Image

ഇടുക്കിക്ക് ഇത്തവണ മന്ത്രിമാര്‍ രണ്ടോ മൂന്നോ ?(ജോബിന്‍സ് തോമസ്)

ജോബിന്‍സ് തോമസ് Published on 03 May, 2021
ഇടുക്കിക്ക് ഇത്തവണ മന്ത്രിമാര്‍ രണ്ടോ മൂന്നോ ?(ജോബിന്‍സ് തോമസ്)
തൊടുപുഴ ഒഴികെ മറ്റെല്ലാ സീറ്റിലും ഇടതുപക്ഷത്തിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ഇടുക്കിക്ക് ഇത്തവണ എത്ര മന്ത്രിമാര്‍ ഉണ്ടാവും എന്നതാണ് ചര്‍ച്ച. അത് രണ്ടോ, മൂന്നോ എന്നത് മാത്രമാണ് ഇപ്പോളത്തെ ചോദ്യം. കഴിഞ്ഞ തവണ എംഎം മണി മാത്രമായിരുന്നു ഇടുക്കിയില്‍ നിന്ന് പിണറായി മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ രണ്ടാം പിണറായി മന്ത്രിസഭിയില്‍ ഇടുക്കിയില്‍ നിന്നും മൂന്നു മന്ത്രിമാര്‍ക്ക് വരെയാണ് സാധ്യത കല്പ്പിക്കുന്നത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച മണിയാശാന്‍ എന്തായാലും മന്ത്രിസഭയില്‍ ഉണ്ടാവും കേരളകോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനാണ് രണ്ടാമത് സാധ്യത. അഞ്ച് എംഎല്‍എമാര്‍ ഉള്ള കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരുണ്ടായാല്‍ അതിലൊന്ന് റോഷിയാകുമെന്നുറപ്പ്. ഇനി ഒരു മന്ത്രി സ്ഥാനമാണെങ്കില്‍ അത് കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിജയിച്ച ജയരാജോ അല്ലെങ്കില്‍ റോഷിയോ ആരുമാകാം. ഒരു മന്ത്രി സ്ഥാനമാണെങ്കിലും ഒരു ക്യാബിനെറ്റ് പദവി കൂടി കേരളാ കോണ്‍ഗ്രസിന് ലഭിച്ചേക്കും. എന്തായാലും 80%  റോഷി മന്ത്രിയാകുമെന്നുറപ്പാണ്.

പിന്നീടൊരാള്‍ പീരുമേട്ടില്‍ നിന്നും ജയിച്ച സിപിഐയിലെ വാഴൂര്‍ സോമനാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ വാഴൂര്‍ സോമനും ഒരു പക്ഷെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടേക്കാം അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന് മിടുക്കറിയിച്ച ഇടുക്കിയെ കൂടുതല്‍ മിടുക്കിയാക്കാന്‍ മൂന്നു മന്ത്രിമാരാവും ഇവിടെ നിന്നുണ്ടാവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക