Image

ജ്ഞാനപീഠം ജേതാവ് ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു

Published on 21 April, 2021
ജ്ഞാനപീഠം ജേതാവ് ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: പ്രശസ്​ത ബംഗാളി എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ ശംഖ ഘോഷ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ ഏറെ നാളായി അലട്ടിയിരുന്നു. ഏപ്രിൽ 14ന്​ കോവിഡ്​ ബാധിതനായ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു​. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്​. ബുധനാഴ്​ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
1977ൽ 'ബാബർ പ്രാർഥന' സമാഹാരത്തിന്​​ സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചു. 1999ൽ രണ്ടാം തവണ സാഹിത്യ അക്കാദമി പുരസ്​കാരം തേടിയെത്തി.രവീന്ദ്ര പുരസ്​കാരം, സരസ്വതി പുരസ്​കാരം എന്നിവയും ലഭിച്ചിട്ടുണ്ട്​. 2011ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക