Image

മടികാണിക്കാതെ വാക്‌സിന്‍ സ്വീകരിക്കൂ; സന്ദേശവുമായി അങ്കമാലിക്കാരി 104 കാരി അന്നം വാക്സിന്‍ സ്വീകരിച്ച് മാതൃകയായി

Published on 21 April, 2021
മടികാണിക്കാതെ വാക്‌സിന്‍ സ്വീകരിക്കൂ; സന്ദേശവുമായി അങ്കമാലിക്കാരി 104 കാരി അന്നം വാക്സിന്‍ സ്വീകരിച്ച് മാതൃകയായി


കൊച്ചി: കോവിഡിനെതിരേ രാജ്യമൊരുമിച്ച് പൊരുതുമ്പോള്‍ അതിന്റെ ഭാഗമാകുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ അന്നം വര്‍ക്കി. പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെയാണ് 104 വയസുകാരിയായ അന്നം കോവിഡ് വാക്സിന്‍ സ്വീകരിച്ച് മാതൃകയായത്. അങ്കമാലി താലൂക്കാശുപത്രിയിലത്തെിയാണ് അന്നം വാക്സിന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ജില്ലയില്‍ കോവിഡ് രണ്ടാംതരംഗം ശക്തിപ്രാപിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജന്‍സികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊര്‍ജിതമാക്കിയതോടെയാണ് കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അന്നം എത്തിയത്.104 കാരി കോവിഡ് വാക്സിന്‍ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.  എല്ലാവരും മടികാണിക്കാതെ വാക്സിന്‍ സ്വീകരിക്കണമെന്ന സന്ദേശം നല്‍കിയാണ് അന്നം മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക