Image

അനുശോചനം രേഖപ്പെടുത്തി

Published on 03 May, 2021
അനുശോചനം രേഖപ്പെടുത്തി
കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍ മന്ത്രിയും ആയ ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

ശത്രുക്കളുടെ കല്ലേറിനുമുന്നില്‍ കുനിയാത്ത തലയെടുപ്പോടെ ബാലകൃഷ്ണപിള്ള എന്നും തലയുയയര്‍ത്തി നിന്നിരുന്നു. മന്നത്ത് പദ്മനാഭന്റെ കൈപിടിച്ച് പൊതുമണ്ഡലത്തിലേക്ക് കാലൂന്നിയ ആര്‍. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി ജയിച്ചുകയറിയ പിള്ളയുടെ രാഷ്ട്രീയക്കുതിപ്പാണ് പിന്നെക്കണ്ടത്. 1960, 65, 77, 80, 82, 87, 91, 96, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്കും. 1971ല്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
 ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ്, ജയില്‍, വൈദ്യുതി വിവിധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചു പേരെടുത്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു.

തികഞ്ഞ ഈശ്വര വിശ്വാസി ആയിരുന്ന പരേതനായ ബാലകൃഷ്ണപിള്ള ആറരപതിറ്റാണ്ട് നീണ്ട സാമുദായിക പ്രവര്‍ത്തനം കൂടി അവസാനിപ്പിച്ചാണ് ബാലകൃഷ്ണപ്പിളള വിടവാങ്ങിയത്.

കേരള രാഷ്രീയത്തില്‍ നിറഞ്ഞു ശോഭിച്ചിരുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ വേര്‍പാടില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

സെക്രട്ട്രറി
ജോ ചെറുകര, ന്യൂയോര്‍ക്ക്

അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക