Image

പിണറായിയുടെ ചരിത്ര വിജയം (പി.എസ. ജോസഫ്)

Published on 03 May, 2021
പിണറായിയുടെ ചരിത്ര വിജയം (പി.എസ. ജോസഫ്)
ചരിത്രം സൃഷ്ടിക്കുന്ന ഒരു വിജയം കാഴ്ച വെച്ചു കൊണ്ടു പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണ് .പൊതുവില്‍ ബംഗാളിനെ പിന്തുടരുന്ന സി പി എം ഇത്തവണ സംഘടനാപരമായ മികവു കാട്ടി അധികാരത്തിന്റെ ഭൂപടത്തില്‍ സ്വതന്ത്രമായ ഒരു സ്ഥാനം നേടി ഇനി ഇത് പിണറായിയുടെ സി പിഎം ആണ് അധികാരത്തില്‍ .സി പി എമ്മിന്റെ അസ്തിത്വത്തിനു ഇനി കേരളവും പിണറായിയും ആയിരിക്കും പ്രധാന ഘടകം .ഇടതു ജനാധിപത്യ മുന്നണിയുടെ വിജയം ആണ് ഇതെങ്കിലും ഫലത്തില്‍ ഇത് പിണറായിക്ക് അനുകൂലമായ ഒരു വിധിയെഴുത്താണ് .വി എസോ പാര്‍ട്ടിയുടെ വലിയ അമരക്കാരോ ഇല്ലാതെ ഏതാണ്ട് താന്‍ സൃഷ്ടിച്ച പ്രതിച്ഛായയില്‍ നേടിയ വിജയമാണിത് .ക്യാപ്ടന്‍ എന്നാ വിളിപ്പേര്  അന്വര്തമാക്കിയ വിജയം 
തിരിഞ്ഞു നോക്കുമ്പോള്‍ ഇത് സ്വാഭാവികമായ ഒരു വിജയം ആണെന്ന് തോന്നാമെങ്കിലും കടുത്ത വെല്ലുവിളികള്‍ നേരിടുകൊണ്ട് നേടിയ വിജയമാണിത് .പ്രത്യേകിച്ചും പാര്ലമെന്ടു തെരഞ്ഞെടുപ്പില്‍ മുന്നണി നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍.ബി ജെ പി യുടെ വെല്ലുവിളി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പോലെയുള്ള നടുനില കക്ഷികളുമായുള്ള ബന്ധം മാറിയ സാഹചര്യത്തില്‍ തനത് മുദ്ര പതിപ്പിക്കുക അത്ര  അനായാസമായിരുന്നില്ല.
മാത്രമല്ല ശക്തമായ ഒരു പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് ഭരണം കടന്നു പോയത് .
രണ്ടു പ്രലയങ്ങളും അവ നേരിട്ട വിധവും .ഭാഗ്യത്തിന് പ്രതിപക്ഷത്തിന് അതൊന്നും വലിയ പ്രശ്നമാകാന്‍ കഴിഞ്ഞില്ല .ഒരു പക്ഷെ അത് സഹാനുഭൂതിയോടെ ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ജങ്ങളുടെ അംഗീകാരം പിടിച്ചു പറ്റാന്‍ ഇടയാക്കി .നിപ്പയും കൊവിടും വന്നപ്പോഴും പിണറായിയുടെ ആ പൊതു മുഖം ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു .അദ്ദേഹത്തിന്‍റെ വാര്‍ത്താസമ്മേളനങ്ങള്‍ ഏറ്റവും മികച്ച പബ്ലിക്‌ റിലേഷന്‍സ് സംഭവം ആയി .
പക്ഷെ സ്വര്‍ണ്ണ കടത്ത് കേസും മറ്റു അപവാദങ്ങളും മുറക്ക് മുറക്ക് മുറക്ക് വന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയപ്രഭയില്‍ കുളിച്ചു നിന്ന അദ്ദേഹത്തെ ആഹു സാരമായി ബാധിച്ചില്ല .
അതിനു പ്രധാന കാരണം ശക്തമായ പാര്‍ട്ടി സംവിധാനമാണ് .കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളുടെ ചിട്ട മറ്റു ജില്ലകളിലും വ്യാപിച്ചു വരുന്നത് അദ്ദേഹത്തിനു അനുഗ്രഹമായി .കുടുബശ്രീ പോലെയുള്ള സംവിധാനങ്ങള്‍ അതിനു വലിയ പിന്തുണ നല്‍കി .പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ അയല്‍ക്കൂട്ടങ്ങള്‍ നല്‍കിയ ശക്തി വളരെ വലുതായിരുന്നു .
പക്ഷെ ആ വിജയം നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുക അത്ര എളുപ്പമായിരുന്നില്ല .പ്രത്യേകിച്ചും ബി ജെ പി സംസ്ഥാനത്തു പിടി മുറുക്കുമ്പോള്‍ .
അത് കൊണ്ടു തന്നെ ബി ജെ പിയും കോണ്‍ഗ്രസുമായുള്ള അവിഹിത ബന്ധമായിരുന്നു ഇടതു മുന്നണിയുടെ പ്രചാരണത്തിലെ പ്രധാന വിഷയം .അത് പാതിയോളം ന്യൂനപക്ഷമുള്ള സംസ്ടാനത്തു ചെലവാകുന്ന വലിയ ആരോപണമായിരുന്നു .
ഇതിനിടെ സി പി എമ്മും സി പി ഐ യും മറ്റൊരു സാഹസവും കാട്ടി .തങ്ങളുടെ പ്രമുഖ നേതാക്കളെ പവിലിയനില്‍ ഇരുത്തി .അത് കൊണ്ടു താന്നെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പിണറായിക്ക് സ്വയം പ്രതിരോധിക്കേണ്ട നില വന്നു .പ്രചാരണം നീണ്ടു പോയിരുന്നെകില്‍ അത് മുന്നണിയുടെ വിജയത്തെ ബാധിക്കുമായിരുന്നു .പക്ഷെ ആ നീക്കം പിണറായിയുടെ പരിവേഷം വര്‍ദ്ധിപ്പിച്ചു .

ഇതോടൊപ്പം യു ഡി എഫില്‍ നിന്ന് വിട്ടുപോരാന്‍ തുടങ്ങിയ ജോസ് കെ മാണി വിഭാഗത്തെ അദ്ദേഹം തങ്ങളുടെ ചേരിയില്‍ ആക്കി .ഇന്നത്തെ ഈ വലിയ വിജയത്തിന് പിന്നില്‍ ആ തീരുമാനത്തിന്റെ ഗുണവും കാണാം .
എന്‍ ആര്‍ സി യും ഐ പി ആരും പോലുള്ള വിഷയങ്ങളില്‍ അദ്ദേഹം കൈകൊണ്ട ഉറച്ച നിലപാടും ഇവിടെ ഓര്‍ക്കേണ്ടതാണ്.

കോണ്‍ഗ്രെസിനു മികച്ച ഒരു നേത്രുത്വം ഇല്ല എന്നതും ഇവിടെ ഇടതു ജനാധിപത്യ മുന്നണിയെ സഹായിച്ചു .
വട്ടിയൂര്‍ക്കാവിലെ  ആക്രികടയില്‍ കോണ്‍ഗ്രസ്‌ സ്ഥാനര്‍ഥിയുടെ  പോസ്റ്റര്‍ വിറ്റ അനുയായി ഇടതു മുന്നണിയുടെ വിജയം ഭംഗ്യന്തരേണ പ്രസ്താവിക്കുകയായിരുന്നു 

ഏതായാലും ഈ ചരിത്ര വിജയത്തിന്  ഇടതു ജനാധിപത്യ മുന്നണി പിണറായി വിജയനോട് കടപ്പെട്ടിരിക്കുന്നു ,സി പി എമ്മും പിണറായിയില്‍ ജനിച്ച ഈ പ്രസ്ഥാനം പിണറായിയിലൂടെ ഇനിയും വന്‍ മുന്നേറ്റം കാഴ്ച്ചവേയ്യ്ക്കുമെന്നു കരുതാം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക