-->

Gulf

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

Published

on


ദമ്മാം: ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റും കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ശ്രീ പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.  

രാഷ്ട്രീയമായി എതിർപക്ഷത്തു നിൽക്കുന്നവർ പോലും വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനും സഹൃദയനായ ഒരു നേതാവാണ് ശ്രീ പി.എം.നജീബ്. കിഴക്കൻ പ്രവിശ്യകളിലെ നവയുഗത്തിന്റെ ഒട്ടേറെ പരിപാടികളിൽ അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. ഒ ഐ സി സിയുടെ പരിപാടികളിൽ മാത്രമല്ല, സൗദി പ്രവാസികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും കക്ഷി രാഷ്ട്രീയ വ്യത്യാസം നോക്കാതെ, മറ്റു പ്രവാസി സംഘടനകളോടൊപ്പം നിന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും നല്ലൊരു വാഗ്മിയും ആത്മാർത്ഥതയുള്ള രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു.  ഏറെ നർമ്മബോധമുള്ള അദ്ദേഹത്തിന്റെ സംസാരം,പരിചയപ്പെട്ടവർക്കാർക്കും ഒരിക്കലും  മറക്കാൻ കഴിയില്ല.

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയ അദ്ദേഹം, കൊറോണ ബാധിതനായി. ന്യുമോണിയ ഉണ്ടായതിനാൽ കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗമുക്തനായി ആരോഗ്യം വീണ്ടെടുത്ത് തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മികച്ച സാമൂഹ്യപ്രവർത്തകനായ അദ്ദേഹത്തിന്റെ മരണം, സൗദിയിലെ പ്രവാസലോകത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും പ്രവാസലോകത്തിന്റെയും ദുഃഖത്തിൽ നവയുഗവും പങ്കുചേരുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ഒരു രൂപയ്ക്ക് ആംബുലന്‍സ് സര്‍വീസ് ഒഐസിസി സഹായധനം കൈമാറി

വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തണമെന്ന് എംഡിഎഫ് ചെയർമാൻ യു.എ നസീർ ആവശ്യപ്പെട്ടു 

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

സൗദിയില്‍ മോസ്‌കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു

വിസ്മയ കുവൈറ്റ് മെഡിക്കല്‍ കിറ്റുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തു

ദുബായിലേക്ക് വരാം; പക്ഷെ നിരവധി സംശയങ്ങളുമായി പ്രവാസികള്‍

ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

എസ്എംസിഎ കുവൈറ്റ് ബാലദീപ്തിക്ക് പുതിയ ഭാരവാഹികള്‍

കല കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

യോഗ ദിനം ഐക്യദാര്‍ഢ്യത്തിന്റെയും പ്രാപഞ്ചിക സാഹോദര്യത്തിന്റേയും ദിനം: സിബി ജോര്‍ജ്

പുതിയ തൊഴില്‍ വീസ: തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

വിദേശികള്‍ക്കുള്ള യാത്ര നിരോധനം നീക്കി കുവൈറ്റ്; ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി

കൊല്ലം പ്രവാസി അസോസിയേഷൻ ഓപ്പൺ ഹൗസുകൾക്ക് തുടക്കമായി

ഇന്ത്യയുടെ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന്റെയും കവി എസ്. രമേശന്‍ നായരുടെയും വേർപാടിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

കല കുവൈറ്റ് 'എന്റെ കൃഷി 2020 - 21 ' വിജയികളെ പ്രഖ്യാപിച്ചു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് പുതു നേതൃത്വം

വെണ്ണിക്കുളം സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

കേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

പ്രവാസികളുടെ വാക്‌സിനേഷന്‍: ഐഎംസിസി ജിസിസി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി

തിരുവനന്തപുരം ശംഖുമുഖം സ്വദേശിക്ക് കേളി ചികിത്സാ സഹായം കൈമാറി

അംബാസിഡര്‍ സിബി ജോര്‍ജ് ഗാര്‍ഹിക തൊഴിലാളികളുടെ ഷെല്‍ട്ടര്‍ സന്ദര്‍ശിച്ചു

സൗദിയിൽ കാണാതായ ആന്ധ്രാസ്വദേശിനിയെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി നാട്ടിലെത്തിച്ചു

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യന്‍ പള്ളികളും വീണ്ടും തുറക്കുന്നു.

View More