Image

കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണം; കേന്ദ്രമന്ത്രി

Published on 21 April, 2021
കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണം; കേന്ദ്രമന്ത്രി
കോവിഡിന്റെ അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ കേന്ദ്രവിഹിതത്തിന് വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് വി മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സംസ്ഥാനത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങളെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനവും വി മുരളീധരന്‍ ഉന്നയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത് അരാജകത്വമാണ്. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങള്‍ ആകുകയാണ്.
വാക്സിന്‍ ഇല്ല എന്ന് പറഞ്ഞ സംസ്ഥാന ആരോഗ്യ മന്ത്രി ആളുകളെ പേടിപ്പിക്കുകയാണ്. ഒരാഴ്ചത്തേക്കുള്ള വാക്സിന്‍ കൂടി കേരളത്തിലുണ്ടെന്നും നാല് ദിവസത്തിനുള്ളില്‍ ആറരലക്ഷം ഡോസ് വാക്സിന്‍ കേന്ദ്രം കേരളത്തിന് നല്‍കുമെന്നും വി മുരളീധരന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക