-->

EMALAYALEE SPECIAL

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

Published

on

ഒരു വര്‍ഷത്തെ ഒഴിവിനു ശേഷം വഴിയോരങ്ങളിലെ പുസ്തക വില്‍പന വീണ്ടുംസജീവമായിരിക്കുന്നു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍, അല്ലെങ്കില്‍ ഡിജിറ്റല്‍, വായനയില്‍അനുഭവിച്ച വീര്‍പ്പുമുട്ടലാണ് ഈ പുസ്തക മേളകളെ ഇത്ര പെട്ടന്ന്‌നടപ്പാതയിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുന്നത്.ഫുട്ട്പാത്തില്‍ മടങ്ങിയെത്തിയ ഈ വിജ്ഞാന വ്യാപാര മാമാങ്കങ്ങള്‍ ബൃഹത്തായപ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തെയും പരമ പ്രധാനവുമായ ഘട്ടത്തിന്‍റെജനകീയ രൂപം. ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍ മുതല്‍ ബെന്യാമിന്‍റെ ആടുജീവിതം വരെയും,ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സു മുതല്‍ കൈരേഖാശാസ്ത്രം വരെയും, ഐയന്‍സ്റ്റീന്‍ മുതല്‍അബ്ദുള്‍കലാം വരെയുള്ള ശാസ്ത്രജ്ഞരെയും വായനക്കാര്‍ക്ക് വഴിയരികുകളില്‍ലഭ്യമാക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തം.

ഇവിടെ ഹൃദയവും, കരളും, വൃക്കയും,ഗര്‍ഭസ്ഥ ശിശുവുമെല്ലാം നമ്മുടെ വിരല്‍ തുമ്പില്‍!വഴിയോരത്തെ ബൂത്തുകളില്‍ കാണുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, യാത്രാമദ്ധ്യേ,ജോലിത്തിരക്കിനിടയില്‍, വായനക്കാര്‍ വാങ്ങുന്നു. വിലയില്‍ കാര്യമായ കുറവ്.കൂടാതെ പേരും പെരുമയുമുള്ള പുസ്തകക്കടകളിലേക്ക് പോകാനുള്ള ക്ലേശങ്ങളുംഒഴിവാക്കാം. ഇന്നത്തെ ജീവിത വ്യഗ്രതകള്‍ക്കിടയ്ക്ക് ഇത്തിരി സമയംലാഭിക്കാമെന്നതും വലിയ നേട്ടം തന്നെയാണ്.

പഴയതാണോ, പൈറേറ്റഡ് ആണോ, അല്ലെങ്കില്‍ മുഷിഞ്ഞ് മൂലകള്‍ചുരുണ്ടിരിക്കുന്നതാണോ (dog-eared) എന്നതൊന്നും ഒരു യഥാര്‍ത്ഥപുസ്തകപ്രേമിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളല്ല.ഏറ്റവുമധികം വിറ്റഴിയുന്ന പുസ്തകങ്ങള്‍ രചിക്കുന്ന അമേരിക്കന്‍ എഴുത്തുകാരന്‍റിച്ചാര്‍ഡ് ഗ്രെഹല്‍വ പറയുന്നതിങ്ങിനെ: “Sell the way your customer wantsto buy, not the way you like to sell.” (ഉപഭോക്താവിന് വാങ്ങാന്‍താല്‍പര്യമുള്ള രീതിയിലാണ് വില്‍ക്കേണ്ടത്, നിങ്ങള്‍ക്ക് വില്‍ക്കാന്‍ താല്‍പര്യമുള്ളരീതിയിലല്ല). വിപണന വിദഗ്ദ്ധനായ അമേരിക്കന്‍ ഗ്രന്ഥകര്‍!ത്താവ് പറഞ്ഞത്അപ്പാടെ ഇതാ കേരളത്തിലെ നടപ്പാതകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു!"എല്ലാര്‍ക്കൂള്ള സാധനം ഇവടെണ്ട്. പല പുസ്തകങ്ങള്‍ക്കും നാല്‍പ്പതു മുതല്‍ അറുപത്ശതമാനം വരെ ഡിസ്കൗണ്ട് ഞാന്‍ കൊടുക്കുന്നുണ്ട്," ഒരു വഴിയോര കച്ചവടക്കാരന്‍ആവേശംകൊണ്ടു.

"ലോക്ഡൗണിനു ശേഷം ഇപ്പോള്‍ തുറന്നതല്ലേയുള്ളൂ. വിറ്റഴിക്കല്‍വില്‍പ്പനയിലെയെന്നോണമാണ് ഞങ്ങള്‍ വില കുറക്കുന്നത്. വരുമാനം ഒന്നുമില്ലാതെഒരു കൊല്ലം വീട്ടില്‍ ഇരുന്നതാണ്," അയാള്‍ കൂട്ടിച്ചേര്‍ത്തു.ഇണക്കമുണ്ടെന്നു തോന്നിയതിനാല്‍ നഗരത്തിന്‍റെ കണ്ണായ സ്ഥലത്തെ വഴിയോര ബുക്ക്സ്റ്റാള്‍ ഉടമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖകന്‍ ശ്രമിച്ചു. പക്ഷെ, ചിലവിവരങ്ങള്‍ പങ്കിടുന്നതില്‍ അയാള്‍ക്ക് അല്‍പം പിശുക്ക്!"യാത്രക്കാര്‍ക്ക് തടസ്സമൊന്നും ഇല്ലെങ്കിലും, വഴിയോരത്തല്ലേ ഇത്രയുംപുസ്തകങ്ങള്‍ ഇങ്ങനെ നിരത്തിയിട്ടിരിക്കിണത്! ഞങ്ങളുടെയൊക്കെ പേരുവിവരങ്ങള്‍വെളിപ്പെടുത്താത്തതാണ് ഉത്തമം, സാര്‍," സുഹൃത്ത് സവിനയം അറിയിച്ചു.ശരിയാണ്. ഈ പറഞ്ഞതു മാനിച്ച് സുഹൃത്തിനെ തുടര്‍ന്നും ഇങ്ങിനെ മാത്രം സംബോധനചെയ്യട്ടെ. കോര്‍പ്പറേഷന്‍കാര്‍ക്ക് വിവരമെത്തിച്ച് ഒരു പുസ്തകക്കടപൂട്ടിക്കുന്നൊരു അക്ഷരവൈരിയല്ല ഞാനെന്ന് അയാള്‍ക്ക് ഉറപ്പും കൊടുത്തു.സെക്കന്‍ഡ്‌സ് (സെക്കന്‍ഡ് ഹേന്‍ഡ് പുസ്തകങ്ങളുടെ ഓമനപ്പേര്) അന്വേഷിച്ച് സുഹൃത്തിന്‍റെ പുസ്തകശാലയിലെത്തുന്നവരില്‍ സ്കൂള്‍കാളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍എന്‍ജിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നവര്‍ വരെയുണ്ട്."ഇംഗ്‌ളീഷ്, മലയാളം നോവലുകള്‍ ഞാന്‍ തിരിച്ചെടുക്കും. അവര്‍ എനിക്ക് തന്നതിന്‍റെമുപ്പത് ശതമാനം കാശ് തിരിച്ചുകൊടുക്കും," സുഹൃത്ത് കച്ചവട രീതിവ്യക്തമാക്കി.

സെക്കന്‍ഡ്‌സില്‍, സ്കൂള്‍കാളേജ് പുസ്തകങ്ങള്‍ക്കാണത്രെ 'ബമ്പര്‍ ഓഫര്‍’! "സങ്കടംപറഞ്ഞ് 'സെന്‍റി' അടിക്കുന്നതിനു മുന്നെത്തന്നെ അവര് പ്രതീക്ഷിക്കുന്നതില്‍കൂടുതല്‍ കിഴിവ് ഞാന്‍ കൊടുക്കും, കുട്ട്യോള് പഠിച്ച് നന്നാവട്ടെ, സാര്‍."സെക്കന്‍ഡ്‌സ് വിപണനം ചെയ്ത് കുടുംബം പുലര്‍ത്തുന്ന തിരക്കില്‍, ഗ്രെഹല്‍വയുടെ 'Unleashing the Power of Consultative Selling' എന്ന പുസ്തകമൊന്നുംവായിക്കാന്‍ നമ്മുടെ സുഹൃത്തിന് സമയം കിട്ടിക്കാണില്ല. എന്നാല്‍, സെക്കന്‍ഡ്‌സ്‌വില്‍ക്കുന്ന ഈ വിജ്ഞാന വ്യാപാരിയുടെ മനസ്സ് ശരിക്കും ഫസ്റ്റ് ഹേന്‍ഡാണ്!ഡിജിറ്റല്‍ അല്ലാത്ത വായന ഒരു പ്രാകൃത സമ്പ്രദായമാണെന്ന് ന്യൂജെന്‍ തത്ത്വശാസ്ത്രങ്ങള്‍ വിളംബരം ചെയ്തുകഴിഞ്ഞിരിക്കുന്നു! ഇനി അതൊരു കൊടുംകുറ്റകൃത്യമാണെന്ന് വിധി എഴുതുന്നതുവരെ, തെരുവിലെ പുസ്തക മേളകള്‍ക്ക്ജനപ്രിയമായിത്തന്നെ തുടരാം.

കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഈയുള്ളവന് പോകാന്‍ കഴിഞ്ഞനഗരങ്ങളിലെല്ലാം ഫൂട്പാത്ത് പുസ്തക വ്യാപാരം വളരെ സജീവമാണ്. ബാര്‍ഗൈന്‍ബുക്ക് സ്റ്റാളുകള്‍ മുതല്‍ ഇഷ്ടപ്പെട്ട സെക്കന്‍ഡ്‌സുകള്‍ കിലോ കണക്കിന് തൂക്കിവാങ്ങാവുന്ന മാര്‍ക്കറ്റുകള്‍ വരെ കാണാന്‍ സാധിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയും ഡല്‍ഹിയും കഴിഞ്ഞാല്‍, മുംബൈയിലായിരിക്കും രാജ്യത്തെ ഏറ്റവുംവലിയ വഴിയോര പുസ്തക ശേഖരങ്ങള്‍. ബെംഗളൂരുവും, ചെന്നൈയും, ഹൈദരാബാദും,തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയില്‍ പലതും കുടിയൊഴിപ്പിക്കല്‍ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസ്സുകളില്‍നിന്ന് വായനാശീലംകുടിയിറങ്ങുന്നതുവരെ ഈ വഴിയോര വില്‍പന മഹോത്സവങ്ങള്‍ക്ക് ഒന്നുംസംഭവിക്കാനിടയില്ല.

ഓണ്‍ലൈനായി ഓഡര്‍ ചെയ്ത് പുസ്തകം വാങ്ങുന്നത് വായനാ സംസ്കാരത്തിനെ സാരമായിബാധിക്കുമെന്നാണ് നമ്മുടെ സുഹൃത്തിന്‍റെ പക്ഷം. ഈ അഭിപ്രായം കച്ചവടതാല്‍പര്യം സ്വാധീനിച്ചതാവാം. പക്ഷേ, അല്‍പമൊന്ന് ആലോചിച്ചാല്‍ വസ്തുതയുംഅതുതന്നെയെന്നു തിരിച്ചറിയാം. ഒരു ലൈബ്രറിയില്‍ പോയി ഇഷ്ടപ്പെട്ട പുസ്തകംതിരഞ്ഞെടുത്ത് വായിക്കുമ്പോഴൊ, അല്ലെങ്കില്‍ വിപണിയില്‍ നിന്ന്ആരാഞ്ഞെടുത്തതൊന്നില്‍ വ്യാപൃതമായിരിക്കുമ്പോഴൊ ഉള്ള അനുഭൂതി ഓണ്‍ലൈന്‍ വഴിലഭിക്കുമോ?

അജ്ഞാതനൊരാള്‍, അകത്തോ പുറത്തോ അല്ലാത്ത സ്ഥലത്തുവെച്ച്, ഉള്ളിലെന്താണെന്ന്
ഉറപ്പില്ലാത്ത ഒരു പൊതി കൈമാറുന്നതിനെയല്ലേ ‘ഫേഷനബ്ള്‍’ ആയി ഓണ്‍ലൈന്‍ ഷോപ്പിങ്
എന്നു നാം വിളിക്കുന്നത്?

സ്വേച്ഛാധിപത്യം കൊടികുത്തിവാണിരുന്ന പലചരക്കുകടകളുടെ നേരെ നാം പടിയടച്ച്പിണ്ഡം വെച്ചു. വാങ്ങുന്ന സാധനം പൊട്ടിയതുമല്ല പൊളിഞ്ഞതുമല്ലായെന്ന്‌നേരിട്ടു കണ്ട് ഉറപ്പുവരുത്താനും, അകലെ വെച്ചിരിക്കുന്ന അടുത്തിറങ്ങിയഉല്‍പ്പന്നങ്ങള്‍ കൈ എത്തിച്ച് എടുക്കാനുമുള്ള സ്വാതന്ത്യ്രം തന്ന്, ഈേെീാലൃശ െവേല ഗശിഴ എന്നൊക്കെ പറഞ്ഞ് നമ്മളോട് ആദരവു കാണിച്ചസൂപ്പര്‍മാര്‍ക്കറ്റുകളെ നാം സന്തോഷത്തോടെ സ്വീകരിച്ചതാണ്. എന്നിട്ട്,ഇപ്പോഴിതാ എല്ലാം തലകീഴുമറിയുന്നു. ഇവാണിജ്യ വീരന്മരായഫ്‌ലിപ്കാര്‍ട്ടിനും, ആമസോണിനും, സ്‌നാപ്പ്ഡീലിനും, ആലിബാബക്കുമൊക്കെ നമ്മളെഎങ്ങിനെ വേണമെങ്കിലും ശരിപ്പെടുത്തിയെടുക്കാമല്ലൊ!

കസ്റ്റമേഴ്‌സില്‍നിന്ന് എന്തെങ്കിലും പ്രത്യേക അനുഭവം?"ചില പുള്ളികള് 'ബുദ്ധിജീവി'കളാ! അവര് എന്നോടൊന്നും മിണ്ടില്ല.തെരച്ചിലോട്, തെരച്ചിലാ… എല്ലാം ചിന്നിച്ചെതറി ഇടും. എന്നിട്ട്, തളര്‍ന്നാല്‍അടുത്തുവന്ന് എന്‍റെ മുഖത്ത് നോക്കാതെ, ഒരുചോദ്യമുണ്ട്: ഇവടെ LesMisérables ഉണ്ടോ, ടവലൃഹീരസ ഒീഹാല െഉണ്ടോ, The Da Vinci Code ഉണ്ടോ,എന്നൊക്കെ. നിമിഷനേരംകൊണ്ട് ഞാന്‍ സാധനം എടുത്തുകൊടുക്കും. ഈ വല്ല്യേ,വല്ല്യേ, വെള്ളക്കാരടെ ബുക്ക്കളെക്കുറിച്ചൊക്കെ എനിക്കെങ്ങനെഅറിയാനെന്നാ ഇവമ്മാരടെയൊക്കെ ഒരു ഭാവം! കൊറച്ച്കാലം ആയില്ല്യേ, ഈ വക'കോഡു'കളൊക്കെ കാണാന്‍ തൊടങ്ങീട്ട്!"

"Les Misérables ന്‍റെ ഇംഗ്‌ളീഷ് പരിഭാഷയുടെ കൂടെ, മലയാളത്തിലെ 'പാവങ്ങളും'ചേര്‍ത്തു കൊടുക്കുമ്പോഴാണ് അവരൊക്കെ യഥാര്‍ത്ഥത്തില്‍ ജീന്‍വാല്‍ജിന്‍ (LesMisérables ലെ പാവം നായകന്‍) ആവുന്നത്," സുഹൃത്തിന്‍റെ മുഖത്ത് 'ബുദ്ധിജീവി'കളോട് ബുദ്ധികാണിച്ച ഒരു സംതൃപ്തി!കൂടാതെ, വിക്റ്റര്‍ ഹ്യൂഗൊയുടേയും, കനാന്‍ ഡോയലെയുടേയും, ഡേന്‍ബ്രൗണിന്‍റേയുമൊക്കെ മറ്റു പുസ്തകങ്ങളും എടുത്ത് കാണിച്ചുകൊടുത്ത് ഇത്തരംകസ്റ്റമേഴ്‌സിനെ ഇടക്കൊക്കെ നമ്മുടെ സുഹൃത്ത് 'ഇംപ്രസ്സ്'ചെയ്യാറുണ്ടത്രേ!

ഞങ്ങളുടെ ഈ ചര്‍ച്ചക്കിടയിലും പുസ്തകക്കച്ചവടം വേണ്ടതുപോലെ നടക്കുന്നുണ്ട്.ഐറ്റങ്ങള്‍ പലതും ഞാനും മറിച്ചു നോക്കിക്കൊണ്ടിരുന്നു."പിന്നെ, ഫ്രീക്കന്‍മാര്... അവര് അല്‍പം കളറും മറ്റുമുള്ള മെഗസീ9സൊക്കെമറച്ച്‌നോക്കി കൊറച്ച്‌നേരം അങ്ങിനെ നിക്കും. പിന്നീട്, കാര്യത്തിലേക്ക്കടന്നു പല, പല നോവല്‍സും അരിച്ച്‌പെറുക്കും. അവസാനം നല്ലൊരു 'ഇംഗ്‌ളീഷ് പൈങ്കിളി' യില്‍ സെറ്റില്‍ ചെയ്യും!"എന്നാല്‍, ബുദ്ധിജീവികളേയും ഫ്രീക്കന്‍മാരേയും ഒരുനിലക്ക് നമ്മുടെ സുഹൃത്തിന്ഇഷ്ടമാണത്രെ!"കാരണം, ഈ രണ്ട് വിഭാഗത്തില്‍പ്പെട്ടവരും എന്‍റടുത്തുവന്ന് 'പെര്‍ഫോം'ചെയ്യുന്നതിനാല്‍, അവര്‍ക്ക് ബാര്‍ഗൈന്‍ ചെയ്യാനുള്ള ഒരു 'ഇത്' നഷ്ടപ്പെടും.അതിനാല്‍, ഞാന്‍ ചോദിക്കുന്ന കാശും തന്ന് അവര്‍ സ്ഥലംവിടും."ഈ ഏര്‍പ്പാട് എങ്ങിനെ, ഗുണമുണ്ടോ, ഞാന്‍ ചോദിച്ചു.

“പുസ്തകം കേടുവരുന്നസാധനമല്ലല്ലൊ, വിറ്റഴിയാന്‍ താമസം വന്നാലും കുഴപ്പമില്ല. പിന്നെ,സ്ഥലത്തിന് വാടകയുമില്ല. അതുകൊണ്ട് ജീവിക്കാനുള്ളത് ഇതില്‍നിന്ന് കിട്ടും." പേവ്‌മെന്‍റ് ബുക്ക് സ്റ്റാളിന് ആകെയുള്ള 'സ്ട്രക്ച്ചര്‍’ ഒരു നീല ടാര്‍പാളിന്‍
ഷീറ്റാണ്! ഈ 'പീടിക' എങ്ങിനെയാണ് രാത്രിയില്‍ അടക്കുന്നത്? "മൊത്തം കവര്‍ചെയ്ത് ഒരു കെട്ടലാണ്, സാറെ! അടുത്ത ദിവസം രാവിലെ തുറക്കുമ്പോള്‍, വെച്ചതെല്ലാം അതുപോലെതന്നെ ഇവടെ കാണും." പുസ്തകങ്ങള്‍  ആരും മോഷ്ടിക്കില്ലെന്നാണ് അയാളുടെ ഉറച്ച വിശ്വാസം.

'The Man Who Loved Books Too Much' എന്ന പുസ്തകം അയാളുടെ ശേഖരത്തില്‍ഉണ്ടോയെന്ന് ചോദിക്കാന്‍ സുഹൃത്തിന്‍റെ ഈ ദൃഢവിശ്വാസം എനിക്ക് പ്രചോദനമായി."ഈ പേര് ആദ്യം കേള്‍ക്ക്ആണല്ലോ," ഖേദമറിയിച്ചു സുഹൃത്ത്. ആലിസന്‍ ഹൂവര്‍ബാര്‍റ്റ്‌ലറ്റ് എഴുതിയതാണ് ഈ പുസ്തകം. യഥാര്‍ത്ഥത്തില്‍ അവരൊരുപത്രപ്രവര്‍ത്തകയാണ്, ഞാന്‍ കൂടുതല്‍ വിവരം കൊടുത്തു."ഇല്ല, സാര്‍, ഇത് എന്‍റെ കളക്ഷനിലില്ല,” സുഹൃത്ത് സമ്മതിച്ചു.“കാര്യമെന്താ?" അയാള്‍ക്ക് ആകാംക്ഷ.

ലോകത്തെ ഏറ്റവും (കു)പ്രസിദ്ധനായ പുസ്തക മോഷ്ടാവാണ് ജോണ്‍ ചാള്‍സ് ഗില്‍കി.കാലിഫോര്‍ണിയക്കാരന്‍. പുള്ളിക്കാരന്‍ രണ്ട് ലക്ഷം ഡോളര്‍ വിലവരുന്ന പുസ്തകങ്ങളുംകൈയെഴുത്തുപ്രതികളും മോഷ്ടിച്ച് പിടിയിലായി. വിലപിടിപ്പുള്ള പുസ്തകവുംവണ്ടിച്ചെക്കുമായിരുന്നു ഗില്‍കിയുടെ ബലഹീനത.ഗില്‍കിയുടെ ബുക്ക് മോഷണങ്ങളും മോഷണരീതികളും വരച്ചുകാട്ടുന്ന 'The Man WhoLoved Books Too Much', പ്രസിദ്ധീകരിച്ച വര്‍ഷം മുതല്‍ ചൂടപ്പമാണ്. കൂടാതെ,കര്‍ക്കശക്കാരായ നിരൂപകന്‍മാര്‍പോലും ഏറെ നന്നായാണ് ഇതിനെക്കുറിച്ചുഎഴുതുന്നത്. “The True Story of a Thief," എന്ന് സകലരും ഈ പുസ്തകത്തെവിശേഷിപ്പിച്ചു!

എന്‍റെ വിവരണം സുഹൃത്ത് പൂര്‍ണ്ണ മനസ്സോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു."സാറ് പറഞ്ഞുവരുന്നത് മനസ്സിലായി," കച്ചവടക്കാരന്‍ ഇപ്പോള്‍ അല്‍പം ഗൗരവത്തിലാണ്."അല്ല, സുഹൃത്തേ, ഗില്‍കിക്ക് കാലിഫോര്‍ണിയയില്‍ നിന്ന് കേരളത്തിലെത്താന്‍ അധികംസമയമൊന്നും വേണ്ട," കുസൃതിയില്‍ ഞാന്‍ വീണ്ടുമോന്ന് വിരട്ടി.ഇത് കേട്ടയുടനെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. ഞാന്‍ കൂടെ ചിരിച്ചു, പക്ഷെ,എനിക്കു കാര്യം മനസ്സിലായില്ല.

"അമേരിക്കക്കാരന്‍ കേരളത്തില്‍ വന്നാല്‍, മൂപ്പരുടെ ഇപ്പോഴത്തെ പരിചയസമ്പത്തുവച്ച്, ഇവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. മൂപ്പര് വല്ലക്വട്ടേഷന്‍ സംഘത്തിലും ചേരാനാണ് സാധ്യത  അതല്ലേ, ഇവടത്തെ ഒരു ട്രെന്‍ഡ്!”“എന്‍റെ പുസ്തകങ്ങള്‍ സുരക്ഷിതമാണ്," സുഹൃത്ത് ഉളളുതുറന്നു ചിരിച്ചു.റോബിന്‍ ഹുഡിന്‍റെ കേരള പതിപ്പായ കായംകുളം കൊച്ചുണ്ണിയും, ഐതിഹാസികകഥാപാത്രങ്ങളായ ‘പൊന്‍കുരിശ്ശ്’ തോമയും, ‘നേന്ത്രക്കുല’ നാണുവും, പിന്നെപട്ടികയില്‍ പുതുതായി ഇടം തേടിയ ‘പള്‍സര്‍’ സുനിയും മറ്റും 'സ്‌പെഷ്യലൈസ്'ചെയ്തിരിക്കുന്ന വിഷയങ്ങളില്‍ പുസ്തകമില്ലല്ലൊ!എന്‍റെ പുതിയ വിശദീകരണം കേട്ടു മനസമാധാനം വീണ്ടുകിട്ടിയ സുഹൃത്ത്,ഒടുവിലെത്തിയ കസ്റ്റമര്‍ക്ക്, 'സമ്പൂര്‍ണ്ണ ചാണക്യ നീതി' എടുത്തു പൊതിഞ്ഞുകൊടുത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

എന്റെ അമ്മ (കവിത: റ്റിറ്റി ചവണിക്കാമണ്ണില്‍)

ചൈന ഇന്ത്യയെയും അമേരിക്കയെയും അപഹസിക്കുന്നു?

തെറിയും ചിന്തയും (നീലീശ്വരം സദാശിവൻകുഞ്ഞി)

View More