Image

അതിര് (കവിത: സന്ധ്യ എം)

Published on 01 May, 2021
അതിര് (കവിത: സന്ധ്യ എം)
ആഴത്തിലുള്ള സ്നേഹത്തിലല്ലോ
ഏറ്റവും വലിയ വേദന വിതയ്ക്കാനുള്ള
പ്രാപ്തി ഒളിഞ്ഞിരിപ്പു
സ്നേഹത്തിലൂടെ വഴുതി ആഴത്തിലേക്ക്
പതിക്കും തോറും

തിരികെ കരപറ്റാൻ  കഴിയാതെ വന്നിട്ടും
അത് സ്നേഹത്തിൻ മാത്രം പ്രത്യേകതയല്ലോ
ഒന്നികിൽ രാവ് ഇല്ലേൽ പകൽ
രണ്ടിൽ ഒന്നു മാത്രം തെളിഞ്ഞു നിന്നിടും

ഏതു ബന്ധത്തിലും സ്നേഹം ഉള്ളിൽ
ഊറിടും  നിമിഷം തന്നെ
നിൽക്കേണ്ടിടം  അളന്നു നിന്നാൽ
കണ്ണുനീർതുള്ളികൾക്ക് അതിരുണ്ടാക്കും

ആ കണക്ക് നല്ലത് അത്രേഅല്ലേല് ആ
ആഴത്തിൽകണ്ണുനീർതുള്ളികളാൽ       
കടൽ തീർത്ത് വേദനയാൽ
ഒരു വഞ്ചിപണിത് തുഴഞ്ഞു നടന്നിടേണ്ടി
വരും ജീവന്നൊടുങ്ങേ.



Join WhatsApp News
Ajas Abdulkhader 2021-05-01 15:28:20
സന്ധ്യ നന്നായിട്ടുണ്ട്.ഇനിയും മനോഹരം ആയിട്ടു മലയാളം കവിതകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കുറച്ചും കൂടി മലയാള വാക്യങ്ങളിലേക്ക് ഇറങ്ങി ചെന്ന് എഴുതാൻ ശ്രമിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക