Image

100 ദിവസം കോവിഡ് ജോലി ചെയ്യുന്നവര്‍ക്ക് പുരസ്കാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 04 May, 2021
100 ദിവസം കോവിഡ് ജോലി ചെയ്യുന്നവര്‍ക്ക് പുരസ്കാരം നല്‍കുമെന്ന്  കേന്ദ്രസര്‍ക്കാര്‍
ന്യഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മെഡിക്കല്‍ പിജിക്കാരുടെ റസിഡന്റ് കാലാവധി അടുത്ത പിജി ബാച്ച് വരുന്നതുവരെ നീട്ടി.

ബിഎസ്!സി, ജിഎന്‍എം നഴ്‌സുമാരെ മുഴുവന്‍ സമയ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാം. 100 ദിന കോവിഡ് സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്കാരം ലഭിക്കും. കോവിഡ് ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തും; വാക്‌സീനും നല്‍കും. പിന്നാലെ വരുന്ന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്‍ഗണനയുമുണ്ടാകും.

രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമാണിത്. താല്‍ക്കാലികമായി നിയമിക്കുന്നവരുടെ വേതന കാര്യത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ മാനദണ്ഡം പാലിച്ച്, അതതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക