-->

FILM NEWS

ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്

Published

on


എല്ലാ ജില്ലകളിലും പോയി പെണ്ണുപിടിക്കുന്നവന്‍, ആത്മഹത്യ വെറും നാടകം; ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്  
ശാന്തിവിള ദിനേശിന്റെ വാക്കുകള്‍

'കേരളത്തില്‍ കോവിഡിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആദിത്യനെക്കുറിച്ചാണ്. എല്ലാ ജില്ലകളിലും പോയി പെണ്ണുപിടിക്കുന്നവന്‍. കൈ ഞരമ്പ് മുറിക്കുക, ആശുപത്രിയിലാകുക. ഇതൊക്കെ നാടകമാണ്. മുമ്പൊരിക്കല്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ കല്യാണം കഴിച്ചു. ഈ പെണ്‍കുട്ടി എന്റെ സീരിയലില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്. അന്ന് വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ വക്കില്‍ നില്‍ക്കുകയാണ് ആ കുട്ടി.'

'അവിടെ മാത്രമല്ല കണ്ണൂരും ഒരു പെണ്‍കുട്ടിയെ ആലോചിച്ചു. അതും പ്രശ്നങ്ങളായി. ഇപ്പോള്‍ തൃശൂരും കൊല്ലത്തും ഒരുകുട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിന്റെ ആത്മഹത്യാശ്രമം ഞാന്‍ ഓര്‍ക്കുന്നു. ഒരുദിവസം സംവിധായകന്‍ ടി.എസ്. സജി എന്നെ വിളിക്കുന്നു, 'നടന്‍ ആദിത്യന്‍ ഉറക്കഗുളിക കഴിച്ച് ശംഖുമുഖം കടപ്പുറത്ത് കിടക്കുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

'അന്ന് ഈ സജിയും കൂട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഞാന്‍ പോയില്ല. ഇങ്ങനെ ആളുകളെപറ്റിച്ചാണ് ജീവിക്കുന്നത്. ജയന്‍ എന്ന വലിയ മനുഷ്യന്റെ ഐഡന്റിറ്റിയെ വിറ്റ് ജീവിക്കുന്ന ഒരുത്തന്‍.നാലോ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് ഇവന്‍ നശിപ്പിച്ചത്. അമ്പിളി ദേവിയെപ്പോലെ നല്ല കലാകാരിയായ പെണ്ണിനെ എങ്ങനെയൊക്കെയാണ് ഇയാള്‍ നശിപ്പിച്ചത്. ഇയാള്‍ക്ക് ഗുണ്ടകളുമായി അവിഹിതമായ ബന്ധമുണ്ട്. പൊലീസ് ഇത് അന്വേഷിക്കണം. കാറില്‍ വാളും വടിവാളും വെട്ടുകത്തിയുമായി നടക്കുന്ന ഒരുത്തനൊപ്പം ഒരാള്‍ എങ്ങനെ ജീവിക്കും. സീരിയലില്‍ നിന്നും ഇവനെ വിലക്കണം. ജന്മനാ ഇയാള്‍ ക്രിമിനലാണ്.'

'അമ്പിളി ദേവിയെയും കല്യാണം കഴിച്ച് കുഞ്ഞുണ്ടാക്കിയിട്ടാണ് ഇവന്‍ തൃശൂരില്‍ ബിസിനസിനു പോകുന്നത്. അതും പെണ്ണു ബിസിനസിന്. ഇതൊക്കെ പുറത്ത് അറിയുമെന്ന് ആയപ്പോള്‍ ആത്മഹത്യാനാടകം. ഏതോ ചാനലുകാരെയും കൂട്ടിയാണ് ആത്മഹത്യ ചെയ്യാന്‍ പോയതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇവന്റെ വിവാഹരഹസ്യങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണം. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവന്‍ പെണ്‍കുട്ടികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഈ നാട്ടില്‍ മാത്രമെ ഇതൊക്കെ നടക്കൂ.' 

'നവ്യ നായരോട് മത്സരിച്ച് കലാതിലക പട്ടം നേടിയ താരമാണ് അമ്പിളി ദേവി. കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് അവള്‍ ജീവിക്കുന്നത്. നമുക്ക് തന്നെ പ്രചോദനം തോന്നുന്ന ജീവിതം. പക്ഷേ അമ്പിളി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആദിത്യന്റെ കൂടെ പോയത് ഇവരുടെ ജീവിതം മാറ്റിമറിച്ചു.'

'ഒരുപക്ഷേ ആദ്യ ഭര്‍ത്താവിന്റെ ശാപമായിരിക്കും ഇത്. ഇവരുടെ രണ്ട് പേരുടെയും ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കാണിച്ച മണ്ടത്തരങ്ങളുടെ ഫലമാണ് അമ്പിളി, നിന്റെ നിറഞ്ഞ കണ്ണുകള്‍. ഇനിയെങ്കിലും പാഠം പഠിക്കൂ.'

'ആദിത്യന്റെ ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. അനിയന്റെ ഈ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അമ്പിളിയെ വിവാഹം ചെയ്തത് പോലും ഈ ചേട്ടന്‍ അറിഞ്ഞിരുന്നില്ല. സാക്ഷാല്‍ ജയനോടെങ്കിലും കുറച്ച് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇതുപോലെ പ്രവര്‍ത്തികള്‍ ഇവന്‍ ചെയ്യുമായിരുന്നോ?'Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ശിലംബരശനോ നിലംപരിശനോ.. ലോക്ഡൗണിലെ ബോറടി പജ്കുവച്ച് പിഷാരടി

അവന്‍ എത്തി; കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ സംഗീതജ്ഞന്‍ രഞ്ജിന്‍ രാജ്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് കടപ്പെട്ടിരിക്കുന്നു…

പൈറേറ്റഡ് സൈറ്റുകള്‍ വഴി നിയമവിരുദ്ധമായി സിനിമ കാണുന്നത് വലിയ കുറ്റമാണ്, നിങ്ങള്‍ പിടിക്കപ്പെടും; സല്‍മാന്‍ ഖാന്‍

ജോജിയെ പ്രശംസിച്ച് അൽഫോൻസ് പുത്രൻ

ബിഗ് ബോസ് മലയാളം സെറ്റിൽ 17 പേർക്ക് കോവിഡെന്ന് തമിഴ് മാധ്യമങ്ങൾ

കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്‌സിന്‍ സ്വീകരിച്ചു

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

തന്റെ മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളെ പോലെ: ആലിയ കാശ്യപ്

ജയസൂര്യ നായകനാകുന്ന ഈശോ: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

എന്നെ ഇതൊന്നും ബാധിക്കില്ല; പ്രായം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തും, അവ ഉള്‍ക്കൊള്ളണം-പ്രിയങ്ക ചോപ്ര

'നന്ദനം സിനിമയില്‍ വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിച്ച ഒരു നടിയുണ്ടായിരുന്നു'

ജയസൂര്യ, നാദിര്‍ഷ സിനിമ 'ഈശോ'; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെലുങ്ക് സംവിധായകനും തിരകഥാകൃത്തുമായ നന്ദ്യാല രവി അന്തരിച്ചു

''ആങ്കറിങ് ഒരിക്കലും എനിക്ക് മടുത്തിട്ടില്ല'': രഞ്ജിനി ഹരിദാസ്

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

മകന് പേരിട്ട സന്തോഷം പങ്കുവെച്ച്‌ മണികണ്ഠന്‍ ആചാരി

സിനിമയിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നു; സങ്കടകരമെന്ന് ബിരിയാണിലെ നടന്‍

സ്വന്തം മരണവാര്‍ത്ത നിഷേധിച്ചുകൊണ്ടിരിക്കെ മുകേഷ് ഖന്ന കേട്ടത് സഹോദരിയുടെ വിയോഗം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പ റിലീസ് ചെയ്യുന്നത് രണ്ട് ഭാഗമായി

സുരേഷ് ഗോപി സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചേനെ എന്ന് ഒമര്‍ ലുലു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖം പങ്കുവച്ച് സംവിധായകന്‍ അരുണ്‍ ഗോപി

''ജഗമേ തന്തിരം'' ഒ.ടി.ടി റിലീസിന്

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

View More