Image

അതിര്‍ത്തിയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

Published on 21 April, 2021
അതിര്‍ത്തിയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
നാഗര്‍കോവില്‍: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ കേരള - തമിഴ്നാട് അതിര്‍ത്തികളില്‍ കര്‍ശനപരിശോധന. രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലുവരെ തമിഴ്നാട് അതിര്‍ത്തി അടച്ചിട്ടു. ഈ സമയത്ത് ഒരു വാഹനവും കടത്തിവിടാന്‍ അനുവദിച്ചില്ല. അതിനിടെ കേരള അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇവിടെ ഇ പാസ് നിര്‍ബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിര്‍ത്തിയായ ഇഞ്ചിവിള ചെക്‌പോസ്റ്റില്‍ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ പാസ് ഉള്ളവരെയും അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. തമിഴ്നാട്ടില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്കൊഴികെ ഇളവുണ്ടാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം രാത്രി 9ന് തുറന്നിരുന്ന കടകള്‍ അടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക