-->

kazhchapadu

ഒറ്റ രൂപ (അനീഷ് കുമാർ  കേശവൻ, ഇ -മലയാളി കഥാമത്സരം 37)

Published

on

അച്ഛച്ച, പണ്ട് ഈ റോഡ് ഇത്ര വലുതായിരുന്നോ?. ഒന്നു ചിരിച്ചു, കണ്ണട കൈകൊണ്ട് ഒന്നനക്കി, കൊച്ചു മകളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. പണ്ട് ഇവിടെ റോഡെ ഇല്ല മോളേ.

പിന്നെ, റോഡില്ലാതെ എങ്ങനെ കാറോക്കെ ഓടിക്കുന്നത്, എന്നെ പറ്റിക്കാൻ നോക്കേണ്ട. 

നമ്മുടെ നാട്ടിൽ ഇതു പോലെ വാഹനങ്ങൾ പെരുകിയിട്ട് ഒരു 30 -35 വർഷം അല്ലേ ആയിട്ടുള്ളൂ. പണ്ട് ഇതിലൂടെ നടവഴി മാത്രമേ ഉള്ളൂ. അച്ഛച്ച ഒക്കെ ഈ നടവഴികളിലൂടെ നടന്നാണ് സ്കൂളിൽ പോയിരുന്നത്‌.

സ്കൂൾ വരെ നടന്നോ? കൊച്ചു മോൾ അത്ഭുതം കൂറി.  

അന്ന്, സ്കൂളിൽ പോകുന്നവർ തന്നെ കുറവാണ് മോളെ. പാടം കടന്ന്, തോട്ടു വക്കിലൂടെ, മറ്റുള്ളവരുടെ പറമ്പിലൂടെ, തൊണ്ടിലൂടെ ഒക്കെ സഞ്ചരിച്ചാണ് 8 -10 കിലോമീറ്റർ ദൂരെയുള്ള സ്കൂളിൽ എത്തുന്നത്.

ഹോ , എന്തു രസാ, കേട്ടിട്ടു തന്നെ കൊതിയാകുന്നു. കൊച്ചു മോൾ തുള്ളി ചാടി. ഞങ്ങൾക്കു സ്കൂൾ മുതൽ വീട്‌ വരെ സ്‌കൂൾ ബസ്സാ. അച്ചനും അമ്മയ്ക്കും ഒക്കെ എന്തു പേടിയാ ഞങ്ങളെ ഒറ്റയ്ക്ക് ഒരിടത്ത് അയക്കാൻ.  അച്ഛച്ചയെ ഒറ്റയ്ക്ക് വിടാൻ അപ്പൂപ്പന് പേടിയുണ്ടായിരുന്നില്ലേ..

അന്ന് മനുഷ്യരെ പേടിയില്ല മോളെ. എല്ലാവരും അറിയുന്ന ആൾക്കാർ അല്ലെ. പിന്നെ , ഇന്നത്തെ ഒരു സാഹചര്യവും അല്ലല്ലോ. അന്ന് കുട്ടികൾക്ക് പേടി ‘യക്ഷിയും, ’  ഭൂതവും ഒക്കെയാ..

 കരിമ്പനകളിൽ ആളുകളെ പിടിച്ചു തിന്നുന്ന യക്ഷിയെ   പേടിച്ചും, കല്ലു വച്ചെറിയുന്ന കുട്ടിച്ചാത്തൻമാരെ പേടിച്ചും  ഒക്കെ കഴിച്ചു കൂട്ടിയ കുട്ടിക്കാലങ്ങൾ ആയിരുന്നു ഞങ്ങൾക്ക്‌.  

“അയ്യേ, ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമൊ..” കൊച്ചുമോൾ കളിയാക്കി..

പണ്ട് ഇവിടെ റോഡില്ല എന്നു പറഞ്ഞാൽ, ആ കാണുന്ന ഇടങ്ങൾ മുഴുവൻ പുഞ്ചപ്പാടം ആയിരുന്നു എന്ന് പറഞ്ഞാൽ, ആ കാണുന്ന കാന പണ്ട് നിറഞ്ഞ് കവിഞ്ഞു ഒഴുകിയിരുന്ന, ഒരിക്കലും നിലയ്ക്കാത്ത ജല പ്രവാഹം ഉള്ള തോടായിരുന്നു എന്നു പറഞ്ഞാൽ , ഇപ്പോ വിശ്വസിക്കാൻ പ്രയാസമല്ലേ.. നമ്മൾ ഇപ്പോ തെങ്ങു വെച്ചിരിക്കുന്ന സ്ഥലം പണ്ട് പാടം ആയിരുന്നു. അവിടെ കാളയെ പൂട്ടി നിലം ഉഴുതു മറിക്കും. 

അച്ഛച്ചയ്ക്കു വീട്ടിൽ അന്ന് കാള ഉണ്ടായിരുന്നോ. 

അന്ന് മിക്ക വീടുകളിലും പശുക്കളും കാളകളും ഉണ്ടാവും മോളെ.

 നമുക്കുള്ളത് നാം തന്നെ വിളയിപ്പിക്കുന്ന, കൃഷി ചെയ്യുന്ന ഒരു കാലം ആയിരുന്നു. അന്ന് കടയിൽ നിന്ന് വാങ്ങുന്നത് ഉപ്പും പഞ്ചസാരയും മാത്രമാണ്‌..  അപ്പൊ കെല്ലോഗ് സോ.. കൊച്ചു മോളുടെ ചോദ്യം കേട്ട് അച്ഛച്ച ചിരിച്ചു..

“അപ്പൊ അന്നും ബംഗാളികൾ ഉണ്ടോ, ഈ പണി ഒക്കെ എടുക്കാൻ..”

ഇല്ല മോളെ. അന്ന്‌ വീട്ടിലുള്ള എല്ലാവരും പണിയെടുക്കും. അച്ഛനും അമ്മയും മക്കളും എല്ലാവരും. 

രാവിലെ എഴുന്നേറ്റ്, വെള്ളം തേവണം.. ഓരോ വീട്ടിലും അന്ന് 8 ഉം 10ഉം കുട്ടികൾ ഉണ്ടാവും. ഒന്നു രണ്ടു മണിക്കൂർ മാറി മാറി തേവിയാലെ തൊടിയും, പടവും ഒക്കെ നനയുകയുള്ളൂ…

നുകം പൂട്ടി, കാളയെ കൊണ്ടാണ് അന്ന് നിലം ഉഴുവുന്നത്.. ഉഴുവുമ്പോൾ കലപ്പ മണ്ണിൽ നന്നായി അമരണം.  അമർന്നില്ലെങ്കിൽ, കാളയെ തല്ലുന്ന വടി കൊണ്ടു രണ്ടെണ്ണം മക്കളുടെ പുറത്തും കിട്ടും. അടി പേടിച്ചു ആരും പണിയിൽ കൃത്രിമം കാട്ടാറില്ല. 

പിന്നെ, തെങ്ങിനും വാഴയ്ക്കും മറ്റു വിളകൾക്കും ഇടാൻ ഒള്ള ചാണകം പെറുക്കണം..അന്ന് വാഴക്കുലയും വെറ്റിലയും ഒക്കെ ചന്തയിൽ കൊണ്ടു പോയി കൊടുക്കുന്നത് കാള വണ്ടിയിൽ ആണ്..

  ഓ, അപ്പൊ ചന്തയാണ് അന്നത്തെ ‘Lulu Mall' കൊച്ചു മോൾ ചിരിച്ചു കൊണ്ട്‌ മൊഴിഞ്ഞു..

 പിന്നെ എപ്പോഴാ സ്കൂളിൽ പോകാനും പഠിക്കാനും ഉള്ള സമയം. കൊച്ചു മോൾക്ക് പിന്നെയും സംശയം...  

അച്ഛച്ച നന്നായി പഠിക്കുന്നത് കൊണ്ട് അപ്പൂപ്പൻ പാടത്തെ പണിയിൽ നിന്ന് ഒഴിവാക്കി. എന്നാലും രാവിലെ എഴുന്നേറ്റ് വെള്ളം കോരണം.. രാത്രി വന്നാൽ എല്ലാ പാഠവും പഠിച്ചിട്ടേ അച്ഛച്ച ഉറങ്ങുകയുള്ളൂ.. രാത്രി ഏറെ നേരം മണ്ണെണ്ണ വിളക്കിൽ പഠനം തുടരുമ്പോൾ, അമ്മൂമ്മ ശകാരിക്കും. മണ്ണെണ്ണ തീർന്നു പോയാലോ..

അച്ഛച്ചയ്ക്കു എല്ലാ അദ്ധ്യാപകരെയും ഇഷ്ടമായിരുന്നോ. എനിക്കാണെങ്കിൽ ഹിന്ദി മിസ്സിനെ ഇഷ്ടമേ അല്ല. 

അതെന്താ മോൾക്ക് ഇഷ്ടമല്ലാത്തത്..

 ‘ആ ടീച്ചർ എന്നോട് എപ്പോഴും ചോദ്യം  ചോദിയ്ക്കും’. 

അതു മോളെടു ടീച്ചർക്കു ഇഷ്ടകൂടുതൽ ഉള്ളത്‌ കൊണ്ടാ. 

“ ശരിക്കും”..

“ശരിക്കും’  അച്ഛച്ച ഉറപ്പിച്ചു പറഞ്ഞു.

അച്ഛച്ച എന്റെ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞില്ലല്ലോ…

അച്ഛച്ചയ്ക്കു പഠിപ്പിച്ച എല്ലാ ടീച്ചർമാരെയും ബഹുമാനം ആയിരുന്നു. അവർ പകർന്നു നൽകിയ അറിവും അനുഗ്രഹവും  അല്ലെ എന്നെ വളർത്തിയത്.. പിന്നെ ഒരാളോട് മാത്രം പണ്ട് ഒരു ഈർഷ്യ തോന്നിയിരുന്നു..

 പറ , പറ .. കൊച്ചു മോൾക്ക് ഉത്സാഹം ആയി. എനിക്കു മാത്രം അല്ല, അച്ഛച്ച യ്ക്കും ഒരു ടീച്ചർനെ ഇഷ്ടമല്ലെന്ന് സമ്മതിച്ചല്ലോ .  

അച്ഛച്ച പറഞ്ഞു തുടങ്ങി. അച്ഛച്ച ആദ്യം പഠിച്ച സ്കൂളിൽ 7 ആം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നുള്ളു.. പുതിയ സ്കൂളിൽ ചേരാൻ TC വേണം. എല്ലാ വിഷയത്തിലും നല്ല മാർക്ക് ഉണ്ട്. പ്രധാന അദ്ധ്യാപകൻ ആണ് TC തരുന്നത്. അന്നത്തെ കീഴ് വഴക്കം അനുസരിച്ചു കുട്ടികൾ പ്രധാന അദ്ധ്യാപകന് TC  നൽകുമ്പോൾ ദക്ഷിണ കൊടുക്കും. പ്രധാന അദ്ധ്യാപകൻ , നന്നായി പഠിപ്പിക്കുന്ന ആളാണ്. കൂടാതെ അദ്ദേഹം ഒരു പുരോഹിതനും ആണ്. അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. ഒരു പാഠം ആരംഭിക്കുന്നത് ‘ ishwar and keshav are friends” എന്ന് പറഞ്ഞിട്ടാണ്.. ഏതു സാഹചര്യത്തിലും സത്യവും നീതിയും മുറുകെ പിടിക്കണമെന്നും, വലുപ്പ ചെറുപ്പമില്ലാതെ ആളുകളോട് പെരുമാറണമെന്നും ഒക്കെ പ്രകീർത്തിക്കുന്ന ഒരു moral story. അദ്ദേഹം അത് വിശദീകരിക്കുബോൾ കുട്ടികളെല്ലാം കാതു കൂർപ്പിച്ചു കേട്ടിരിക്കും. ഈശ്വരന്റെ ഒരു പ്രതിരൂപമായി അദ്ദേഹത്തെ ഞങ്ങൾ കണ്ടു.

TC  വാങ്ങാൻ ഉത്സാഹത്തോടെ അച്ഛച്ച പ്രധാന അദ്ധ്യാപകന്റെ മുറിയിൽ ചെന്നു. അപ്പൂപ്പൻ തന്ന ഒറ്റ രൂപ ഭദ്രമായി പോക്കറ്റിലുണ്ട്. TC കിട്ടി, വായിച്ചു നോക്കിയപ്പോൾ attendence 50%  എന്നാണ് എഴുതിയിരിക്കുന്നത്… വളരെ വിനയത്തോടെ ഞാൻ അദ്ദേഹത്തിനോട് TC യിലെ തെറ്റു ചൂണ്ടിക്കാട്ടി. അച്ഛച്ചന്റെ ക്ലാസ് ടീച്ചർ ആയ കുറുപ്പ് മാഷ് വന്നു. അദ്ദേഹം രെജിസ്റ്റർ പരിശോധിച്ച ശേഷം പറഞ്ഞു. 100% attendance ഉണ്ട്. പകർത്തി എഴുതിയപ്പോൾ തെറ്റിയതാണ്.

 കുറുപ്പ് മാഷ് പറഞ്ഞു.” ഇത്‌ വെട്ടി എഴുതാം. അങ്ങ് (പ്രധാന അദ്ധ്യാപകൻ) ഒപ്പിട്ടാൽ മതി”. 

പക്ഷെ , അദേഹം അതിനു തയ്യാറായില്ല. വെട്ടി എഴുതുമ്പോൾ ഒരു തെറ്റ് സ്കൂളിൻറെ ഭാഗത്ത്‌ നിന്നുണ്ടായി എന്ന്‌ സമ്മതിക്കാലവില്ലേ. ഞാൻ ഒരു സാധാരണ വിദ്യാർത്ഥി മാത്രം, എന്ത് പ്രതികരിക്കാൻ. കണ്ണുകൾ നിറഞ്ഞു. നീതിയുടെ ആൾരൂപമായി കണ്ട ഒരാൾ അങ്ങനെ പെരുമാറിയപ്പോൾ, സങ്കടവും ദേഷ്യവും ഒക്കെ വന്നു. ദക്ഷിണ കൊടുക്കാനായി പോക്കറ്റിലിട്ട കൈ തിരികെ എടുത്തില്ല. ദക്ഷിണ വാങ്ങാനുള്ള യോഗ്യത അദ്ദേഹത്തിനില്ല എന്ന് അന്ന് തോന്നി…

അതൊരു വലിയ പാഠം ആയിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ നീതി ക്കു വേണ്ടി നില കൊള്ളണം എന്ന പാഠം. നിശ്ശബ്ദ പ്രതിഷേധങ്ങളെ തിരിച്ചറിയണം എന്ന പാഠം.

ഇപ്പൊ ആലോചിക്കുമ്പോ, ആ ഒറ്റ രൂപ കൊടുത്തേക്കാമായിരുന്നു എന്നു തോന്നുന്നു.  അച്ഛച്ച കണ്ണു തുടച്ചു…

അച്ഛച്ച, ആ ഒറ്റ രൂപ ഇപ്പോഴും  ഉണ്ടോ?

എന്തിനാ മോളേ…

എനിക്ക് തന്നെയ്ക്കെന്നെ… അതു വാങ്ങാൻ അർഹത ഉള്ള ആളെ കാണുബോൾ കൊടുക്കാനാ..
---------
Anishkumar Kesavan

എറണാകുളം ജില്ല , പട്ടിമറ്റം സ്വദേശി.

Bank of Baroda , തിരുപ്പൂർ ശാഖയിൽ  AGM ആയി ജോലി  ചെയ്യുന്നു.

രണ്ട് കുട്ടികൾ.. മോളും മോനും. ഭാര്യ Babia Raj യൂണിയൻ ബാങ്കിൽ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

രത്നം (പ്രേമാനന്ദൻ കടങ്ങോട്, കഥാമത്സരം)

ബാബി (വിദ്യ വിജയൻ, കഥാമത്സരം)

ഏഴാമിന്ദ്രിയം (മിനി  ഗോപിനാഥ്, കഥാമത്സരം)

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

1852 (ദാവിസ് മുഹമ്മദ്, കഥാമത്സരം)

പരേതന്റെ  ആത്മഗതം (ഉണ്ണികൃഷ്ണന്‍ പേരമന, കഥാമത്സരം)

ഒരു വില്ലനും കുറെ തേനീച്ചകളും (ജിതിൻ സേവ്യർ, കഥാമത്സരം)

ചെയ് വിന (ശങ്കരനാരായണൻ ശംഭു, കഥാമത്സരം)

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

View More