അബുദാബി: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി കൊണ്ടു ഉത്തരവായി. അബുദാബി നാഷണല്‍ എമര്‍ജന്‍സി ക്രിയയ്സസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിട്ടിയാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു പ്രഖ്യാപിച്ചിരുന്ന യാത്ര നിയന്ത്രണത്തിന്റെ സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് പുതിയ തീരുമാനം എത്തിയിരിക്കുന്നത് . പുതിയ തീരുമാനം അനുസരിച്ച് യാത്ര നിയന്ത്രണം എന്ന് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ നിലവിലുള്ള കോവിഡ് സാഹചര്യത്തിന്റെ രൂക്ഷത പരിഗണിക്കുന്പോള്‍ യാത്ര നിയന്ത്രണം ഏറെ നാളത്തേക്ക് നീളുന്നതിനുള്ള സാധ്യതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍പ് പ്രഖ്യാപിച്ചിരുന്നത് പോലെ യുഎഇ പൗരന്മാര്, ഡിപ്ലോമാറ്റ് പാസ്പോര്ട്ടുള്ളവര്, ഔദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്കും, ബിസിനസ് സമൂഹത്തിലുള്ളവരുടെ സ്വകാര്യ ജെറ്റുകള്‍ക്കും നിയന്ത്രണം ബാധകമല്ല. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഗോ വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കിയിട്ടില്ല.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള