-->

EMALAYALEE SPECIAL

കുഞ്ഞോർമ്മകൾ (സദാശിവന്‍ കുഞ്ഞി)

Published

on

സ്കൂൾ എന്ന് കേൾക്കുമ്പോൾ മുട്ട് കൂട്ടിയിടിച്ച് ചിരട്ടകൾ പീസ് പീസാകുന്ന ഒരു കാലഘട്ടത്തിലാണ് ഞാൻ പഠിച്ചത് . അതിന് കാരണം അന്ന് പഠിപ്പിച്ചിരുന്ന വാദ്ധ്യാമ്മാരുടെ  ശിക്ഷാരീതികൾ തന്നെ . ഇന്ന് അതെല്ലാം മാറി. ഒരു പാർക്കിൽ പോകുന്ന സന്തോഷത്തോടെ സ്കൂളിലേക്ക്  പോകുന്ന എന്റെ മകളെ നോക്കി ഞാൻ പഴയ കാലം ഓർത്തെടുക്കും .

ഇന്നത്തെപ്പോലെ എൽ കെ ജി , യൂ കെ ജി ഒന്നും അന്നില്ല . ഒന്നാം ക്‌ളാസ്സിന് മുൻപ് നാട്ടിലെ കുട്ടികൾ നിലത്തെഴുത്ത് കളരിയിൽ പോകും . എന്റെ 'അമ്മ വീട്ടിൽ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നതിനാൽ നിലത്തെഴുത്താശാന്മാരുടെ അടുത്ത് പഠിക്കാനുള്ളയോഗം എനിക്കില്ലാതെ പോയി .

കുഞ്ഞനാശാൻ എന്ന ഒരാളാണ് പണ്ട് നാട്ടിൽ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നത് . അദ്ദേഹത്തെ കണ്ട് എനിക്കോർമ്മയില്ല . എങ്കിലും അദ്ദേഹവും ഒരു അടിയാശാൻ ആയിരുന്നു എന്നാണ് കേട്ടുകേൾവി . നാരായവും മണലും ചേർത്ത് തുടക്ക് പിടിക്കും .  പിന്നെ ചില സഭ്യമായ അസഭ്യങ്ങളും പറയും . കുട്ടികളായാൽ ഒന്ന് പേടിപ്പിച്ചാൽ മതി . അത് തന്നെ ധാരാളം എന്ന് 'അമ്മ പറയുമാറിയിരുന്നു .

നാലാം ക്ലാസ്സ്  മുതലുള്ള  അടിയോർമ്മകൾ  മനസ്സിൽ ഉണ്ട് . കൂട്ടുകാരുടെ ഇടിയോർമ്മകളും ഒരുത്തന്റെ കടിയോർമയും മനസ്സിൽ ഉണ്ട് . നാല് വരെയുള്ള കുട്ടികളിൽ ആൺ കുട്ടികൾക്ക് ഞാൻ പഠിച്ച സ്കൂളിൽ മൂത്രപ്പുര ഉണ്ടായിരുന്നില്ല . ഒരു പത്തടി നീളത്തിലും വീതിയിലും ഒരു കുഴി . ഇന്റർവെൽ സമയത്ത് കുഴിക്ക് ചുറ്റും നിന്ന് ആ കുഴിയിലേക്ക് മൂത്രം ഒഴിക്കും . ഏറ്റവും ദൂരത്തിൽ ആരുടെ മൂത്രമാണ് പോകുക എന്ന ഒരു സൗഹൃദ മത്സരവും അവിടെ ഉണ്ടായിരുന്നു.

നാരായണൻ സാർ ആണ് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് . മലയാളം പദ്മനാഭൻ സാറും . അന്ന് പ്രയർ ഉണ്ടായതായി ഓർമയില്ല .ഉച്ചയ്ക് പയറും ഉണ്ടായിരുന്നില്ല . നാരായണൻ സാർ ബെഞ്ചിൽ കയറ്റി നിർത്തുമായിരുന്നു . പദ്മനാഭൻ സാർ ചൂരൽ കൊണ്ടുവരും . അടി കുറച്ച് കിട്ടിയിട്ടുണ്ട് .രണ്ടുപേരും ഇന്നില്ല . അവരുടെ ആത്മാവിന് മുന്നിൽ പ്രണാമം .

ഒന്നാം ക്‌ളാസിൽ ഒരു പുസ്തകം , സ്‌ളേറ്റ് , കല്ലുപെൻസിൽ , അതിടാൻ ഒരു ബാഗ് പിന്നെ മതിലിൽ നിന്ന് പറിച്ച വിലകൂടിയ മഷിത്തണ്ട് . ഉച്ചവരെ ആണ് ക്ലാസ്സ്‌ . കുട വാങ്ങിത്തരാൻ മാതാപിതാക്കളുടെ കയ്യിൽ കാശില്ലായിരുന്നതിനാൽ സ്കൂളിൽ പോകുമ്പോൾ 'അമ്മ പറഞ്ഞുവിടും ' മോൻ മഴ വന്നാൽ ഏതെങ്കിലും കട തിണ്ണയിൽ കയറി നിന്ന് മഴ കഴിഞ്ഞേ വരാവു " എന്ന് .

അക്കാലത്ത് കാളവണ്ടികൾ ആയിരുന്നു ചന്തയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്നത് . കാളവണ്ടി പോകുമ്പോൾ വണ്ടിക്കാരനോട് ചോദിക്കും . ‘ചേട്ടാ പുറകിൽ കേറിക്കോട്ടെ ? ചിലർ സമ്മതിച്ചിരുന്നു . അല്ലെങ്കിൽ വണ്ടിയുടെ പുറകിൽ പിടിച്ച് തൂങ്ങിക്കിടന്നായിരിക്കും സ്കൂൾ യാത്ര . ഒന്നാം ക്‌ളാസ്സിൽ ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ പരീക്ഷ കഴിയുമ്പോഴേക്കും വേറെ കുട്ടികൾ  വന്ന് വാങ്ങും .

അന്നത്തെ കൂട്ടുകാരൊത്തുള്ള കളികൾ വളരെ രസകരങ്ങൾ ആയിരുന്നു . കുട്ടിയും കോലും എന്ന കളി രസകരവും അപകടകരവും ആയിരുന്നു . കുട്ടി വന്ന് കണ്ണിൽ കൊണ്ട് പലർക്കും കാഴ്ച വരെ നഷ്ടപ്പെട്ടിട്ടുണ്ട് . കളിയിലെ ചില പദങ്ങൾ മറന്നിട്ടില്ല , ‘സഗദ , മുറി , നാഴി , ഐറ്റി , ആറേങ്ക്, വില്ല് 1 . ഇവയെല്ലാം ഓരോ സ്റ്റെപ്പുകളിൽ നിന്ന് അടിക്കുമ്പോൾ ആ സ്റെപ്പിനെ പറയുന്ന പേരുകളത്രെ . അതുപോലെ ‘തലമ’ എന്ന മറ്റൊരു കളിയിലുമുണ്ട് ഇത്തരം പദപ്രയോഗങ്ങൾ .അവ ‘തലമ , ഒറ്റ , കാവി , കൊട്ടി നക്കി മൂളി , ഇട്ടോടി’ ഇങ്ങനെയൊക്കെ ആയിരുന്നു . പിന്നെ സാറ്റ് കളി ഒളിച്ചുകളി, കഞ്ഞിക്കുഞ്ഞി , കുഞ്ഞിപ്പുര , അണ്ടീലുണ്ട എന്ന കളിയിൽ എല്ലാവരും ചേർന്ന്  പാടും .    ‘അണ്ടീലുണ്ട പടിക്കലെ ചെണ്ട ഡും ഡും ഡും’ എന്ന് . എന്നിട്ട് കയ്യിലടിച്ച് ഓടും .

മറ്റൊരാളുടെ കയ്യിൽ വിരൽ കുത്തി വച്ച് ‘അന്തിരി മുന്തിരി കൈ കൊട്ടി ചപ്ലങ്ങ ഓടിക്കോ മക്കളെ കോഴിക്കുഞ്ഞേ’ എന്ന് പാടി ഓടി പിടിക്കുന്ന മറ്റൊരു കളിയും ഓർക്കുന്നു .

കൈയെല്ലാം വച്ച് ഓരോ കയ്യിലും തൊട്ട് പാട്ടു പാടുന്ന ഒരു കളിയുണ്ടായിരുന്നു . ‘അപ്പിനി ഇപ്പിനി ബന്ദിപ്പൂ സ്വർഗാ രാജാ വെള്ളേപ്പം ബ്ലാം ബ്ളീ൦ ബ്ലൂം’ എന്ന് പാടി കൈ തൊട്ടെണ്ണണം .

പിന്നെ ആക്കുകളി , ആമ കളി , ഊഞ്ഞാൽ , തൊങ്ങിത്തോടൽ .പിന്നീട് ക്രിക്കറ്റും ഫുട്‍ബോളും നമ്മുടെ കളികളെ കീഴടക്കി . എന്നാലും ഇന്നും പച്ചയായ ജ്വലിക്കുന്ന ഓർമ്മകൾ മനസ്സിൽ .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

View More