-->

Sangadana

നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ് സമ്മാനിക്കുന്നു

ജീമോൻ റാന്നി

Published

on


ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ  പ്രശസ്തമായ  ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി ഹെൽത്ത് ഇക്വിറ്റി അവാർഡ് സമ്മാനിക്കുന്നു. മഹാമാരിയുമായി പോരിടുന്ന ഭൂമിയിലെ മാലാഖാമാർ ചില അവസരങ്ങളെങ്കിലും അസമത്വത്തിന്റെയും വ്യവസ്ഥാപരമായ വംശീയതയുടെയും ഇരകളായി തീരുന്നുവെന്ന സത്യം അംഗീകരിച്ചുകൊണ്ട് ആരോഗ്യരംഗത്തു നിലവിലുള്ള അസമത്വം ലഘൂകരിക്കാൻ സഹായിക്കുകയും ചെറുത്തുനില്പിനുതകുകയും ചെയ്യുന്ന സമർത്ഥരായ നഴ്‌സുമാരെ ബഹുമാനിക്കുന്നതിനാണ് ഈ അവാർഡ്.  2021 നവംബർ മാസം  ന്യൂയോർക്കിൽ നടക്കുന്ന  നാഷണൽ  ക്ലിനിക്കൽ എക്സിലെൻസ്‌  കോൺഫ്രറൻസിൽവെച്ച് ഈ  അവാർഡ്  സമ്മാനിക്കുമെന്ന് നൈന അധ്യക്ഷ  ഡോ . ലിഡിയ  അൽബുകർക്കി  പ്രസ്താവിച്ചു.


നൈന - ഡെയ്സി അവാർഡിലൂടെ വിദ്യാഭ്യാസം, കമ്മ്യൂണിറ്റി പങ്കാളിത്തം, നയരൂപീകരണക്കാരുമായുള്ള സജീവമായ ഇടപെടൽ എന്നിവയിലൂടെ ആരോഗ്യ തുല്യതയ്ക്കായി സംഭാവന നൽകിയ ഒരു വ്യക്തിഗത നഴ്സിനെയും ഒരു സംസ്ഥാന ഇന്ത്യൻ നഴ്സസ് സംഘടനയെയും അംഗീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന്  നൈന അവാർഡ്‌സ്  ആൻഡ് സ്കോളർഷിപ് ചെയർ പേഴ്സൺ  വിദ്യാ കനകരാജ്  അറിയിച്ചു. ആരോഗ്യ തുല്യതയ്ക്ക് ശക്തമായ പിന്തുണ ഉറപ്പാകുന്നതിനോടൊപ്പം ലോകമെമ്പാടുമുള്ള വ്യവസ്ഥാപരമായ വംശീയത ഉൾപ്പെടെ നിലവിലുള്ള എല്ലാ ആരോഗ്യ അസമത്വങ്ങൾക്കും എതിരെ നൈന  ഐക്യദാർഢ്യം  പ്രഖ്യാപിക്കുന്നതായി നൈന ഭാരവാഹികളായ ഡോ. ലിഡിയ അൽബുകർക്കി,  അക്കാമ്മ കല്ലേൽ , ഡോ. ബോബി വർഗീസ് , സുജ തോമസ് , താര ഷാജൻ എന്നിവർ  സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.


അമേരിക്കൻ ഐക്യ നാടുകളിലെ ഇന്ത്യൻ നഴ്സുമാരെ ഏകോപിപ്പിച്ചു 501 (സി) 3 ന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന). ദേശീയ തലത്തിൽ ഒരു കുടക്കീഴിൽ എല്ലാ ഇന്ത്യൻ നഴ്‌സുമാരെയും നഴ്‌സിംഗ് വിദ്യാർത്ഥികളെയും ഒന്നിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അമേരിക്കയിലുള്ള 50 സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൈതൃകമുള്ള  നഴ്സുമാരുടെ  ഉന്നത വിദ്യാഭ്യാസത്തിനും, വ്യക്തിവികസനത്തിനും, പ്രശനപരിഹാരത്തിനുമുള്ള ആദ്യോദിക ശബ്ദമായി പ്രവർത്തിക്കുന്നതിന്  നൈന എന്നെന്നും പ്രതിജ്ഞാബദ്ധരാണ് . ജെ. പാട്രിക് ബാർനെസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡെയ്സി  ഫൌണ്ടേഷൻ. അമേരിക്കയിലും, ലോകമെമ്പാടുമുള്ള മികച്ച നേഴ്‌സുമാരെ തിരഞ്ഞെടുത്തു പ്രശസ്‌തിപത്രവും അവാർഡും നൽകുകവഴി ഈ ഭൂമിയിലെ സ്നേഹത്തിന്റെ മാലാഖമാരായ നഴ്സുമാരെ അംഗീകരിക്കുയാണ്  ഡെയ്സി ഫൌണ്ടേഷൻ കഴിഞ്ഞ പല പതിറ്റാണ്ടുകളായി ചെയ്തുവരുന്നത്.


കൂടുതൽ വിവരങ്ങൾ http://nainausa.org/ ൽ ലഭ്യമാണ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അമേരിക്കയിലെ ഡിസ്ട്രിബൂഷന്‍ രംഗത്തേകു ദുബായ് സുമന്‍ ഇന്റര്‍നാഷണല്‍,ഇസഡ് ഡമാസോ കമ്പനികള്‍

സാക്ഷി (കവിത: രാജു.കാഞ്ഞിരങ്ങാട്)

ഓര്‍മ്മയിലെ നീര്‍മാതളം (ദീപ സോമന്‍)

ജനപക്ഷത്താണ് വി.ഡി.സതീശൻ (കളത്തിൽ വർഗീസ് )

സാനോസെയില്‍ വെടിവയ്പില്‍ അക്രമി അടക്കം 9 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരിൽ സിക്കുകാർ?

കെ.യു.ഡബ്ല്യൂ.ജെ സംസ്​ഥാന പ്രസിഡന്‍റ്​ കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി

മൂവരും ടീച്ചർമാർ, വീണ നക്ഷത്രമില്ലാത്ത അരിവാൾ, അഗ്നിച്ചിറകുമായി പറക്കണം (കുര്യൻ പാമ്പാടി)

മിന്നാമിന്നികള്‍ -1: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോന്‍)

ഓസ്കർ ; നൊമാഡ്‌ലാൻഡിനു സാധ്യത

കൊറോണയുടെ രണ്ടാം വരവില്‍ വിറങ്ങലിച്ച് ഇന്ത്യ(ജോബിന്‍സ് തോമസ്)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കല്‍)

ഫെഡക്‌സ് കേന്ദ്രത്തിൽ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

മകളെ പീഡിപ്പിച്ച പ്രതിയുടെ കുടുംബത്തിലെ ആറുപേരെ പിതാവ് വെട്ടിക്കൊന്നു

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ജയ് വിളിക്കാം ഈ ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

ശ്യാം ശങ്കര്‍പ്രസിഡന്റ്; ഡോ. സിനു പോള്‍ സെക്രട്ടറി

രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷന്‍ : വി ടി ബല്‍റാം

ഷാജി രാമപുരം, ജീമോന്‍ റാന്നി - നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രസന മീഡിയ കമ്മിറ്റിയില്‍

എച്ച് ഡി അനുഭവത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ പുതിയ പ്രചാരണപരിപാടികളുമായി സ്റ്റാര്‍ ഇന്ത്യ

നേമം കെങ്കേമം, പക്ഷേ ആരേ തുണയ്‌ക്കും (മോൻസി കൊടുമൺ)

ഓരോ മുന്നണിക്കും എത്ര സീറ്റ് വീതം കിട്ടും? നിങ്ങളുടെ പ്രവചനം എങ്ങനെ?

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -2 : വജ്രത്തിളക്കമുള്ള കാരുണ്യം (ജിഷ.യു.സി)

നല്ല മലയാളിയായില്ലെങ്കിലും നല്ല മനുഷ്യനായാൽ മതി: സക്കറിയ (പി ഡി ജോര്‍ജ് നടവയല്‍)

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

ചിക്കാഗോക്കടുത്ത് വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ഫോമയുടെ അനുശോചന യോഗം ഇന്ന്

View More