Image

വാക്‌സിന്‍ ഉത്പാദനം: ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

Published on 18 April, 2021
വാക്‌സിന്‍ ഉത്പാദനം:  ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കരുത്തോടെയുള്ള കോവിഡിന്റെ രണ്ടാം വ്യാപനം സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഭയാനകമായ രീതിയില്‍ രാജ്യത്ത് കോവിഡ് പകര്‍ന്ന് പിടിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഉന്നതതല യോഗം ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തി. അതേ തത്വങ്ങള്‍ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'പരിശോധന, ട്രാക്ക് ചെയ്യുക, ചികിത്സ എന്നിവയ്ക്ക് പകരമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കോവിഡ് രോഗികള്‍ക്ക് ആശുപത്രി കിടക്കകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രാദേശിക ഭരണകൂടങ്ങള്‍ ജനങ്ങളുടെ ആശങ്കള്‍ സജീവവും സംവേദനക്ഷമതയോടെയും കൈകാര്യം ചെയ്യണം' പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

റെംഡെസിവിര്‍ അടക്കമുള്ള മരുന്നുകളുടെ വിതരണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തി. ഓക്‌സ്ജിന്‍ ലഭ്യത സംബന്ധിച്ചും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക