Image

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

എ.സി ജോര്‍ജ് Published on 20 April, 2021
ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഹൂസ്റ്റണ്‍: കേരളാ അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലിരുന്നു ഫലമായി വെളിയില്‍ വരാന്‍ വീര്‍പ്പുമുട്ടി വെമ്പല്‍ കൊള്ളുകയാണ്. ആദ്യഫലമായി കോവിഡിന്റെ പകര്‍ച്ച, എന്ന വിജയഫലം വെളിച്ചത്തു വന്നെങ്കിലും യഥാര്‍ത്ഥ ഇലക്ഷന്‍ ഗോദയില്‍ നിന്നുള്ള ഫലമറിയാന്‍ ലോകമെങ്ങും മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെയാണ്. ആരു വന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞിയെന്ന് നിരാശ കലര്‍ന്ന തമാശയില്‍ പറയുമെങ്കിലും രാഷ്ട്രീയ പ്രബുദ്ധരും അല്ലാത്തവരുമായ ധാരാളം മലയാളികള്‍ സ്വദേശത്തും വിദേശത്തുമുണ്ട്. മാധ്യമങ്ങളിലും അല്ലാതെയും ജയപരാജയങ്ങളുടെ പല കൂട്ടലുകളും കിഴിക്കലുകളും നിരീക്ഷണ വിശകലനങ്ങളും വായിക്കാറും, കാണാറും കേള്‍ക്കാറുമുണ്ടല്ലോ.

ഇലക്ഷനു ഒരാഴ്ച മുമ്പു വരെ ഭരിക്കുന്ന പാര്‍ട്ടിയുടെ തകര്‍പ്പന്‍ പി.ആര്‍.വര്‍ക്കുകളും, വന്‍തുക കൈപറ്റികൊണ്ടെന്ന് ആരോപിക്കപ്പെട്ട, അവര്‍ക്ക് അനുകൂല സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ എല്ലാവരും അറിഞ്ഞതാണ്. എന്നാല്‍ രാഹുല്‍-പ്രിയങ്കാ ഗാന്ധിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ യു.ഡി.എഫും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ എന്‍.ഡി.എ.യും കേരള രാഷ്ട്രീയ ഇലക്ഷന്‍ പ്രചാരണ രംഗമാകെ ഉഴുതുമറിച്ചതോടെ കാറ്റ് പ്രതിപക്ഷത്തിന് പ്രത്യേകിച്ച് യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗമായി മാറിയെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതെത്ര മാത്രം ശരി? നിങ്ങളുടെ അഭിപ്രായമെന്ത്?.

കേന്ദ്രത്തിലെ, കേരളത്തിലെ ഭരണപ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തുസമ്പാദനം, അനധികൃത ബന്ധു നിയമനങ്ങള്‍, നികുതി വെട്ടിപ്പ്, ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കൊള്ള, കൊല, ബലാല്‍സംഗം, മതനേതാക്കളുടെ വര്‍ഗ്ഗീയതയുടെ അഴിഞ്ഞാട്ടം, നികുതി വര്‍ദ്ധന, കടുംവെട്ട്, വികസനമുരടിപ്പ്, പ്രവാസികളെ ഞെക്കിപിഴിയല്‍ തുടങ്ങി നൂറായിരം കുറ്റങ്ങള്‍ കൊണ്ട് സാധാരണക്കാരെ ദ്രോഹിക്കുന്ന രാഷ്ട്രീയക്കാരില്‍ 'തമ്മില്‍ഭേദം ഏതു തൊമ്മനെ.'' മുന്നണിയായിരിക്കും ഒരുപോംവഴിയും കാണാതെ ചിലപ്പോള്‍ വോട്ടറന്മാരായ കഴുതകള്‍ എന്നുപോലും വിളിക്കപ്പെടുന്ന ജനം ഇപ്രാവശ്യം തങ്ങളുടെ ഭരണകര്‍ത്താക്കളായി ചുമലില്‍ ഏറ്റുക? ഈ വക കാര്യങ്ങളും വസ്തുതകളുമായിരിക്കും കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഇപ്രാവശ്യത്തെ ചര്‍ച്ചയിലും നിരീക്ഷണത്തിലും പൊന്തിവരിക.

ആര്‍ക്കും ഇലക്ഷന്‍ വിശകലന നിരീക്ഷണ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും, സംഘടനകളുടെയും ലോക്കല്‍, ഓവര്‍സീസ് അമേരിക്കന്‍ പ്രതിനിധികളുമായി കേരളാ ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ പ്രസ് റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിരീക്ഷണ-വിശകലന വെര്‍ച്വല്‍ ഓപ്പണ്‍ ഫോറത്തിന്റെ പ്രത്യേകത ഇതിലെ ജനകീയതയും എല്ലാവര്‍ക്കും തുല്യസമയവും പരിഗണനയും അവസരവുമാണ്. ആറോ, എട്ടോ വ്യക്തികള്‍ പാനലിസ്റ്റുകളായി അവര്‍ മാത്രം തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകയല്ല ഇവിടെ ചെയ്യുന്നത്. കക്ഷിഭേദമെന്യേ തികച്ചും നിഷ്പക്ഷതയും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ നിരീക്ഷണ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ വിനീത നിര്‍ദ്ദേങ്ങളും അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ടതാണെന്നു മാത്രം. കേരളത്തിലെ വോട്ടെടുപ്പിനു ശേഷം കേരളാ ഡിബേറ്റ് ഫോറം , യു.എസ്.എയും ഇലക്ഷനെപ്പറ്റിയുള്ള അഭിപ്രായ സര്‍വ്വേ ആരംഭിച്ചിരുന്നു. ശരിയായാലും തെറ്റായാലും ആ സര്‍വ്വേ ഫലം കൂടെ അന്നേ ദിവസം പ്രഖ്യാപിക്കുന്നതായിരിക്കും. മുന്നണികളുടെ മാത്രമല്ലാ ട്വന്റി ട്വന്റി പാര്‍ട്ടിയുടെ സാധ്യതകളും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്‌സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

ഏപ്രില്‍ 23, വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക് ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ഏപ്രില്‍ 24 ശനിയാഴ്ച രാവിലെ 5.30 മുതല്‍ 'സും' മീറ്റിംഗില്‍ കയറാം. കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്റുമാര്‍ക്കോ, ആര്‍ക്കു വേണമെങ്കിലും ഡിബേറ്റില്‍ കയറി പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക:-

എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാല്‍കുന്നേല്‍ : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522, ജോര്‍ജ് പാടിയേടം : 914-419-2395

സൂം. മീറ്റിങ്ങില്‍ പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു എൈഡി, പാസ്‌വേഡ് കൊടുത്തു കയറുക.

Meeting ID: 223 474 0207

Passcode: justice

Join WhatsApp News
നിരീക്ഷകനായ തോമസ് 2021-04-20 20:29:25
ഈ പഴയ പ്രസ്ഥാനം ഡിബേറ്റ് ഫോറം ഇപ്പോഴും ഭംഗിയായി ചർച്ചകളും ഡിബേറ്റ് കളും നടത്തിക്കൊണ്ടു പോകുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. ഒരു ചരടു വലികളിലും വഴങ്ങാതെ, അനവധി ഭാരവാഹി പ്രോട്ടോകോൾ ഇല്ലാതെ, നീണ്ട സ്വാഗതം, നീണ്ട ആമുഖം നീണ്ട അനാവശ്യ സന്ദേശങ്ങൾ ഇല്ലാതെ, പങ്കെടുക്കുന്ന സാധാരണക്കാർക്ക് അവസരം കൊടുക്കുന്ന, പ്രത്യേകിച്ച് വമ്പൻ പിമ്പൻ എന്ന വ്യത്യാസമില്ലാതെ, വലിയ സെൻസറിംഗ് ഇല്ലാതെ, അനാവശ്യ mutting, ഇടപെടൽ ഇല്ലാത്ത കുത്തി ചാടിക്കലും ഇല്ലാത്ത, ബ്ലോക്കിംഗ് ഇല്ലാത്ത, എന്നാൽ നിർഭയം പരിപാടികൾ നടത്തിക്കൊണ്ടു പോകുന്ന ഡിബേറ്റ് ഫോറത്തിൽ എല്ലാവർക്കും, ഒരു വേറിട്ട ജനകീയ രീതി എന്ന അർത്ഥത്തിൽ അതിൽ അഭിമാനിക്കാൻ വകയുണ്ട്. പങ്കെടുക്കുന്നവർക്ക് രജിസ്ട്രേഷനും ആവശ്യമില്ല ചോദ്യങ്ങളോ ഉത്തരങ്ങളോ സ്റ്റേറ്റ് മെൻറ് ഒന്നും തന്നെ മുൻകൂറായി ആയി അയച്ചു കൊടുക്കേണ്ടത് ഇല്ല എന്ന കാര്യവും നല്ലതുതന്നെ. ഏതായാലും പതിവുപോലെ ഇപ്രാവശ്യവും ഞാൻ പങ്കെടുക്കുന്നുണ്ട്.
ഒരു പാവം പൊതുജനം ആയ കഴുത 2021-04-22 18:50:42
അത് ഇന്ത്യയിലും കേരളത്തിലും ഒക്കെ ആര് ജയിച്ചാലും തോറ്റാലും ഭരിച്ചാലും ഗതി ഒന്നുതന്നെ. ഈ ലേഖനത്തിലെ അല്ലെങ്കിൽ റിപ്പോർട്ട് മുകളിലെ പടം കാർട്ടൂൺ ചിത്രം ഒന്നു നോക്കുക. എല്ലാം പാവം പൊതുജനത്തിന്. അവൻറെ മുതുകിൽ നികുതിഭാരം, പൊതുവായ കടം അവരുടെ നടുവൊടിഞ്ഞു കൊണ്ടിരിക്കുന്നു. ഏതായാലും ഞാനും ചർച്ചയിൽ വരുന്നുണ്ട്. രണ്ടു നല്ല വാക്ക് പറയണം. നടത്തിപ്പുകാരോട് പക അല്ല കേട്ടോ. രാഷ്ട്രീയക്കാരോട് ആണ് ചോദിക്കാനുള്ളത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക