Image

വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു

Published on 18 April, 2021
വളര്‍ത്തുനായയെ കെട്ടിവലിച്ച സംഭവം; പോലീസ് കേസെടുത്തു
എടക്കര : മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയെ സ്കൂട്ടറിന് പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ കൊടുംക്രൂരത. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചത്. ഇത് കണ്ട നാട്ടുകാര്‍ പിന്തുടര്‍ന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

ഒടുവില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞു. വീട്ടിലെ ചെരുപ്പ് ഉള്‍പ്പെടെ നായ കടിച്ചുമുറിക്കുകയാണെന്നും ശല്യം കാരണം ഉപേക്ഷിക്കാന്‍ കൊണ്ടുപോവുകയാണെന്നുമാണ് ഉടമ നാട്ടുകാരോട് വിശദീകരിച്ചത്. ഓട്ടോക്കാരനായ യുവാവ് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. സാരമായി പരിക്കേറ്റ നായയെ നിലമ്പൂര്‍ റസ്ക്യൂ ഫോഴ്‌സ് ചികിത്സയ്ക്കായി കൊണ്ടുപോയി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക