Image

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

Published on 18 April, 2021
ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

ഭോപാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.


 മധ്യപ്രദേശിലെ ഷാഹോല്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് ലിക്വിഡ് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദത്തെത്തുടര്‍ന്ന് 10 കൊവിഡ് രോഗികള്‍ മരിച്ചത്. അതേസമയം, ഓക്‌സിജന്‍ സിലിണ്ടറിലെ മര്‍ദ്ദത്തിന്റെ പേരിലാണ് ഇത്രയുംപേരുടെ മരണമുണ്ടായതെന്ന ആരോപണത്തെ ആശുപത്രി അധികൃതര്‍ തള്ളിക്കളഞ്ഞു. ഈ വാര്‍ത്ത വാസ്തവത്തില്‍ തെറ്റാണെന്ന് ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക