Image

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നെവാഡയിലെ വേശ്യാലയങ്ങൾ തുറക്കാൻ അനുമതി

Published on 05 May, 2021
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  നെവാഡയിലെ  വേശ്യാലയങ്ങൾ  തുറക്കാൻ അനുമതി
നെവാഡയിലെ വേശ്യാലയങ്ങൾ വീണ്ടും തുറക്കാൻ കൗണ്ടികൾക്ക് അനുമതി നൽകുന്ന ഉത്തരവ്, ഗവർണർ  സ്റ്റീവ് സിസോലക്ക് പുറപ്പെടുവിച്ചു.  കൊറോണ വൈറസ് മാർഗ്ഗനിർദ്ദേശങ്ങൾ കൗണ്ടികൾക്ക് കൈമാറിയിട്ടുണ്ട്.

പകർച്ചവ്യാധി സമയത്ത് ബിസിനസുകൾ അടച്ചതിനുശേഷം, സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരു വിഭാഗമാണ്  ലൈംഗിക തൊഴിലാളികൾ. കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച്  തൊഴിൽമേഖലകൾ തുറന്നുകൊടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവരും പരിഗണന അർഹിക്കുന്നതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം. 

പ്രതിരോധ കുത്തിവയ്പ്പുകൾ വ്യാപകമായി ലഭ്യമായതിനാൽ, സുരക്ഷ കൂടുതൽ ഉറപ്പായിട്ടുണ്ട്. എന്നാൽ,  ബിസിനസ്സ്  പഴയതുപോലെ പെട്ടെന്ന് മടങ്ങിവരുമോ എന്ന് സംശയമാണ്.  മുന്നോട്ടു വരാൻ  മടിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ഡിസ്‌കൗണ്ട് അടക്കം  പ്രത്യേക ഡീലുകൾ ആദ്യ ആഴ്ചയിൽ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഒരുകൂട്ടം ലൈംഗീക തൊഴിലാളികൾ.

2021- ൽ കോവിഡ് വാക്‌സിൻ  വിൽപ്പനയിൽ നിന്ന് 26 ബില്യൺ ഡോളർ  പ്രതീക്ഷിക്കുന്നതായി ഫൈസർ

ഇരു ഡോസുകൾ അടങ്ങുന്ന  ഫൈസർ  കോവിഡ് -19 വാക്‌സിനിൽ നിന്ന് മാത്രം ഈ വർഷം 26 ബില്യൺ ഡോളർ വിൽപ്പന നടക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

വാക്സിനേഷൻ ഡോസുകൾ ലഭിക്കാൻ പാടുപെടുന്ന രാജ്യങ്ങളുമായി ഒപ്പുവച്ച പുതിയ കരാറുകളിലൂടെ 70 ശതമാനമാണ് വില്പനയിൽ വര്‍ധനവുണ്ടായത്.

2021 ൽ ഫൈസറിന്റെ 1.6 ബില്യൺ ഡോസ് വാക്സിൻ വിതരണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ  ഈ വർഷം 70.5 ബില്യൺ മുതൽ 72.5 ബില്യൺ ഡോളർ വരെ  വരുമാനം പ്രതീക്ഷിക്കുന്നതായി ഫൈസറിന്റെ ആദ്യ പാദ  വരുമാന റിപ്പോർട്ടിൽ പറയുന്നു. അതായത്, ഈ വർഷത്തെ കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ലഭ്യമാകുന്നത് കോവിഡ്  വാക്‌സിനിൽ നിനന്നായിരിക്കും.
ഇൻഫ്ലുവൻസ വാക്സിനുകൾക്ക് സമാനമായി  ഡിമാൻഡ് നീണ്ടുനിൽക്കാനുള്ള  സാധ്യത, കോവിഡ് വാക്സിനിലും ഉണ്ടെന്ന്  വിശ്വസിക്കുന്നതായി  സിഇഒ ആൽബർട്ട് ബൗർല നിക്ഷേപകരുമായി നടത്തിയ കോൺഫറൻസിൽ  അഭിപ്രായപ്പെട്ടു.

ബിയോൺടെക്കിനൊപ്പം സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിനിൽ നിന്നുള്ള വിൽപ്പന ഈ വർഷം ഇതിലും ഉയർന്നേക്കാം.

ഈ വർഷം 2.5 ബില്യൺ ഡോസുകൾ വരെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഫൈസറും ബിയോൺടെക്കും മുമ്പ് പറഞ്ഞിരുന്നു. രണ്ട് കമ്പനികളും ചേർന്ന്  ലക്ഷ്യമിടുന്നത്ര വാക്സിൻ ഡോസുകൾ  വിൽക്കുകയാണെങ്കിൽ,  വരുമാനം ഏകദേശം 40 ബില്യൺ ഡോളറിലെത്തും.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

പ്രതിരോധ കുത്തിവയ്പ്പുകളുടെ തോത് വർദ്ധിക്കുകയും രോഗവ്യാപന നിരക്ക് കുറയുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ, ന്യൂയോർക്കിൽ  വീണ്ടും കൂടുതൽ മേഖലകൾ തുറന്നു പ്രവർത്തിക്കാൻ  കഴിയും. സ്വയം പ്രതിരോധിക്കാനും സ്വന്തം കുടുംബത്തെയും   കമ്മ്യൂണിറ്റിയെയും  സംരക്ഷിക്കാനും, വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരോട് എത്രയും വേഗം ഡോസ് നേടാൻ  ഞാൻ അഭ്യർത്ഥിക്കുന്നു. നാമെല്ലാവരും ഒറ്റക്കെട്ടായി ഈ മഹാമാരിയെ  നേരിടും.

* കോവിഡ് ബാധിച്ച്  ആശുപത്രിയിൽ പ്രവേശിതരായവരുടെ എണ്ണം  2,573 ആയി. 96,747 ടെസ്റ്റുകളിൽ 2,173 പേരുടെ ഫലം പോസിറ്റീവായി.പോസിറ്റീവ് നിരക്ക് : 2.25 ശതമാനം. 7 ദിവസത്തെ ശരാശരി ശതമാനം പോസിറ്റീവ് നിരക്ക് 1.76 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 625 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 39.
 
* ന്യൂയോർക്കിലെ 46.9 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് വീതമെങ്കിലും സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ  147,654 ഡോസുകൾ നൽകി. ഇന്നുവരെ, സംസ്ഥാനത്ത്  ആകെ 15,882,018 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 35.7 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 
 
* സിറ്റിസൺ പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് കോഴ്സ് മെയ് 5 ബുധനാഴ്ച ആരംഭിക്കും. കോർനെൽ സർവകലാശാലയിലെ ഉന്നത ആരോഗ്യ വിദഗ്ധരിൽ നിന്ന് സൗജന്യമായി പൊതുജനാരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് അറിയാനുംപരിശീലനം നേടാനുമുള്ള മികച്ച അവസരമാണിത്. കോഴ്‌സിനുശേഷം, കോവിഡിൽ നിന്നും രാജ്യത്തെ  പുനർ‌നിർമ്മിക്കുന്നതിന് കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിൽ‌ നിങ്ങൾ‌ക്ക് ഒരു സജീവ പങ്ക് വഹിക്കാൻ‌ കഴിയും. 
 
*ന്യൂയോർക്ക് സ്റ്റേറ്റ് ശിശു സംരക്ഷണത്തിന് ചരിത്രപരമായ ഒരു നിക്ഷേപം പ്രഖ്യാപിച്ചു. കോവിഡ്  മഹാമാരി നമ്മുടെ സമൂഹത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങളിലും  അസമത്വങ്ങളിലും  നിന്ന് സാധാരണക്കാരെ  വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ന്യൂയോർക്കുകാരെ തൊഴിൽ മേഖലയിലേക്ക് തിരികെ  കൊണ്ടുവരുന്നതിലും   സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും  ശിശു സംരക്ഷണത്തിന്  നിർണായക പങ്കുണ്ട്. അതുമുന്നിൽ കണ്ടാണ്, തൊഴിലാളി കുടുംബങ്ങൾക്ക്  ശിശു പരിപാലനത്തെ പിന്തുണയ്ക്കാൻ സഹായകമാകുന്ന  നിക്ഷേപം ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക