Image

ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍

Published on 20 April, 2021
ഇന്ത്യന്‍ കോവിഡ് വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് ഇസ്രായേല്‍
ജറുസലേം: കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന് പഠനം. ഇസ്രായേല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഇന്ത്യന്‍ കോവിഡ് വകഭേദം ബാധിച്ച ഏഴ് കേസുകള്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ നടത്തിയ പഠനത്തിലാണ് ഫൈസര്‍ വാക്‌സിന്‍ കോവിഡിന്‍റെ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്ത് വിട്ടിട്ടില്ല.

അമേരിക്കന്‍ മരുന്ന് നിര്‍മാതാക്കളായ ഫൈസറും ബയോടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക