Image

ഹബറോണിയും ഖാലെ ഹില്ലും പിന്നെ സെറ്റ്‌സ്വാനയും (ജിഷ.യു.സി, ആഫ്രിക്കയില്‍- 5)

ജിഷ.യു.സി ആഫ്രിക്കയില്‍- 5 Published on 24 April, 2021
ഹബറോണിയും ഖാലെ ഹില്ലും  പിന്നെ സെറ്റ്‌സ്വാനയും (ജിഷ.യു.സി, ആഫ്രിക്കയില്‍- 5)

ഹബറോണിയും ഖാലെ ഹില്ലും  പിന്നെ സെറ്റ്സ്വാനയും (ജിഷ.യു.സി

ബോട്സ്വാനയുടെ തലസ്ഥാന നഗരിയാണ് ഗാബറോൺ .അവിടെ നിന്നുള്ള യാത്രകളിൽ ആദ്യമാദ്യം ഞങ്ങൾ
'ഹബറോണി 'എന്ന് ഇവിടത്തുകാർ പറയുമ്പോൾ ഞങ്ങൾക്ക് എന്താണത് എന്ന് പിടികിട്ടിയിരുന്നില്ല .

 "Are  you from Gaborone?"
 (ഹബ റോണി) 
എന്നചോദ്യത്തിനു ആദ്യം   ഞങ്ങൾ  "what "??
പിന്നെ, നമ്മുടെ ഭാഷയിൽ
 "We are from Gaborone" (ഗാബറോൺ) എന്ന് വിസ്തരിച്ചവതരിപ്പിച്ചിരുന്നു 

തിരിച്ച് അവർ 
"യാ ... ഹബറോണി"
"വെരി ഗുഡ്"
എന്നു പറയും. ഞങ്ങൾ പകച്ച് പരസ്പരം നോക്കും

 പിന്നെയാണ് ഇവരുടെ ഭാഷയായ സെറ്റ്സ്വാന (Setswana) ഉച്ചാരണങ്ങൾ ഞങ്ങൾ മനസ്സിലാക്കിയത് .
ഇവിടങ്ങളിലെ ഭാഷാ പ്രയോഗം മനസ്സിലാക്കാൻ ചെറിയ ഒരു ഉദാഹരണം പറയാം

ഏതൊരു കുഞ്ഞുകുട്ടിയെയും അഭിവാദ്യം ചെയ്യുക എന്നത് അവരുടെ പതിവാണെന്നും തിരിച്ച് പ്രതികരിക്കാത്തത് മര്യാദകേടാണെന്നും ഞങ്ങൾ മനസ്സിലാക്കി .പതിയെ ഞങ്ങളുംഎല്ലാവരെയും പരിഗണിക്കാൻ പഠിച്ചു

ഡു മേലാ മാ? (സ്ത്രീകളെ അഭിവാദ്യം ചെയ്യുന്നത് )
ഡു മേലാ റാ? (പുരുഷൻമാരെ)
എന്ന സെറ്റ്സ്വാന ഭാഷയിലാണ് . വന്ദനം പറയുന്നതാണിത്

സെറ്റ്സ്വാന ഭാഷക്ക് ലിപിയില്ലെന്നും ,ലിഖിത രൂപത്തിന് അവർ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്നതും  ഒരു പ്രത്യേകതയായി തോന്നി. അതിനാൽ ഇവിടങ്ങളിലെ ഏതാണ്ട് എഴുപതു ശതമാനം വരുന്ന ആളുകളും നന്നായി തന്നെ ഇംഗ്ലീഷ് കൈകാര്യം ചെയ്തു പോരുന്നുണ്ടത്രെ

ഇനി പറയാനുള്ളത് , ഖാലെ കുന്നുകളെറിച്ചാണ് (Kgale hills). ഗാബറോൺ നഗര ഹൃദയത്തിൽ ഉള്ള ഒരു കറുത്ത വലിയ കുന്നാണ് ഇത് .കറുത്ത വലിയ പാറക്കല്ലുകൾ കൂട്ടി വച്ചതു പോലെ അത് ഗാബറോൺ സിറ്റിക്ക് അഭിമുഖമായി നിൽക്കുന്നു. ഉച്ചസമയത്ത് ഗാബറോണിലെ പകുതിയും ഖാലെ ഹിൽസിൻ്റെ നിഴൽ പറ്റി ഉച്ചയുറങ്ങുന്നതു കാണാം. നിഴൽക്കുടനിവർത്തി സൂര്യാഘാതത്തിൽ നിന്ന് ഖാലെഹിൽ ആ നഗര ഹൃദയത്തെ സംരക്ഷിച്ചു പോന്നു.

ഖാലെ ഹില്ലിനു സമീപമാണ് ഗാബറോണിനു മാത്രമല്ല, പരിസര പ്രദേശങ്ങൾക്ക് മുഴുവൻ ജീവജലം കരുതി വക്കുന്ന ഗാബറോൺ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

പൈപ്പിലൂടെ പ്യൂരിഫൈഡ് വാട്ടർ കടത്തി വിടുന്ന ,ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ്  ബൊട്സ്വാന. അതായത് നേരിട്ട് ടാപ്പു തുറന്ന് കുടിക്കാൻ പാകത്തിൽ മാലിന്യ മുക്തമാക്കിയ  വെള്ളമാണ് ഞങ്ങൾക്കെന്ന് ആദ്യ തവണ നാട്ടിൽ വന്നപ്പോൾ അനിയത്തി പറഞ്ഞത്ഞാൻഓർത്തു 

എന്നാൽ...
"ഇപ്പോൾ അത്ര തന്നെ സേഫ് അല്ല"
എന്നാണ് അവർ പറയുന്നത് അവർക്കതിൽ നല്ല വിഷമവും ഉണ്ടെന്ന് എനിക്ക് തോന്നി

ഖാലെ ഹില്ലും ,സെറ്റ്സ്വാന യുമായി ഈ ചെറിയ അദ്ധ്യായം നിർത്തട്ടെ 
ഹബറോണിയും ഖാലെ ഹില്ലും  പിന്നെ സെറ്റ്‌സ്വാനയും (ജിഷ.യു.സി, ആഫ്രിക്കയില്‍- 5)
Join WhatsApp News
Soja UC 2021-04-24 16:03:36
നല്ല വിവരണം, informative too👌
Nandiini 2021-04-25 02:50:49
യാത്ര വിവരണം നന്നാവുന്നുണ്ട് ജിഷ് ❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക