Image

ഞാന്‍ നിന്നെ സ്നേഹിക്കുന്നു, തിരിച്ചുവരൂ, ചിരഞ്ജീവിയോട് മേഘ്ന, കണ്ണീരായി പോസ്റ്റ്

Published on 01 May, 2021
ഞാന്‍ നിന്നെ സ്നേഹിക്കുന്നു, തിരിച്ചുവരൂ, ചിരഞ്ജീവിയോട് മേഘ്ന, കണ്ണീരായി പോസ്റ്റ്

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മേഘ്ന രാജ്. തുടര്‍ന്ന് നിരവധി സിനിമകളില്‍ മേഘ്ന വേഷമിട്ടു. പിന്നീട് മലയാളത്തിന് പുറമേ, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും സജീവമായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് മേഘ്നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഈ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. ചിരഞ്ജീവിയുടെ മരണത്തില്‍ തളര്‍ന്നു പോയ മേഘ്ന പിന്നീട് ജൂനിയര്‍ ചിരുവിന്റെ വരവോടെയാണ് വീണ്ടും പുഞ്ചിരിച്ചു തുടങ്ങിയത്. മകന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ മേഘ്ന പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്.

ഇപ്പോള്‍ ചിരഞ്ജീവി സര്‍ജയെ ഓര്‍ത്തുകൊണ്ട് മേഘ്ന കുറിച്ച വരികളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള അവധി ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു... തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്. പാരിസിലെ ഈഫല്‍ ടവറില്‍ നിന്നുള്ളതാണ് മേഘ്ന പങ്കുവെച്ച ചിത്രം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക