-->

America

എങ്ങനെ = അങ്ങനെ ഇങ്ങനെ കൊങ്ങനെ (കവിത)

വേണുനമ്പ്യാര്‍

Published

on1

മണ്ണില്‍ പിടി മുറുക്കി പടരാന്‍ വേരുകള്‍
മുകളിലെ അനന്തതയെ അളപ്പാന്‍ ചിറകുകള്‍
വേരുകള്‍ക്ക് ചിറകു വേണ്ട
ചിറകുകള്‍ക്ക് വേരും
എന്നാല്‍ വേണ്ടിടത്തു രണ്ടുംവേണം എപ്പോഴും  

2

ഒറ്റക്കൈകൊട്ടിന്റെ ഒച്ച
കേട്ട ചരിത്രമില്ല
സിരകളിലെ മൗനപ്രവാഹത്തില്‍  
അതിന്റെ ദിവ്യാനുഭൂതി
മനസ്സില്‍ നിന്ന്    അവസാനത്തെ വാങ്മയവും    മായുമ്പോള്‍
അവശേഷിക്കുന്ന സുഖദമായ തമസ്സില്‍  
വെളിച്ചവും ശബ്ദവും പടരും  

3

സത്യം
സാക്ഷാല്‍ക്കാരം
സത്യസാക്ഷാല്‍ക്കാരം
ഈ മൂന്നു വാക്കുകള്‍ ഉച്ചരിച്ചപ്പോഴേക്കും
സത്യത്തില്‍ നിന്നും ഞാന്‍
പതിനായിരം കാതം അകലെയായി

4

നക്ഷത്രങ്ങള്‍ കടാക്ഷിക്കില്ല
നിനക്ക് വേണ്ടി ഒരു പ്രേമലേഖനമെഴുതാന്‍
അതിനു പാവം ഉരുകിത്തീരാറായ
ഈ മെഴുകുതിരി തന്നെ വേണം
ഈ   തിരിയും അണയുമ്പോള്‍
ഇരുട്ടില്‍ ഞാന്‍ നിന്നെക്കുറിച്ചു ഓര്‍ക്കും
പിന്നെ അപൂര്‍ണ്ണമായ എന്റെ കത്തിനെക്കുറിച്ചും  

5

ആകാശത്തിനുള്ളത് ആകാശത്തിനും
ഭൂമിക്കുള്ളത് ഭൂമിക്കും
ചെമ്പകം നക്ഷത്രങ്ങള്‍ക്ക്  നിവേദിക്കാന്‍ വെച്ചതൊക്കെ
കുസൃതിക്കാറ്റ് കൊമ്പ് കുലുക്കി മണ്ണിനിട്ടു  കൊടുത്തു
വീണപ്പോള്‍  അഞ്ചു പൂക്കള്‍  മലര്‍ന്നിട്ടും
അഞ്ചു പൂക്കള്‍ കമിഴ്ന്നിട്ടും  
 
6
 
അങ്ങനെയല്ലാത്ത പക്ഷം
ഇങ്ങനെ
ഇങ്ങനെയല്ലാത്ത പക്ഷം
അങ്ങനെ
പക്ഷം രണ്ടും കൊഴിഞ്ഞ പക്ഷി
കൊങ്ങനെ  

7

ലക്കും ലഗാനും ഇല്ലാത്ത
 
കടലോ
പുഴയോ
തോടോ  

ആകാശം സമ്മാനിക്കുന്ന
വെള്ളിയരഞ്ഞാണുകള്‍
പാവം ഭൂമികന്യയ്ക്ക്
ആര് അണിയിച്ചു കൊടുക്കും

ലക്കും ലഗാനും ഇല്ലാത്ത  
കവിയോ?

8
   
കൊറോണ
സ്വാതന്ത്ര്യത്തിന്റെ അനര്‍ഹമായ ആര്‍ഭാടത്തിനുള്ള ശിക്ഷയോ

കൊറോണ
ദുഷ്ടതയ്ക്കുള്ള ശമ്പളമോ

കൊറോണ
പുണ്യവാളന്മാര്‍ക്കും പാപികള്‍ക്കും വേണ്ടി പണിത കുരിശൊ

കൊറോണ
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി നരകത്തിലൂടെയാണെന്ന  വിളംബരമോ  

കൊറോണ
അക്ഷമയ്ക്കുള്ള കഷായമോ

കൊറോണ
ക്രൂരതയ്ക്കുള്ള ചൂരല്‍വടിയോ

എങ്ങനെ.......?
വേണുനമ്പ്യാര്‍


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാമ്പും കോണിയും - നിർമ്മല - നോവൽ 46

കദനമഴ (കവിത: ജിസ പ്രമോദ്)

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

View More