-->

VARTHA

മന്ത്രിയാകാന്‍ അവകാശ വാദമുന്നയിച്ച്‌ കുട്ടനാട് നിയുക്ത എംഎല്‍എ തോമസ് കെ തോമസ്

Published

on

കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച്‌ കുട്ടനാടില്‍ നിന്നും വിജയിച്ച എന്‍സിപി സ്ഥാനാര്‍ഥി തോമസ് കെ തോമസ്.ഇതു സംബന്ധിച്ച ആവശ്യവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററെ അദ്ദേഹം നേരില്‍ കണ്ടു.

 മുന്‍ മന്ത്രിയും കുട്ടനാട് മുന്‍ എംഎല്‍എയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനുമാണ് തോമസ് കെ തോമസ്.തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ ഇത്തവണ തോമസ് കെ തോമസ് എന്‍സിപിക്കു വേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.തനിക്ക് മന്ത്രി സ്ഥാനം വേണമെന്നാണ് അദ്ദേഹം ടി പി പീതാംബരന്‍ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം.

എലത്തൂര്‍ സീറ്റില്‍ നിന്നു വിജയിച്ച എ കെ ശശീന്ദ്രനാണ് എന്‍സിപിയുടെ മറ്റൊരു എം എല്‍എ.കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരില്‍ എ കെ ശശീന്ദ്രന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.ഇക്കുറിയും ശശിന്ദ്രന്‍ എലത്തൂരില്‍ മല്‍സരിച്ച്‌ വിജയിച്ചു.നിലവില്‍ തോമസ് കെ തോമസും എ കെ ശശീന്ദ്രനും മാത്രമാണ് എന്‍സിപിയുടെ എംഎല്‍എമാര്‍.
തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ടി പി പീതാംബരന്‍ മാസ്റ്ററുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് കെ തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എംഎല്‍എയായതോടെ തനിക്ക് മന്ത്രിയാകാനുള്ള യോഗ്യതയായി.തനിക്കും എ കെ ശശീന്ദ്രനും യോഗ്യതയുണ്ട്. ഇതില്‍ ആര് മന്ത്രിയാകണമെന്ന് പാര്‍ടി തിരുമാനിക്കും.മന്ത്രിയാകാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നും അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു.എന്നാല്‍ തീരുമാനിക്കേണ്ടത് നേതൃത്വമാണ്.രണ്ട് എംഎല്‍എമാരും പീതാംബരന്‍ മാസ്റ്ററും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ആ തീരുമാനം പാര്‍ട്ടി ദേശിയ നേതൃത്വത്തെ അറിയിക്കും.ദേശിയ നേതൃത്വം അയക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ ആരായിരിക്കണം മന്ത്രിയെന്നകാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊളളുമെന്നും അതാണ് പാര്‍ട്ടിയുടെ കീഴ് വഴക്കമെന്നും തോമസ് കെ തോമസ് പറഞ്ഞു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; ഞായറാഴ്ച 4000 കടന്നു; യു.എസില്‍ ആകെ മരണം 6 ലക്ഷം പിന്നിട്ടു

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു; ഭര്‍ത്താവിനും മകനും പരിക്ക്

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

മന്ത്രിസഭയില്‍ സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങള്‍

തൃശ്ശൂരില്‍ മരണം, ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ പാടില്ല

മലപ്പുറത്ത് റേഷന്‍ കാര്‍ഡിന്റെ ക്രമനമ്പര്‍ അനുസരിച്ച് മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങണം

കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച രണ്ട് വയസുകാരന്‍ മരിച്ചു

പ്രയാഗ്രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

മുല്ലപ്പള്ളിയുടെ പേരില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കി

കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നതില്‍ ആശങ്കയെന്ന് വി.മുരളീധരന്‍

എന്നെയും അറസ്റ്റ് ചെയ്യൂ'- മോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരേ രാഹുല്‍

ലണ്ടനിലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്, 17 പേര്‍ അറസ്റ്റില്‍

റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി

സൗമ്യ ഇസ്രായേലിന് മാലാഖ; അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍സുല്‍ ജനറല്‍

'എനിക്കു വേണ്ടിയാണ് ഷാഫി ശ്രീനിവാസനെ വിളിച്ചത്' : ഷാഫിയുടെ ഇടതുപക്ഷ സുഹൃത്ത്

ശ്വസിക്കാന്‍ ഓക്സിജന്‍ ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി തരില്ല- മീര ചോപ്ര

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61, മരണം 89

പകര്‍ച്ച വ്യാധികളും പകര്‍ച്ചേതര വ്യാധികളും തടയാന്‍ ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തും: മന്ത്രി

പെണ്‍കുട്ടിയോട് ചുംബനം ആവശ്യപ്പെട്ട യുവാവിന് മര്‍ദനം; സഹോദരനടക്കം അഞ്ചുപേര്‍ പിടിയില്‍

കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

കോവിഡ്: യുഎഇ സാധാരണ നിലയിലേക്ക്; സ്കൂളുകളും തുറന്നു

മന്ത്രി എം.എം മണിയുടെ പൈലറ്റ് വാഹനം തലകീഴായി മറിഞ്ഞു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

നാല് ഘടകകക്ഷികള്‍ മന്ത്രിസ്ഥാനം പങ്കിടും; ഗണേഷ് കുമാര്‍ മന്ത്രിയാകും, കടന്നപ്പള്ളിക്ക് വീണ്ടും സാധ്യത

ക​ട​ലി​ല്‍ കാ​ണാ​താ​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി; ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയില്‍ സജ്ജമാവുന്നു

ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ കോണ്‍സുല്‍ ജനറല്‍

ടൗട്ടേ ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ബ്ലാക് ഫംഗസ്; ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി; മാസ്ക് ഫലപ്രദം

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ: വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കും

View More