Image

അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )

Published on 03 May, 2021
അന്നദാനം സമ്മതിദായകരെ സ്വാധീനിച്ചോ? (വീക്ഷണം:സുധീർ പണിക്കവീട്ടിൽ )
കേരള തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ൽ ഡി എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതായി അറിഞ്ഞു.  കള്ളക്കടത്തുകളും, ധനദുർവിനിയോഗവും, പിന്നാമ്പുറനിയമനങ്ങളും, സ്വജനപക്ഷപാതവും അങ്ങനെ അനവധി അരുതായ്മകളുടെ വിവരണം ഇപ്പോഴത്തെ ഭരണാധികാരികൾക്ക് നേരെ മാധ്യമങ്ങൾ നൽകിയിട്ടും ജനം അത് കേട്ടതായി ഭാവിച്ചില്ലെന്നു തിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നു. ജനങ്ങൾക്ക്   വേണ്ടത് ഭക്ഷണം. അവരെ കുറ്റം പറയാൻ പറ്റുകയില്ല. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ അതായത് ഭക്ഷണം, വസ്ത്രം, പാർപ്പിടം , പ്രഥമസ്ഥാനം ഭക്ഷണത്തിനാണ്. നമ്മുടെ ശരീരത്തിന് അന്നകോശം എന്ന് പറയുന്നുണ്ട്. അന്നത്തിൽ നിന്നാണ് ശരീരം ഉണ്ടാകുന്നത് അതിനാൽ അങ്ങനെ പറയുന്നു. ആത്മാവിനെ രക്ഷിക്കാൻ നടക്കുന്ന മതവ്യാപാരികളും അന്നം കൊടുത്താണ് മനുഷ്യരെ    പ്രലോഭിപ്പിക്കുന്നത്.

സൗജന്യഭക്ഷണ    വിതരണം ജനങ്ങളുടെ വോട്ടു സ്വന്തമാക്കാനുള്ള കാപട്യമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഇലക്ഷൻ കമ്മീഷൻ വിശ്വസിക്കുകയും തടയുകയും ചെയ്തിരുന്നു.  എന്നാൽ ആ ആരോപണത്തെ മറികടന്നു മഹാമാരി കാലത്ത് ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് വിരോധമില്ല. ശ്രീ വിജയൻ അയ്യപ്പനിലോ ഗുരുവായൂരപ്പാനിലോ വിശ്വസിക്കാതെ തന്നെ വിജയം കരസ്ഥമാക്കിയത് ജനങ്ങൾക്ക് കല്ല് ദൈവങ്ങളിലുള്ള അന്ധവിശ്വാസം പാടെ മാറ്റാൻ പര്യാപ്തമായേക്കാം.  കർമ്മമാണ്‌ ഈശ്വരൻ എന്ന് വിശ്വസിക്കുന്ന ഹിന്ദു മതസംഹിതകളിൽ ശ്രീ വിജയൻ വിശ്വസിക്കുന്നുണ്ടാകും. ശ്രീ അയ്യപ്പനെ കാണാൻ കുലസ്ത്രീകൾ അല്ലാത്തവർ എന്ന് ജനം മുദ്രകുത്തിയവരെ സഹായിച്ച സർക്കാർ എന്ന് മാധ്യമങ്ങൾ ജനങ്ങളുടെ പേരിൽ പറഞ്ഞതൊക്കെ ചതിയായിരുന്നുവെന്നു നമ്മൾ ഇപ്പോൾ തീർച്ചയായും സംശയിക്കും. ജനങ്ങൾക്ക് ആര് എവിടെ കയറിയാലും പ്രശ്നമില്ല. അവരുടെ വയറാണ് അവർക്ക് പ്രധാനം. ശ്രീ അയ്യപ്പൻ പകരം ചോദിക്കുന്ന ദൈവമാണെന്ന് മാധ്യമങ്ങൾ പറഞ്ഞിട്ടും ജനം എതിർത്തില്ല. കേരളത്തിൽ പ്രളയം വന്നതും മഹാമാരി വന്നതുമൊക്കെ കുറച്ച് സ്ത്രീകൾ അയ്യപ്പദര്ശനം നടത്തിയതുകൊണ്ടാണെന്നു മാധ്യമങ്ങൾ  കൊട്ടിഘോഷിച്ചപ്പോൾ അതൊക്കെ ശരിയെന്നു കുറച്ച്പേർ വിശ്വസിച്ചു. എന്നാൽ അവർക്ക് ഉണ്ണാനും ഉടുക്കാനും കൊടുത്തപ്പോൾ അവരുടെ ഭക്തി ഉണ്ട ചോറിനോടായി. ദൈവമാണെന്ന് പറഞ്ഞു ശിലാരൂപത്തിൽ ഇളക്കമില്ലാതെ ഇരിക്കുന്ന പ്രതിമകളിൽ വിശ്വസിക്കണോ, കർമ്മധീരരായ വ്യക്തികളിൽ വിശ്വസിക്കണോ എന്നും ജനത്തിനു ചിന്തിക്കാം. ശ്രീ അയ്യപ്പനും ശ്രീ ഗുരുവായൂരപ്പനും മുഖ്യമന്ത്രി പിണറായി വിജയനെ ശിക്ഷിക്കുമെന്ന് വിശ്വസിച്ച വളരെ കുറച്ച് പാവത്തന്മാർ അതിശയത്തോടെ പ്രസ്തുത ദൈവങ്ങളുടെ വീട്ടിൽ വച്ചിരിക്കുന്ന പടങ്ങളിലേക്ക് നോക്കുന്നുണ്ടാകും. വിജയൻ അർജുനനറെ പര്യായപദമായതുകൊണ്ട് ഗുരുവായൂരിലെ കള്ളക്കണ്ണൻ അപ്പോൾ ചിരിച്ച്കൊണ്ടിരിക്കുന്നുണ്ടാകും. ഇതൊക്കെ ഞാൻ പുറകിൽ നിന്നും ചെയ്യിക്കയല്ലേ എന്ന കള്ളചിരി.
സാധാരണ ജനങ്ങൾ ഇപ്പോൾ സംശയിക്കുന്നത് യഥാർത്ഥത്തിൽ സ്വപ്ന് കുറ്റക്കാരിയാണോ, ശിവശങ്കരൻ കുറ്റക്കാരനാണോ, സ്പീക്കർ കുറ്റക്കാരനാണോ,  വാളയാർ കൊലപാതകമോ (ആത്മഹത്യയോ) അന്വേഷിച്ച ഉദ്യോഗസ്ഥർ ജോലിയിൽ അലംഭാവം   കാണിച്ചോ? ഇതൊക്കെ മാധ്യമതട്ടിപ്പാണോ?  ഇതെല്ലാം ശരിയെങ്കിൽ തന്നെ അവർക്ക് നേരെ നടപടി എടുക്കുകയോ എടുക്കാതിരിക്കുകയോ പൊതുജനത്തിന്റെ പ്രശ്നമല്ല. പൊതുജനത്തിന്റെ പ്രശനം അവരുടെ അന്നത്തെ അന്നാഹാരം ആണ്.  ഭരണകർത്താക്കൾക്ക് ഇതൊരു പാഠമാകാം. അപ്പക്കഷണങ്ങൾ എറിഞ്ഞുകൊടുത്ത് ശുനകനെ വാലാട്ടി ചുറ്റും നിർത്തുന്ന മനുഷ്യർക്കറിയാം ചില മനുഷ്യരും നായ്ക്കളെ പോലെയാണെന്ന്.

ഏതു ശരി ഏതു തെറ്റെന്നു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ജനങ്ങളെ എത്തിക്കുന്നതും അധികാരമോഹികളുടെ അടവാണ്. അതിൽ അവർ വിജയിക്കുന്നു.  കാരണം മനുഷ്യന് ധാരാളം ബലഹീനതകൾ ഉണ്ട്.  ഭക്ഷണം അതിൽ പ്രധാനം. എന്തായാലും കേരളത്തിലെ ജനങ്ങൾ ഈ മഹാമാരി കാലത്ത് പട്ടിണി കൂടാതെ കഴിയുന്നത് ശ്രീ വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാരിന്റെ ഔദാര്യത്തിലാണെങ്കിൽ ആ സൗജന്യം തുടർന്നും ലഭിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം.

അധികാരത്തിലേക്ക് തിരിച്ചുവരുമ്പോൾ പട്ടിണിയില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് ശ്രീ പിണറായി വിജയൻ പ്രസംഗിച്ചിരുന്നു. അതേപോലെ ആരെയും അവർ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടുകയില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. അപ്പോൾ ഭക്ഷണവും പാർപ്പിടവും ജനങ്ങൾക്ക് ലഭിക്കുമെന്ന് വിശ്വാസമായി.

വിജയാഹ്ളാദം പങ്കിട്ടുകൊണ്ട് ശ്രീ വിജയൻ പറഞ്ഞു ജനങ്ങൾ ഞങ്ങളിൽ വിശ്വസിക്കുന്നു ഞങ്ങൾ അവരെ വിശ്വസിക്കുന്നു. ഇപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം "ആദർശം രാഷ്ട്രീയക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും" വേണമെന്നാണ്. 

(ഇതൊരു രാഷ്ട്രീയനിരീക്ഷണമല്ല. ലേഖകൻ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിലും വിശ്വസിക്കുന്നില്ല. ഇതൊരു സാധാരണക്കാരന്റെ ചിന്തകൾ മാത്രം)
ശുഭം

Join WhatsApp News
George Neduvelil 2021-05-03 02:03:30
സുധീർ പറഞ്ഞത് കിറുകൃത്യം. വിശക്കുന്നവൻറ്റെ ദൈവം അപ്പമാണ്. പണ്ടുകാലങ്ങളിൽ മതപ്രചരണം നടത്തുന്നവർ ദൈവത്തെപ്പറ്റി പറയുന്നതിനോടൊപ്പം ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തിരുന്നു.നാല്പതുകളിലും അമ്പതുകളിലും ഇന്ത്യയിലെ പട്ടിണിപ്പാവങ്ങൾക്കായി അമേരിക്കയിൽനിന്നും സൗജന്യമായിനൽകിയിരുന്ന ഭക്ഷ്യസാധനങ്ങൾ മതപരിവർത്തനത്തിനായി പള്ളികളും കൊവേന്തകളും ഉപയോഗിച്ചിരുന്നു. ഇതിനോടു ബന്ധപ്പെട്ട് കുട്ടിക്കാലത്തു് കേട്ട ഒരു വർത്തമാനം പറയാതെ വയ്യ. ഒരു പാതിരി ഒരു വേടനെ ക്രിസ്തുവേദം പഠിപ്പിച്ചശേഷം ഭക്ഷ്യസാധനങ്ങൾ നൽകിയിരുന്നു. ഒരു ദിവസം പാതിരി വേടൻ വേലുവിനോടു ചോദിച്ചു " എടാ നീ നാളെ വരുമോ?" "അച്ചൻറ്റെ തരവുപോലെയിരിക്കും അടിയൻറ്റെ വരവ്" എന്നായിരുന്നു വേലുവിൻറ്റെ മറുപടി. 'When belly rebels brain will not work' എന്നാണല്ലോ പ്രമാണം.
'പിണറായിയുടെ കിറ്റ് 2021-05-03 02:25:58
കേരളത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ പൊതുവെ സന്തോഷം തോന്നി. ഒരു സിനിമ നടൻമാരും ജയിക്കരുതെന്ന് ആഗ്രഹിച്ചു എങ്കിലും മുകേഷും ഗണേഷ് കുമാറും ജയിച്ചു. സഖാവ് സ്വരാജ് തോൽക്കരുതയിരുന്നു. യുക്തി ബോധത്തോടെ സംസാരിക്കുന്ന മിടുക്കൻ ആണ് അദ്ദേഹം. മതവിശ്വ‌വാസികൾ ആണ് അദ്ദേഹത്തെ തോൽപ്പിച്ചത് എന്ന് കരുതുന്നു. അതുപോലെ കോൺഗ്രസിലെ ബലറാമും തോൽക്കരുതായിരുന്നു. അതുപോലെ ജോസ് കെ മാണിയുടെയും പി സി ജോർജിൻറ്റെയും പതനം കണ്ടപ്പോൾ വോട്ടർമാരോട് ബഹുമാനം തോന്നി. കോൺഗ്രസിന് ആണ് ഏറ്റവും വലിയ പ്രഹരം ലഭിച്ചത്. ഉമ്മൻചാണ്ടിയും,ചെന്നിത്തലയും, മുല്ലപ്പള്ളിയുംഹസ്സനും, ജോസഫും എന്നിങ്ങനെയുള്ള മരത്തടികൾ നേതിർത്തിൽ നിന്നും മാറണം, പകരം യുവ നേതാക്കളെ മുന്നിൽ കൊണ്ടുവരികയും അവരെ വളരാൻ അനുവദിക്കുകയും ചെയ്യണം എന്ന് വ്യക്തം. എല്ലാ അടവുകളും പയറ്റിയിട്ടും ഉള്ളതുപോലും പോയ ബി ജെ പി യുടെ പതനവും കേരള ജനതയുടെ രാഷ്ട്രീയ ബോധത്തിൻറ്റെ മാന്യത വർദ്ധിപ്പിക്കുന്നു. 'പിണറായിയുടെ കിറ്റ്' -മാത്രമാണോ ഇ വൻ വിജത്തിന് കാരണം?. പാവപ്പെട്ടവനും സാധാരണക്കാരനും അടുപ്പിൽ തീയ് പുകയണമെങ്കിൽ ഇടതുപക്ഷം ഭരിക്കണം എന്നത് വ്യക്തം. രാഷ്ട്രീയ നിരീക്ഷണത്തിൽ ഇടതും വലതും തമ്മിൽ പറയത്തക്ക വെത്യസങ്ങൾ ഇല്ല എന്നതും സത്യം. ഇടതു പക്ഷത്തെ പല വമ്പൻമ്മാരെയും മാറ്റി നിർത്തിയത്, നല്ല തന്ത്രം എന്ന് വെക്തമായി. ബ്രിട്ടാസിൻറ്റെ സാമർഥ്യം ഇവിടെ വ്യക്തമാകുന്നു. ഇക്കണക്കിനു പോയാൽ കേരളത്തിൽ ഇടതുമുന്നണി പല തവണ വീണ്ടും അധികാരത്തിൽ വരും, ബങ്കാൾ അവർത്തിക്കാതിരുന്നാൽ. മാടമ്പിത്തരം വളരാൻ സാദ്യത ഒരുക്കുന്ന 20/ 20 യുടെ തോൽവിയും നല്ലതുതന്നെ. വ്യാജം പ്രചരിപ്പിക്കുന്ന മീഡിയക്കാരെയും പണ്ഡിറ്റുകളെയും വോട്ടർമാർ അവഗണിച്ചു എന്ന് വെക്തമായി. ഇവർക്കൊക്കെ ഇനി ഇരുട്ടടി കിട്ടുമോ. ജലീൽ ജയിക്കരുതായിരുന്നു. പകരം കുന്നുംപുറവും കൊള്ളില്ല. മൂന്നാമതൊരു സ്ഥാനാർഥി അവിടെ വിജയിക്കണമായിരുന്നു. ശ്രീ പിണറായി വീണ്ടും നല്ലൊരു ഭരണം കാഴ്ച്ചവെക്കും എന്ന് ആഗ്രഹിക്കുന്നു. ശ്രീ സുധീർ പണിക്കവീട്ടിലിനു അഭിനന്ദനം. ഞാനും യാതൊരു പാർട്ടിയുടെയും അനുഭാവി അല്ല. കണ്ടതിൻറ്റെയും കേട്ടതിൻറ്റെയും ഒരു സ്വതന്ത്ര വീക്ഷണം എന്ന് കരുതുക. -ചാണക്യൻ
Thanks to FBI 2021-05-03 02:33:18
FBI agents scrolling through the cellphone of a San Diego man arrested on weapons charges stumbled onto a violent extremist group and a Georgia sheriff’s deputy at its center, federal authorities said, the San Diego Union-Tribune reports. The group, which calls itself “Shadow Moses,” communicated via text message about a theoretical civil war, militia training, weapons manufacturing and explosives, the news outlet reported, citing an FBI affidavit. The affidavit states that “then-Wilkinson County sheriff’s Deputy Cody Griggers stood out as a group member who rationalized violence with rhetoric steeped in White supremacist and far-right ideology.” The beating of a Black theft suspect was “sweet stress relief,” Griggers, 28, allegedly bragged in one text, according to court records. Charging Black people “with whatever felonies I can to take away their ability to vote” was in his opinion “a sign of beautiful things to come,” read another message. The case was prosecuted on weapons violations, the report noted. The San Diego man, Grey Zamudio, 33, pleaded guilty in December, and Griggers did the same earlier this week. As detailed in court records in San Diego and Georgia, “the investigation offers a window into a broader militia movement that has attracted former and current members of law enforcement and the military, as demonstrated by the Jan. 6 siege on the U.S. Capitol. More than 50 people with backgrounds in law enforcement, military or government service have been identified so far as participants in the attack.” Zamudio’s membership in the Defend East County Facebook group, coupled with his own threats of violence on social media, has also reinforced public safety concerns posed by vigilante groups that sprang up to oppose Black Lives Matter. The Facebook group, which grew to more than 20,000 members last summer following the La Mesa riot, was a hotbed of far-right conspiracies where members often wrote about meeting out violence against racial justice demonstrators. At least one member is an admitted member of the Proud Boys, an extremist group heavily involved in the Capitol assault. This is a product of trumpism. There are malayalees who still support this racists.
കുരങ്ങന്‍ കൂട്ടത്തില്‍ പെട്ട പൂച്ച 2021-05-03 11:35:30
കേരളത്തില്‍ കെ. സുരേന്ദ്രനും ബി.ജെ.പിയും ഓടിയതുപോലെ വേറാരും ഓടിയിട്ടുണ്ടാവില്ല. അത്രക്കും നാണംകെട്ട പരാജയമായിരുന്നു സംഘികള്‍ക്കും സംഘപരിവാര്‍ മുന്നണികള്‍ക്കും കേരളത്തില്‍ സംഭവിച്ചത്. കേരളത്തില്‍ മാത്രമല്ല പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലും എന്‍.ഡി.എ മുന്നണിക്ക് വന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പിണറായി വിജയന്‍, മമതാ ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ എന്നിവരുടെ നേതൃത്വത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഘികളെ കണ്ടം വഴി ഓടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആ പശ്ചാത്തലത്തില്‍ ഒരു അവലോകനം. കുരങ്ങന്‍ കൂട്ടത്തില്‍ പെട്ട പൂച്ചയെപ്പോലെ ആയി ബി ജെ പി യും കൊണ്ഗ്രസ്സും. -നാരദന്‍
കോൺഗ്രസിൻറ്റെ പഴയ കാളയും പശുവും 2021-05-03 11:41:55
കേരളത്തിലെ വോട്ടർമാർക്ക് യുക്തിപരമായ ജനിതക മാറ്റം വന്നു. മാറ്റം കണ്ടിട്ടും മനസ്സിലാക്കാത്ത കുരങ്ങൻ കൂട്ടമാണ് ബി ജെ പി യും കോൺഗ്രസും. രണ്ടും ഒന്നല്ലേ!. കോൺഗ്രസിൻറ്റെ പഴയ കാളയും പശുവും ഇന്ന് ബിജെപിയുടെ തൊഴുത്തിൽ എന്ന് മാത്രം. -Naradhan
Sreedevi Krishnan 2021-05-04 03:49:16
Sudhir’s analysis on the election results in Kerala is an eye opener for all the right-thinking politically conscious people of Kerala. This election proves beyond doubt that money-power and muscle power do not play much role in the election scene anymore. Further the LDF government accused of corruption, Swapna and Shivashankar’s romantic alliance in gold smuggling, speaker’s involvement role in it, nepotism etc are not really affecting the ever hungry common man. All they need is availability of their basic needs like food clothing and shelter. They are not bothered about the CBI enquiry of Walayer case as a result of shoddy police report and the victim’s mother’s heart-rending cries for Justice etc etc. Flood, Sabari Mala Ayyappan’s curse for women entering the Sabari Mala Temple etc. are just ignored by the common man. As Frank Moraes rightly puts it “A Hungry man thinks through this stomach and prefers a lot of bread to a political or economic principle”. Congrats to the writer!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക