Image

ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

Published on 20 April, 2021
ലോകത്താകെ 14 കോടി കോവിഡ് ബാധിതര്‍; ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം 2.94 ലക്ഷം രോഗികളും 2020 മരണവും

ന്യുയോര്‍ക്ക്: ലോകത്താകെ ഇതുവരെ 14.32 കോടി ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. ചൊവ്വാഴച മാത്രം 5.80 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 7,459 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ആകെ 30.50 ലക്ഷം പേര്‍ മരണമടഞ്ഞു. 1.835 കോടി ആളുകളാണ് ചികിത്സയിലുള്ളത്. 

രോഗികളുടെ എണ്ണത്തില്‍ അമേരിക്കയാണ് ഒന്നാമത്. 32,494,349 പേര്‍ രോഗികളായി. 581,795 പേര്‍ മരണമടഞ്ഞു. രണ്ടാമതുള്ള ഇന്ത്യയിലാണ് ഇപ്പോള്‍ രോഗികളും മരണവും ഏറ്റവും കൂടുതല്‍ ഇതുവരെ 15,609,004 പേര്‍ രോഗികളായി. ചൊവ്വാഴ്ച മാത്രം 294,290 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇന്ന് 2,020 പേര്‍ മരിച്ചതോടെ ആകെ മരണം 182,570 ആയി. 

ബ്രസീലില്‍ 13,977,713 പേര്‍ രോഗബാധിതരായി. ഇതുവരെ 375,049 പേര്‍ മരണമടഞ്ഞു. ഫ്രാന്‍സില്‍ 5,296,222 രോഗികളുണ്ട്. 101,180 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 4,718,854 ആകെ രോഗികളുണ്ട്. ഇതുവരെ 106,307 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക