Image

18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടും -യോഗി

Published on 21 April, 2021
18 കഴിഞ്ഞവര്‍ക്കും വാക്സിന്‍ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടും -യോഗി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം സൗജന്യമാക്കാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18  വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ്-19 വാക്സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.  ഉത്തര്‍പ്രദേശിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും ഈ പോരാട്ടത്തില്‍ കൊറോണവൈറസ് പരാജയപ്പെടുമെന്നും അന്തിമവിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

20 കോടിയോളം ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വാക്സിന്‍ വിതരണം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. വാക്സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനും 
മുഖ്യമന്തി നിര്‍ദേശം നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക