Image

ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി

ആദര്‍ശ് ആര്‍.സി. Published on 21 April, 2021
 ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം: കിംസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും (ഐ.സി.എസ്.ഐ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ഇളവ് ലഭ്യമാക്കുന്ന പദ്ധതിയുടെ രേഖകള്‍ കിംസ് ഹെല്‍ത്ത്കെയര്‍ പ്രൊമോഷന്‍സ് ഗ്രൂപ്പ് ഹെഡ് വൈ.ആര്‍.വിനോദ് ഐ.സി.എസ്.ഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്‍മാന്‍ എസ്. ബാലമുരളിയ്ക്ക് കൈമാറി. പദ്ധതിരേഖകളില്‍ ഇരുവരും ഒപ്പുവെച്ചു.

  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ അഞ്ചു ചാപ്റ്ററുകളിലായി 900 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളാവും. അതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ നടത്തുന്ന കോഴ്സുകളില്‍ പഠിക്കുന്ന ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി പ്രകാരമുള്ള ചികിത്സാ ഇളവ് ലഭ്യമാവും. കിംസ് ഹോസ്പിറ്റലില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഐ.സി.എസ്.ഐ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി ജി.അനില്‍കുമാര്‍, കിംസ് ഗ്രൂപ്പ് കമ്പനി സെക്രട്ടറി എം.ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



 ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക