Image

കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്

Published on 05 May, 2021
കോവിഡ് വ്യാപനം; ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി : കോവിഡ്  രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുമ്ബോള്‍ രാജ്യത്തെ ജനങ്ങള്‍ മാനസികമായി കടുത്ത നിരാശയിലാണെന്ന് പഠന റിപ്പോര്‍ട്ട്. ചികിത്സാ സംവിധാനങ്ങളുടെ ക്രമം തെറ്റുന്നതും, ഓക്സിജന്‍, മരുന്ന് എന്നിവയുടെ ക്ഷാമം സംഭവിക്കുകയും ചെയ്യുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ജീവിതമാര്‍ഗത്തെ ഇല്ലാതാക്കുമോ എന്ന ഭയവും ജനങ്ങള്‍ക്കുണ്ട്. കോവിഡ് രാജ്യത്തെ ജനങ്ങളെ മാനസികമായി എങ്ങനെ ബാധിച്ചു എന്ന് അറിയുന്നതിനായി ലോക്കല്‍ സര്‍ക്കിള്‍ എന്ന ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്.

കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായമറിയുവാനും ലോക്കല്‍ സര്‍ക്കിള്‍ പഠനം നടത്തിയിരുന്നു.
ഇത് പ്രകാരം രാജ്യത്തെ 61 ശതമാനം ജനങ്ങളും കോവിഡ് മൂലം വിവിധങ്ങളായ മാനസിക സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടുന്നവരും, ഭയപ്പെടുന്നവരും, ദേഷ്യപ്പെടുന്നവരും, നിരാശപ്പെടുന്നവും ഉണ്ട്.

രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി തുടരുന്നതും, ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നതും, ആശുപത്രികളില്‍ കിടക്കകള്‍ കുറയുന്നതും, വാക്സിനേഷനില്‍ ഉണ്ടാകുന്ന തടസങ്ങളും, ഓക്സിജന്‍ ക്ഷാമവുമെല്ലാം ജനത്തിന് മേല്‍ ആശങ്കള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക