Image

ഭൂമിക്കൊരു പിറന്നാൾ (കവിത: രേഖാ ഷാജി)

Published on 23 April, 2021
ഭൂമിക്കൊരു പിറന്നാൾ (കവിത: രേഖാ ഷാജി)
വരമാണ്  മരമെന്നു
വാമൊഴിഞ്ഞാൽപ്പോരാ
അതു നട്ടു പരിപാലിക്കേണം

നദിയുടെ പുളിനത്തിൻ
പുളകചാർത്തുപോൽ
കുഞ്ഞോളങ്ങളായ്
തുള്ളിക്കളിക്കണം.

മണലുകൾ കവർന്നു
സൗധങ്ങൾ പണിയുമ്പോൾ
ഭൂമിയും  തേങ്ങുന്നു
മുകമായി.

ശാന്തമാ കടലിനെപ്പോലും
വിടാതെ നാം
രാസസംയുക്തങ്ങൾ
ഒഴുക്കുന്നു.

മലിനമാക്കുന്നു
ജലാശയങ്ങൾ
മർത്ത്യന് കുടിനീരിന്
ക്ഷാമം വിതയ്ക്കുന്നു.

കാടുകൾതെളിച്ചു
ഹർമ്യങ്ങൾ തീർക്കുന്നു
നാടിൻ നന്മയും
തെളിമയും നശിക്കുന്നു

കാണാതാകുന്നു
പാടത്തിൻ വശ്യത
വയൽക്കിളിതൻ  
മധുരനാദങ്ങളും

തണലുകലേകുന്ന
വൻ മരങ്ങൾപോലും
മഴുവിൻതുമ്പിന്നിരയാവുന്നു

ഏകിടാം നമുക്കൊന്നായ്
ഭൂമിക്ക് പിറന്നാൾ
മരമേകി  മണമേകി
കാറ്റേകി കുളിരേകി.

പച്ചപ്പ് നിറയുന്ന
പിറന്നാൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക