Image

ബിരിയാണി ഇന്ന് ഒടിടിയില്‍ റിലീസ്

Published on 21 April, 2021
 ബിരിയാണി ഇന്ന് ഒടിടിയില്‍ റിലീസ്

മലയാള ചിത്രം ബിരിയാണി ഇന്ന് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. കേവ് എന്ന പ്ലാറ്റ്‌ ഫോമില്‍ ആണ് ചിത്രം ഇന്ന് റിലീസ് ചെയ്യുക. ദേശീയ തലങ്ങളില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ചിത്രമാണ് ബിരിയാണി. സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശെെലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യു ഏ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം- കാര്‍ത്തിക് മുത്തുകുമാര്‍, എഡിറ്റിംഗ്-അപ്പു ഭട്ടതിരിയും,സംഗീതം- ലിയോ ടോ, ആര്‍ട്ട്-നിതീഷ് ചന്ദ്ര ആചാര്യ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക