കഥാമത്സരം 35)

അബൂക്കയുടെ ഒരുദിവസം (ഹസൈനാർ അഞ്ചാംപീടിക, ഇ -മലയാളി കഥാമത്സരം 34)

ഒരു പെണ്ണിന്റെ കഥ (ഗിരിജ ഉദയൻ, ഇ -മലയാളി കഥാമത്സരം 33)

കൂടുമാറ്റം (ഡോ. റാണി ബിനോയ്‌, ഇ -മലയാളി കഥാമത്സരം 32)

മഴുവിന്റെ കഥ (മാത്യു കെ. മാത്യൂ, ഇ -മലയാളി കഥാമത്സരം 31)

ക്രാന്തിവൃത്തം (അമൽരാജ് പാറേമ്മൽ, ഇ -മലയാളി കഥാമത്സരം 30)

മീസാൻ കല്ലുകളുടെ വിലാപം (സാക്കിർ സാക്കി, ഇ -മലയാളി കഥാമത്സരം 29)

അടയാളപ്പെടാത്തവർ (സിനി രുദ്ര, ഇ-മലയാളി കഥാമത്സരം 28)

പെണ്ണേ, നീ തീയാവുക! (ലക്ഷ്മി. എസ്. ദേവി, ഇ-മലയാളി കഥാമത്സരം 27)

കുമാർതുളിയിലെ ദുർഗാപ്രതിമകൾ (ശ്യാംസുന്ദർ പി ഹരിദാസ്, ഇ-മലയാളി കഥാമത്സരം 26)

കാത്ത് നിൽക്കാതെ (രാജൻ കിണറ്റിങ്കര, ഇ-മലയാളി കഥാമത്സരം 25)

നൂറയുടെ ജൻമദിനം (നൈന മണ്ണഞ്ചേരി, ഇ-മലയാളി കഥാമത്സരം 24)

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

ഭ്രാന്തി (അർച്ചന ഇന്ദിര ശങ്കർ, ഇ-മലയാളി കഥാമത്സരം 22)

പ്രണയത്തിൽ ഒരുവൾ നിശബ്ദയാവുമ്പോൾ (രാജീവ് മുളക്കുഴ, ഇ-മലയാളി കഥാമത്സരം 21)

വെള്ളത്തുള്ളി സാക്ഷിയായ കഥകൾ (ജിതിൻ നാരായണൻ, ഇ-മലയാളി കഥാമത്സരം 20)

ഇ-മലയാളി കഥാമത്സരത്തിലേക്ക് കഥകൾ അയക്കാൻ ഇനിയും ഒരാഴ്ച കൂടി

സ്വാന്തം (രമ്യ രതീഷ്, ഇ-മലയാളി കഥാമത്സരം 19)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

View More