Image

ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ

Published on 19 April, 2021
ചിരിയടക്കാനായില്ല, ആ സിനിമയില്‍ ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍ പറഞ്ഞു: ഐശ്വര്യ
മോഹന്‍ലാല്‍ ചിത്രം ബട്ടര്‍ഫ്‌ളൈസിലൂടെയാണ്   നടി ഐശ്വര്യ ശ്രദ്ധ നേടുന്നത്. 1993ല്‍ പുറത്തിറങ്ങിയ ബട്ടര്‍ഫ്‌ളൈസ് വന്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ ഒരു സംഭവമാണ് ഐശ്വര്യ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

മലയാളത്തില്‍ ചെയ്തതില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ബട്ടര്‍ഫ്‌ളൈസ് എന്നാണ് ഐശ്വര്യ പറയുന്നത്. നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ലെന്നും താരം പറയുന്നു.

ചിത്രത്തില്‍ തന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടു പോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും ലാലേട്ടന്റെയും പ്രകടനം കണ്ട് തനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന ആ സീന്‍ ചെയ്യുക പ്രയാസമായി. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് തന്നെ ബോധം കെടുത്താന്‍ എന്നാണ് ഐശ്വര്യ പറയുന്നത്.

1991ല്‍ മമ്മൂട്ടിയുടെ ഒളിയമ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാള സിനിമയിലേക്ക് എത്തുന്നത്. ബട്ടര്‍ഫ്‌ളൈസിന് പുറമേ നരസിംഹം, പ്രജ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ സജീവമാണ് താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക