Image

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകും; ​ഹൈബി ഈഡന്‍

Published on 21 April, 2021
ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകും; ​ഹൈബി ഈഡന്‍
എറണാകുളം : എറണാകുളത്തെ ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫിന്​ തിരിച്ചടിയാകുമെന്ന പ്രസ്​താവനയുമായി ​ഹൈബി ഈഡന്‍ എം.പി. ട്വന്‍റി-20 പിടിക്കുന്ന 10ല്‍ എട്ട്​ വോട്ടുകളും യുഡിഎഫില്‍ നിന്നാകുമെന്ന്​ ഹൈബി ഈഡന്‍ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ്​​ അവലോകന യോഗത്തിലാണ്​ ഹൈബി ഈഡന്‍ ഇക്കാര്യം പറഞ്ഞത്.

ട്വന്‍റി-20യുടെ സാന്നിധ്യം യുഡിഎഫ്​ വിജയത്തെ ബാധിക്കും. കോണ്‍ഗ്രസ്​ ശക്​തിപ്പെട്ടില്ലെങ്കില്‍ അരാഷ്ട്രീയ സംഘടനകള്‍ നേട്ടമുണ്ടാക്കുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ എട്ട്​ മണ്ഡലങ്ങളിലാണ്​ ട്വന്‍റി-20 മത്സരിക്കുന്നത്​. കുന്നത്തുനാട്​, പെരുമ്ബാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടി ഇരു മുന്നണികള്‍ക്കും ഒരു പോ​ലെ വെല്ലുവിളിയാണ്​.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക