Image

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

Published on 18 April, 2021
ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: പുനലൂര്‍ ചൂരക്കല്‍ ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി. ദീര്‍ഘകാലം നിക്കോള്‍സന്‍ ഹൈസ്‌കൂള്‍ അക്കൗണ്ടന്റായിരുന്നു.1986-ല്‍ അമേരിക്കയിലെത്തി.

ഭാര്യ സാറാമ്മ കായംകുളം സ്വദേശി. മക്കള്‍: മെഴ്‌സി, ജേക്കബ് ചെറിയാന്‍, എല്‍സി മാത്യു, വര്‍ഗീസ് ചെറിയാന്‍ (കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് മുന്‍ പ്രസിഡന്റ്) സാറാ ചെറിയാന്‍, സൂസന്‍ ഈപ്പന്‍. മരുമക്കള്‍: മാത്യു കെ. ജോണ്‍ (ചിക്കാഗൊ), സ്റ്റെല്ലാ ചെറിയാന്‍, തോമസ് വി മാത്യു, ഷാജന്‍ കെ. ചെറിയാന്‍, റക്‌സ് ഈപ്പന്‍ (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്).

യു.എന്‍. ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് ചാക്കോ, പരേതരായ തങ്കമ്മ, തോമസ് ചാക്കോ, എബ്രഹാം ചാക്കോ എന്നിവര്‍ സഹോദരരാണ്.

പൊതുദര്‍ശനം: ഏപ്രില്‍ 20 ചൊവ്വ വൈകിട്ട് 4 മുതല്‍ 10 വരെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച്, 134 ഫേബര്‍ സ്റ്റ്രീറ്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്

സംസ്‌കാര ശുശ്രൂഷ ഏപ്രില്‍ 21 ബുധന്‍ രാവിലെ 9 മണി: സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മ ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തേരി, വിക്ടറി ബുലവാര്‍ഡ്.

വിവരങ്ങള്‍ക്ക് 646-732-4192

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക